
ചൈനയില്‍ കൊറോണ വൈറസിന്‍റെ മൂലം ഇത് വരെ 250 കാലും അധികം പേരാണ് മരിച്ചിരിക്കുന്നത്. കൊറോണ വൈറസിനെ WHO ഒരു ആഗോള മെഡിക്കൽ എമർജൻസിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയടക്കം ലോകത്തിലെ പല രാജ്യങ്ങള്‍ ഈ വൈറസിന്‍റെ പ്രസരണം തടയാനായി മുൻകരുതലുകളും പ്രതിരോധ പ്രവർത്തനങ്ങളും ചെയ്തുകൊണ്ടിരിക്കുന്നു. ഇതിനിടയില്‍ തെരുവില്‍ വീണ് കിടക്കുന്ന ശരീരങ്ങളുടെ ചിത്രം സമുഹ മാധ്യമങ്ങളില്‍ ഏറെ വൈറല്‍ ആവുകയാണ്. ഈ ചിത്രം ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച ആളുകളാണ് എന്ന തരത്തിലാണ് ഈ ചിത്രം പ്രചരിപ്പിക്കുന്നത്. പലരും ഈ ചിത്രം അടുത്ത കാലത്ത് ചൈനയെ രൂക്ഷമായി ബാധിച്ച കൊറോണ വൈറസ് ബാധയുടേതാണ് എന്ന് തരത്തില്‍ ചിത്രം പ്രചരിപ്പിക്കുന്നു പക്ഷെ ഞങ്ങള്‍ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രത്തിന് ചൈനയുമായി യാതൊരു ബന്ധവുമില്ല എന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തില്‍ കാണുന്ന സംഭവത്തിന്‍റെ വസ്തുത നമുക്ക് അറിയാം.
വിവരണം

Archived Link |
പോസ്റ്റില്‍ ചിത്രത്തിനോടൊപ്പം നല്‍കിയ വാചകത്തില്‍ ചൈനയില്‍ പടർന്നു കൊണ്ടിരിക്കുന്ന കൊറോണ വൈറസ് ബാധയെ കുറിച്ചാണ് പറയുന്നത്. ചൈന ഉയ്ഘുര്‍ മുസ്‌ലിങ്ങളോട് കാണിച്ച ക്രൂരത ഈ പോസ്റ്റിൽ കൊറോണ വൈറസ് ബാധയോട് ബന്ധപ്പെടുത്തുന്നുണ്ട്. എന്നാല്‍ ഈ ചിത്രത്തിന് ചൈനയുമായി യാതൊരു ബന്ധവുമില്ല. ഈ ചിത്രം യഥാര്‍ത്ഥത്തില്‍ എവിടുത്തെതാണ് എന്ന് നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ചിത്രം ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ചിത്രം ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലെതാണ് എന്ന് മനസിലായി. റിവേഴ്സ് ഇമേജ് അന്വേഷണത്തില്‍ നിന്ന് ലഭിച്ച ഫലങ്ങളില്‍ ഞങ്ങള്‍ക്ക് ഈ ചിത്രം സൌത്ത് ചൈന മോര്‍ണിംഗ് പോസ്റ്റിന്‍റെ വെബ്സൈറ്റില്‍ ലഭിച്ചു. മാര്‍ച്ച് 26, 2014നാണ് ഈ ചിത്രം വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. വെബ്‌സൈറ്റിന്‍റെ സ്ക്രീന്‍ഷോട്ടും ലിങ്കും താഴെ നല്‍കിട്ടുണ്ട്.

South China Morning Post | Archived Link |
24 മാര്‍ച്ച് 2014ന് ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് നഗരത്തില്‍ കാട്സ്ബാക്ക് കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ 1945ല്‍ മരിച്ച 528 പേരെ ഓര്‍ത്ത് ചിത്രത്തില്‍ കാണുന്ന ആളുകള്‍ ഒരു ആര്‍ട്ട് പ്രൊജെക്റ്റിന്‍റെ ഭാഗമായി ഭുമിയില്‍ കിടക്കുന്നതിന്‍റെതാണ്. ഈ ചിത്രത്തിന് ചൈനയുമായി യാതൊരു ബന്ധവുമില്ല.
നിഗമനം
പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രത്തിന് ചൈനയുമായി യാതൊരു ബന്ധവുമില്ല. പോസ്റ്റില്‍ കാണുന്ന ചിത്രം 2014ല്‍ ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് നഗരത്തില്‍ ഒരു നാസി ക്യാമ്പില്‍ മരിച്ചവരുടെ ഓര്‍മ്മക്കായി സംഘടിപ്പിച്ച ഒരു ആര്‍ട്ട് പ്രൊജക്റ്റിന്‍റെതാണ്.

Title:FACT CHECK: ജര്‍മ്മനിയിലെ പഴയ ചിത്രം ചൈനയിലെ കൊറോണ വൈറസ് ബാധിതര്‍ എന്ന തരത്തില്‍ പ്രചരിക്കുന്നു…
Fact Check By: Mukundan KResult: False
