ചന്ദ്രയാൻ-3 വിജയം ആഘോഷിക്കുന്ന ഐഎസ്ആർഒയിലെ വനിതാ ശാസ്ത്രജ്ഞരുടെ ചിത്രം- യാഥാര്‍ഥ്യമിങ്ങനെ…

ദേശീയം

ഓഗസ്റ്റ് 23-ന് ചന്ദ്രയാൻ-3 വിജയകരമായി ചന്ദ്രനിൽ ഇറക്കിയതിന്‍റെ ആഘോഷം രാജ്യത്തുടനീളം ഇപ്പൊഴും തുടരുകയാണ്. ചന്ദ്രനില്‍  ദക്ഷിണധ്രുവത്തിനടുത്ത് ഇറങ്ങിയ ആദ്യ രാജ്യമെന്ന നേട്ടം ഇന്ത്യ സ്വന്തമാക്കി. ഇതിനെ തുടർന്ന് നിരവധിപ്പേര്‍ ചാന്ദ്ര ദൗത്യവുമായി ബന്ധപ്പെട്ട വിവിധ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കിടുന്നുണ്ട്. 

പ്രചരണം 

സാരി ധരിച്ച, തലമുടിയിൽ മുല്ലപ്പൂചൂടിയ ഏതാനും സ്ത്രീകൾ പരസ്പരം ആലിംഗനം ചെയ്യുന്ന ചിത്രമാണ് ചന്ദ്രയാൻ -3 ന്റെ വിജയത്തിൽ ആഹ്ലാദിച്ച വനിതാ ശാസ്ത്രജ്ഞരുടെ അവകാശവാദത്തോടെ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചന്ദ്രയാൻ-3 ന്‍റെ വിജയകരമായ വിക്ഷേപണം ഐഎസ്ആർഒയിലെ വനിതാ ശാസ്ത്രജ്ഞർ ആഘോഷിക്കുകയാണ് എന്നാണ് അവകാശവാദം. ഇത് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: 1. നെഹ്‌റു പണിത ഇന്ത്യയിൽ ഇസ്രോ ചാന്ദ്രയാൻ ദൗത്യ വിജയത്തിൽ ആഘോഷിക്കുന്ന വനിതാ ശാസ്ത്രജ്ഞർ…

2. അതെ സമയം മറ്റൊരിടത്തു …. വേറൊരു വിഷ കല….

തൃപ്തി ത്യാഗി, യോഗിയുടെ യു.പി.യിൽ ഇന്ത്യയുടെ മോഡി കൂട്ടുന്ന അവതാരം, അദ്ധ്യാപിക…. “

FB postarchived link

എന്നാല്‍ ഈ ചിത്രത്തിന് ചന്ദ്രയാന്‍ 3 ദൌത്യവുമായി യാതൊരു ബന്ധവുമില്ലെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. 

വസ്തുത ഇതാണ്  

ഞങ്ങള്‍ ചിത്രത്തിന്‍റെ റിവേഴ്‌സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍  2014 സെപ്റ്റംബർ 25-ന് ബിബിസി ന്യൂസ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ഇതേ ചിത്രം ലഭിച്ചു. 

റിപ്പോർട്ട് അനുസരിച്ച് ഈ ചിത്രം ഇന്ത്യയുടെ ചൊവ്വാ ദൗത്യം വിജയകരമായി പൂർത്തിയാക്കിയ സമയത്ത്  എടുത്തതാണ്. ഉപഗ്രഹം ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിച്ചതിന് പിന്നാലെ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിലെ (ഇസ്‌റോ) ജീവനക്കാർ സന്തോഷം പങ്കിടുകയാണ് എന്ന് വാര്‍ത്തയില്‍ വിവരിക്കുന്നു. 

മറ്റ് പല വാർത്താ വെബ്‌സൈറ്റുകളും ഇതേ ചിത്രവും വിവരണങ്ങളും കൊടുത്തിട്ടുണ്ട്. 

2014 സെപ്റ്റംബർ 24-ന് ഐഎസ്ആർഒയുടെ ഉപഗ്രഹമായ മാർസ് ഓർബിറ്റർ മിഷൻ (എംഒഎം) മംഗൾയാൻ ചൊവ്വയുടെ ദീർഘവൃത്ത ഭ്രമണപഥത്തിൽ വിജയകരമായി പ്രവേശിച്ചതായി അനൗദ്യോഗികമായി പ്രഖ്യാപിച്ചു. 450 കോടി രൂപ ചെലവിലാണ് ദൗത്യം പൂർത്തിയാക്കിയത്. ഈ നേട്ടത്തോടെ ആദ്യ ശ്രമത്തിൽ തന്നെ ചൊവ്വയിലേക്ക് ഉപഗ്രഹം വിജയകരമായി അയയ്ക്കുന്ന ലോകത്തിലെ ആദ്യ രാജ്യമായി ഇന്ത്യ മാറി. അതിനാൽ, ചൊവ്വ പര്യവേഷണത്തിന്‍റെ വിജയ ആഘോഷത്തിന്‍റെ പഴയ ചിത്രം ചന്ദ്രയാൻ -3 ന്‍റെ വിജയവുമായി തെറ്റായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുകയാണ്.  

ഇതേ ഫാക്റ്റ് ചെക്ക് ഇംഗ്ലിഷില്‍ വായിക്കാം: 

Is This An Image Of Women Scientists Of ISRO Celebrating The Success Of Chandrayaan-3? Know The Truth

നിഗമനം 

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഐ‌എസ്‌ആര്‍‌ഓ യിലെ വനിതാ ശാസ്ത്രജ്ഞര്‍ ആഹ്ലാദം പങ്കിടുന്ന ഈ ചിത്രം 2014-ൽ മംഗൾയാന്‍റെ (മാർസ് ഓർബിറ്റർ മിഷൻ) വിജയത്തിന് ശേഷം എടുത്തതാണ്. ചിത്രത്തിന് ചന്ദ്രയാൻ-3 മായി യാതൊരു ബന്ധവുമില്ല.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ചന്ദ്രയാൻ-3 വിജയം ആഘോഷിക്കുന്ന ഐഎസ്ആർഒയിലെ വനിതാ ശാസ്ത്രജ്ഞരുടെ ചിത്രം- യാഥാര്‍ഥ്യമിങ്ങനെ…

Written By: Vasuki S 

Result: Misleading

  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *