ഈ ചിത്രം പ്രിയങ്ക ഗാന്ധി കുടിയേറ്റ തൊഴിലാളികള്‍ക്ക് വേണ്ടി ഏര്‍പ്പാടാക്കിയ ബസുകളുടെതല്ല, സത്യാവസ്ഥ ഇങ്ങനെ…

ദേശിയം രാഷ്ട്രീയം

കോവിഡ്‌-19 രോഗത്തിനെ പ്രതിരോധിക്കാന്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൌണ്‍ നടപടികള്‍ നാലാം ഘട്ടത്തിലേക്ക് പ്രവേശിച്ചിട്ടുണ്ട്. കേരളം പോലെയുള്ള സംസ്ഥാനം കോവിഡിനെ പ്രതിരോധിക്കാന്‍ വലിയ ഒരു തരത്തില്‍ വിജയിച്ചിട്ടുണ്ട്.  അതിനാല്‍ ഇത്തരം സംസ്ഥാനങ്ങളില്‍ ലോക്ക്ഡൌണ്‍ നിയനത്രണങ്ങള്‍ ഭാഗികമായി കുറച്ചിട്ടുണ്ട്. അതേ സമയം കോവിഡ്‌-19 വ്യാപകമായി പ്രചരിക്കുന്ന മഹാരാഷ്ട്ര, തമിഴ്‌നാട്‌, ഗുജറാത്ത്‌ എന്നി സംസ്ഥാങ്ങളില്‍ കര്‍ശനമായി ലോക്ക്ഡൌണ്‍ തുടരുന്നു. ഈ ലോക്ക്ഡൌണ്‍ മൂലം ഇതര സംസ്ഥാനങ്ങള്‍ നിന്ന് ജോലിക്കായി എത്തിയ തൊഴിലാളികള്‍ക്ക് തിരിച്ച് അവരുടെ നാട്ടില്‍ എത്താനുള്ള സംവിധാനങ്ങള്‍ ലഭ്യമല്ലാത്ത സ്ഥിതിയില്‍ പലരും നടന്നു അവരുടെ നാട്ടിലേക്ക് യാത്ര തുടങ്ങി. ഈ തൊഴിലാളികളില്‍ വലിയൊരു ഭാഗം ഉത്തര്‍പ്രദേശില്‍ നിന്നാണ്. ഇവര്‍ക്ക് വേണ്ടി 1000 ബസ്‌ കോണ്‍ഗ്രസിന്  ഏര്‍പ്പാടാക്കാന്‍ അനുവദിക്കണം എന്ന് അഭ്യര്‍ഥിച്ച് പ്രിയങ്ക ഗാന്ധി ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഒരു കത്ത് എഴുതിയിരുന്നു. ഈ ആവശ്യം ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി അംഗീകരിക്കുകയും ചെയ്തു. ഇതിനെ ശേഷം പ്രിയങ്ക ഗാന്ധി ഏര്‍പ്പാടാക്കിയ ബസുകള്‍ എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങി. പക്ഷെ ഞങ്ങള്‍ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രത്തില്‍ കാണുന്ന ബസുകള്‍ കോണ്‍ഗ്രസ്‌ കുടിയേറ്റ തൊഴിലാളികള്‍ക്ക് ഒരുക്കിയ ബസല്ല എന്ന് മനസിലായി. പകരം കഴിഞ്ഞ കുംഭ മേളക്കായി ഉത്തര്‍പ്രദേശ്‌ സര്‍ക്കാര്‍ ഒരുക്കിയ ബസുകളാണ് ചിത്രത്തില്‍ കാണുന്നത് എന്ന് ഞങ്ങള്‍ കണ്ടെത്തി. പോസ്റ്റിന്‍റെ ഉള്ളടക്കവും അന്വേഷണത്തിന്‍റെ വിശദാംശങ്ങളും നമുക്ക് നോക്കാം.

വിവരണം

വാട്ട്സാപ്പ് സന്ദേശം-

ഫെസ്ബൂക് പോസ്റ്റ്‌-

FacebookArchived Link

ഫെസ്ബൂക്ക് പോസ്റ്റിന്‍റെ അടികുറിപ്പ്: “ഈ കിടക്കുന്നത് ട്രെയിൻ അല്ല. ഉത്തർ പ്രദേശിലെ ജനങ്ങൾക്ക് കോണ്ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി സജ്ജീകരിച്ച 1000 ബസുകൾ ആണ്.മുഖ്യമന്ത്രി യോഗി അനുമതി നൽകിയിട്ടില്ല, ജനങ്ങൾ ഹൈവേയിലുടെ മക്കളും പ്രായമായവരുമായി നടക്കുന്നു. അനുമതി ഇല്ലാത്തതിനാൽ ബസുകൾ വഴിയിൽ തടഞ്ഞിട്ടിരിക്കുന്നു.”

വസ്തുത അന്വേഷണം

പോസ്റ്റില്‍ നല്‍കിയ ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം അറിയാനായി ഞങ്ങള്‍ ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ച്. അതില്‍ നിന്ന് ലഭിച്ച ഫലങ്ങളില്‍ ഞങ്ങള്‍ക്ക് എന്‍.ഡി.ടി.വി ഫെബ്രുവരി 2019ന് പ്രസിദ്ധികരിച്ച ഒരു വാര്‍ത്ത‍ ലഭിച്ചു. ഈ വാര്‍ത്ത‍ പ്രയാഗ്രാജില്‍ ഒരുങ്ങുന്ന കുംഭമേളയെ കുറിച്ചാണ്. വാര്‍ത്ത‍യില്‍ ഇതേ ചിത്രം ഉത്തര്‍പ്രദേശ്‌ സര്‍ക്കാര്‍ പ്രയാഗ് രാജില്‍ കുംഭ മേളയില്‍ പങ്കെടുക്കാന്‍ വരുന്ന ഭക്തര്‍ക്കായി ഒരുക്കിയ ബസുകളുടെ ചിത്രം എന്ന തരത്തിലാണ് പ്രസിദ്ധികരിചിരിക്കുന്നത്. വാര്‍ത്ത‍യുടെ സ്ക്രീന്‍ഷോട്ടും ലിങ്കും താഴെ നല്‍കിട്ടുണ്ട്.

NDTVArchived Link

നിഗമനം

പോസ്റ്റില്‍ നല്‍കിയ ചിത്രം ഉത്തര്‍പ്രദേശിലെ അന്യ സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെ തിരിച്ച് കൊണ്ട് വരാന്‍ വേണ്ടി കോണ്‍ഗ്രസ്‌ ഏര്‍പ്പാടാക്കിയ ബസുകളുടെതല്ല. ചിത്രം കഴിഞ്ഞ കൊല്ലം കുംഭ മേളക്കായി ഉത്തര്‍പ്രദേശ്‌ സര്‍ക്കാര്‍ ഏര്‍പ്പാടാക്കിയ ബസുകളുടെതാണ്.

Avatar

Title:ഈ ചിത്രം പ്രിയങ്ക ഗാന്ധി കുടിയേറ്റ തൊഴിലാളികള്‍ക്ക് വേണ്ടി ഏര്‍പ്പാടാക്കിയ ബസുകളുടെതല്ല, സത്യാവസ്ഥ ഇങ്ങനെ…

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *