FACT CHECK: 2013ലെ കുംഭമേളയില്‍ നിന്നുള്ള ചിത്രം ഇപ്പോഴത്തേത് എന്ന മട്ടിൽ പ്രചരിപ്പിക്കുന്നു…

സാമൂഹികം

പ്രചരണം

പ്രസിദ്ധമായ കുംഭമേളയ്ക്ക് ഹരിദ്വാറിൽ തുടക്കമായി. ലക്ഷക്കണക്കിന് ഭക്തര്‍ വന്നുചേരുമെന്ന് പ്രതീക്ഷിക്കുന്ന കുംഭമേള ഏപ്രിൽ 30 വരെ തുടരും. പാലാഴിമഥനവുമായായി ബന്ധപ്പെട്ടാണ് കുംഭമേള ആഘോഷിക്കുന്നത്. പാലാഴി മഥനത്തിൽ ലഭിച്ച അമൃത കുംഭം ഗരുഡൻ വഹിച്ചു കൊണ്ടുപോകുമ്പോൾ  അതിൽ നിന്നും പ്രയാഗ്, ഹരിദ്വാർ, ഉജ്ജൈൻ, നാസിക് എന്നിവിടങ്ങളിൽ ഓരോ തുള്ളി അമൃത് തുളുമ്പി വീണു എന്നാണ് പുരാണത്തില്‍ പ്രതിപാദിക്കുന്നത്.  ഹരിദ്വാറിലും പ്രയാഗ് രാജിലും ആറു വർഷത്തിലൊരിക്കൽ അർദ്ധ കുംഭമേളയാണ് നടക്കുക. 12 വര്‍ഷത്തിലൊരിക്കല്‍ പൂര്‍ണ്ണ കുംഭമേളയും 12 പൂര്‍ണ്ണ കുഭമേളകള്‍ പൂര്‍ത്തിയാകുമ്പോള്‍ 144 വര്‍ഷത്തിവര്‍ഷത്തിലൊരിക്കല്‍ മഹാകുംഭമേളയും നടക്കും. 2013ലാണ് അവസാനമായി മഹാ കുംഭമേള നടന്നത്… ഈ ജനുവരിയില്‍ നടത്താനിരുന്ന കുംഭമേള കോവിഡ് മൂലം നീട്ടിവയ്ക്കുകയാണ് ഉണ്ടായത്. 

കുംഭമേളയുടെ പോലെ ആള്‍ക്കൂട്ടം ഉണ്ടാകുമ്പോള്‍ കോവിഡ് വ്യാപനം വർധിക്കുമെന്ന് ആരോഗ്യ വിദഗ്ധർ അടക്കം പലരും ആശങ്കപ്പെടുന്നുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലും ഈ ആശങ്ക  സംബന്ധിച്ച ചർച്ചകൾ  ധാരാളമായി നടക്കുന്നുണ്ട്. കുംഭമേള മൂലം കോവിഡ് വ്യാപനം വർദ്ധിച്ചേക്കും എന്ന് ചൂണ്ടിക്കാട്ടി കുംഭമേളയുടെ നിരവധി ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളിൽ പലരും ഷെയർ ചെയ്യുന്നുണ്ട്.  അത്തരത്തിൽ പങ്കുവെക്കപ്പെട്ട ഒരു ചിത്രത്തെക്കുറിച്ചാണ് നാം ഇന്നിവിടെ ചർച്ച ചെയ്യുന്നത്.  

സന്യാസിമാരുടെ കൂട്ടത്തെ ചിത്രത്തിൽ കാണാം. ദിഗംബര വേഷധാരി

കളായ സന്യാസിമാർ ആരും മാസ്ക് ധരിച്ചിട്ടില്ല. “എല്ലാവരും കൃത്യമായി മാസ്ക് ഇട്ടിട്ടുണ്ട്. 

സ്ഥലം മാറി പോയി എന്ന് മാത്രം.

#കുംഭമേള” എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പ്രചരിക്കുന്നത് 

archived linkFB post

ഞങ്ങൾ ഈ ചിത്രത്തെ കുറിച്ച് അന്വേഷിച്ചു ഇത് ഇപ്പോഴത്തെ കുംഭമേളയിൽ നിന്നുള്ളതല്ല എന്ന് അന്വേഷണത്തിൽ കണ്ടെത്തുകയും ചെയ്തു വിശദാംശങ്ങൾ പറയാം

വസ്തുത ഇതാണ് 

ഞങ്ങൾ ചിത്രത്തിൻറെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ ഈ ചിത്രം 2013 കുംഭമേളയിൽ നിന്നുള്ളതാണ് എന്ന് 

വ്യക്തമാക്കുന്ന ചില സൂചനകള്‍ ലഭിച്ചു. 2013 ഫെബ്രുവരി 14ന് ജയ്‌ ടിന്‍റ്ല്‍ എന്ന ട്രാവലോഗ് ലേഖകന്‍ പ്രസിദ്ധീകരിച്ച  ഒരു ലേഖനത്തിൽ ഇതേ ചിത്രം നൽകിയിട്ടുണ്ട്. 

ഹരിദ്വാറിൽ നടക്കുന്ന കുംഭമേളയിൽ മാസ്ക് ധരിക്കാത്ത സന്യാസിമാരും മറ്റുള്ളവരും  ധാരാളമായി എത്തുന്നുണ്ടെന്നും  ഇവിടെ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും വാർത്തകൾ വരുന്നുണ്ട്.  

കുംഭമേള കോവിഡ് വ്യാപനത്തെ രൂക്ഷമായി ഇരട്ടിപ്പിച്ചേക്കാം 

എന്ന ആശങ്ക നിലനിൽക്കുന്നുണ്ടെങ്കിലും ഈ ചിത്രം ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന കുംഭമേളയിലെതല്ല. പഴയ ചിത്രമാണ് 

നിഗമനം 

പോസ്റ്റിൽ നൽകിയിരിക്കുന്ന കുംഭമേളയുടെ ചിത്രം 2013 ലെതാണ് ഇപ്പോഴത്തെതല്ല. പഴയ ചിത്രം തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന രീതിയിൽ ഇപ്പോൾ പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത് 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:2013ലെ കുംഭമേളയില്‍ നിന്നുള്ള ചിത്രം ഇപ്പോഴത്തേത് എന്ന മട്ടിൽ പ്രചരിപ്പിക്കുന്നു…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •