
COVID-19 രോഗബാധയ തടയാന്‍ ഇന്ത്യ രാജ്യം മുഴുവന്‍ ഇപ്പോള്‍ ലോക്ക്ഡൌണില്‍ കഴിയുകയാണ്. 21 ദിവ്സാതിന്‍റെ ലോക്ക്ഡൌണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിന് ശേഷം ഡോക്ടറും, പോലീസുകാരും മറ്റ് ചില അത്യാവശ വിഭാഗങ്ങളില്‍ ജോലിചെയ്യുന്ന ജീവനക്കാരെയും ഒഴിവാക്കിയാല്‍ എല്ലാവരും വീട്ടിലാണ് കഴിയുന്നത്. നിര്‍ദേശങ്ങള്‍ ലംഘിച്ച് പുറത്ത് പോകുന്നവരെ പോലീസുകാര്‍ കൈകാര്യം ചെയ്യുന്ന ദൃശ്യങ്ങളും നമ്മള്‍ മാധ്യമങ്ങളില്‍ കണ്ടിട്ടുണ്ടാകാം. പക്ഷെ മനുഷ്യര്‍ വീട്ടില്‍ ഇരിക്കാന്‍ ബാധ്യസ്തരാക്കുമ്പോള്‍ മൃഗങ്ങളും പക്ഷികളും തെരുവുകളില്‍ ഒരു ഭയമില്ലാതെ സ്വന്തന്ത്രമായി സഞ്ചരിക്കുന്ന ദൃശ്യങ്ങളും നമ്മള്‍ കണ്ട് കാണും. ഇത്തരത്തില്‍ പല ഫോട്ടോകളും വീഡിയോകളും സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതില്‍ ഒന്നാണ് ഊട്ടി-കോയമ്പത്തൂര്‍ റോഡില്‍ വിശ്രമിക്കുന്ന മാനുകള്‍ എന്ന് വാദിച്ച് പ്രചരിപ്പിക്കുന്ന ഒരു ചിത്രം. റോഡിന്‍റെ നടുക്ക് ഇരിക്കുന്ന മാനുകളുടെ ഈ ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. പക്ഷെ ഈ വൈറല്‍ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷണം നടത്തിയപ്പോള്‍ ഈ ചിത്രം ഊട്ടി-കോയമ്പത്തൂര്‍ റോഡില്‍ എടുത്തതല്ല പകരം ജപ്പാനിലെ ഒരു നഗരത്തില്‍ നിന്നാണ് എന്ന്‍ കണ്ടെത്തി. എങ്ങനെയാണ് ഞങ്ങള്‍ ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം കണ്ടെത്തിയത് നമുക്ക് നോക്കാം.
വിവരണം

Archived Link |
പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “കോയമ്പത്തൂർ -ഊട്ടി റോഡ്
യഥാർത്ഥ അവകാശികൾ എത്തി”.
വസ്തുത അന്വേഷണം
ഊട്ടി-കോയമ്പത്തൂര്‍ റോഡില്‍ കടക്കുന്ന മാനുകള്‍ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ഈ ചിത്രത്തിനെ കുറിച്ച് ഇതിനെ മുമ്പേ ഞങ്ങളുടെ തമിഴ് ടീം അന്വേഷണം നടത്തിയിരുന്നു. അവര്‍ നടത്തിയ അന്വേഷണത്തിന്‍റെ റിപ്പോര്‍ട്ട് താഴെ നല്‍കിയ ലിങ്ക് ഉപയോഗിച്ച് വായിക്കാം.
கோவை ஊட்டி சாலையில் மான்கள்!- வைரல் புகைப்படம் உண்மையா?
ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഒരു ബ്ലോഗിന്‍റെ ലിങ്ക് ലഭിചു. ബ്ലോഗില്‍ ഈ ചിത്രത്തിന്‍റെ ഒപ്പം ജപ്പാനിലെ നാറ എന്ന നഗരത്തില്‍ റോഡില്‍ ഇരിക്കുന്ന മാനുകളുടെ പല ചിത്രങ്ങളാണ് നല്‍കിയിരിക്കുന്നത്. ബ്ലോഗിന്‍റെ സ്ക്രീന്‍ഷോട്ട് താഴെ നല്‍കിട്ടുണ്ട്.

ഈ ബ്ലോഗ് 6 കൊല്ലം പഴയതാണ്. ജാപ്പാനിലെ നാറ നഗരത്തിന്‍റെ പ്രത്യേകതയാണ് ഇവിടെ സ്വതന്ത്രമായി സഞ്ചരിക്കുന്ന ഈ മാനുകള്‍. നാറ സിറ്റി ടൂറിസം അസോസിയേഷന്‍ പ്രകാരം ഈ നഗരത്തില്‍ താകേച്ചി കാജിച്ചി നോ മികൊതോ എന്ന ദൈവത്തിനെ സമര്‍പ്പിച്ച ഒരു ക്ഷേത്രമുണ്ട്. വിശ്വാസങ്ങള്‍ പ്രകാരം ഈ ദൈവം ഒരു മാനിന്‍റെ മുകളില്‍ ഇരുന്നിട്ടാണ് നഗരത്തില്‍ വന്നത്. അതിനാല്‍ നഗരവാസികള്‍ക്ക് മാണ് ഒരു പവിത്രമായ മൃഗമാണ്. മാനുകള്‍ ഈ നഗരത്തില്‍ ഓടി നടക്കുന്ന പല വീഡിയോ ഓണ്‍ലൈന്‍ ലഭ്യമാണ്. ഇത്തരത്തില്‍ ഒരു വീഡിയോ താഴെ നല്‍കുന്നു.
നിഗമനം
ഊട്ടി-കോയമ്പത്തൂര്‍ റോഡിലെ കാഴ്ച എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ഈ ചിത്രം യഥാര്‍ത്ഥത്തില്‍ ജാപ്പാനിലെ നാറ എന്ന നഗരത്തിലെതാണ്. COVID-19 കുറിച്ചുള്ള പോസ്റ്റുകല്‍ പരിശോധിപ്പിക്കാനായി ഞങ്ങള്‍ക്ക് 9049046809 ഈ നമ്പറിലേക്ക് വാട്ട്സ്സാപ്പ് ചെയുക.

Title:FACT CHECK: ഊട്ടി-കോയമ്പത്തൂര്‍ റോഡിന്‍റെ പേരില്‍ പ്രചരിക്കുന്ന ഈ ചിത്രം ജപ്പാനിലെതാണ്…
Fact Check By: Mukundan KResult: False
