
പ്രചരണം
ക്യൂബയിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം തുടങ്ങിയിട്ട് ഏതാനും ദിവസങ്ങളായി എന്ന് വാർത്തകൾ വന്നുകൊണ്ടിരിക്കുന്നു രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയും കോവിഡ് മഹാമാരിയും നേരിടുകയാണ്. ഇതിനൊപ്പമാണ് ആയിരക്കണക്കിന് ആളുകള്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുന്നത്. പ്രസിഡന്റിന്‍റെ രാജി പ്രതിഷേധക്കാർ ആവശ്യപ്പെടുന്നുണ്ട്.
ഇതേതുടർന്ന് സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോൾ ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെ ജനങ്ങൾ സമരം ചെയ്യുന്നതിനൊപ്പം ക്യൂബയുടെ പ്രബലനായ മുന്‍ഭരണാധികാരി ഫിഡൽ കാസ്ട്രോയുടെ ചിത്രം റോഡരികിലെ കുപ്പത്തൊട്ടിയിൽ കളഞ്ഞിരിക്കുന്നുഒന്നു വ്യക്തമാക്കുന്ന ഈ ചിത്രം ഇപ്പോഴത്തെ പക്ഷേ പ്രക്ഷോഭത്തെത്തുടർന്ന് കുപ്പത്തൊട്ടിയിൽ നിക്ഷേപിച്ച താണ് എന്ന് അറിയിച്ചു കൊണ്ട് കൊണ്ട് പോയി നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: ഉത്തമാ….ക്യൂബയിലെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് ഇനിയൊരക്ഷരം നീ മിണ്ടിപ്പോവരുത്.” que sea el fin de una pesadilla എന്ന് സ്പാനിഷ് ഭാഷയില്‍ ഒരു അടിക്കുറിപ്പ് ചിത്രത്തിനുണ്ട്. ഇതിനര്‍ത്ഥം ഇതൊരു ദുസ്വപ്നത്തിന്റെ അവസാനമാവട്ടെ എന്നാണ്.

ഞങ്ങൾ ചിത്രത്തെക്കുറിച്ച് അന്വേഷിച്ചപ്പോൾ 2020-ലെ ഒരു ചിത്രമാണ് ഇപ്പോഴത്തെത് എന്ന മട്ടിൽ പ്രചരിപ്പിക്കുന്നത് എന്ന് വ്യക്തമായി വിശദാംശങ്ങൾ പറയാം.
വസ്തുത ഇങ്ങനെ
ഞങ്ങൾ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയിരുന്നു. അപ്പോൾ ചില ട്വിറ്റർ പോസ്റ്റുകളും ചിത്രം ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച ചില വാർത്തകളും ഞങ്ങൾക്ക് ലഭിച്ചു. 2020 ഫെബ്രുവരി മാസം ഒരു ക്യൂബന്‍ നിവാസി ട്വിറ്ററിൽ പോസ്റ്റ് ചെയ്തതാണ് ചിത്രം.

ഏകാധിപതിയായ ക്യൂബൻ ഭരണാധികാരി ഫിഡൽ കാസ്ട്രോയുടെ ചിത്രം കുപ്പത്തൊട്ടിയില്‍ കിടക്കുന്ന ചിത്രത്തിന് മൂവായിരത്തിലധികം റിയാക്ഷന്‍സ് ലഭിച്ചുവെന്നാണ് സൈബർ ക്യൂബ എന്ന മാധ്യമത്തിൽ നൽകിയിട്ടുള്ളത്. യഥാര്‍ത്ഥത്തില്‍ ഇപ്പോൾ ക്യൂബയിൽ നടക്കുന്ന പ്രക്ഷോഭത്തിൽ കുപ്പത്തൊട്ടിയിൽ വലിച്ചെറിഞ്ഞ ചിത്രമല്ല ഇത്. ആരാണ് ചിത്രം ഇങ്ങനെ ഉപേക്ഷിച്ചത് എന്നോ ഇതു സന്ദര്‍ഭത്തിലാണ് ഇങ്ങനെ ചെയ്തതെന്നോ ഉള്ള യാതൊരു വിവരങ്ങളും ലഭ്യമല്ല. കഴിഞ്ഞ 2020 മുതല്‍ പ്രചരിക്കുന്ന ഒരു ചിത്രം ഇപ്പോഴത്തെ സന്ദർഭത്തിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന രീതിയില്‍ പ്രചരിപ്പിക്കുകയാണ്. ചിത്രത്തിന് ഒരു വർഷത്തിലധികം പഴക്കമുണ്ട്
നിഗമനം
പോസ്റ്റിലെ ചിത്രം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. ഈ ചിത്രം 2020 മുതൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നതാണ്. ഇപ്പോഴത്തെ സംഘർഷവുമായി ബന്ധപ്പെടുത്തി തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന തരത്തിൽ പ്രചരിപ്പിക്കുകയാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:ക്യൂബയില്‍ നിന്നുള്ള ഈ പഴയ ചിത്രത്തിന് നിലവിലെ സംഘര്‍ഷവുമായി യാതൊരു ബന്ധവുമില്ല…
Fact Check By: Vasuki SResult: Misleading
