FACT CHECK: ഈ ചിത്രം നേപ്പാളില്‍ നിന്ന് ഇന്ത്യയിലേക്ക് പെട്രോള്‍ കടത്തുന്നത്തിന്‍റെതാണോ? സത്യാവസ്ഥ അറിയൂ…

രാഷ്ട്രീയം

ഇന്ത്യയില്‍ പെട്രോള്‍ വില 100 രൂപയുടെ അടുത്ത് എതികൊണ്ടിരിക്കുന്നത്തിനെടയില്‍ നേപ്പാളില്‍ നിന്ന് പെട്രോള്‍ കടുത്തി കൊണ്ട് വരുന്ന ഇന്ത്യക്കാരുടെ ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് ഫാക്റ്റ് ക്രെസേണ്ടോ അന്വേഷണം നടത്തിയപ്പോള്‍ ഈ ചിത്രം പഴയതാണ് കുടാതെ നേപ്പാളില്‍ നിന്ന് ഇന്ത്യയിലേക്ക് പെട്രോള്‍ കടത്തുന്നതിന്‍റെതല്ല എന്നും അന്വേഷണത്തില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. എന്താണ് പ്രചരണം,  എന്താണ് യഥാര്‍ത്ഥ്യം നമുക്ക് കാണാം.

പ്രചരണം

Screenshot: Tweet sharing the viral image is of Petrol being smuggled into India from Nepal across the border.

Twitter | Archived Link

മുകളില്‍ നല്‍കിയ ട്വീറ്റില്‍ നമുക്ക് പെട്രോള്‍ ക്യാനുകള്‍ നിറച്ച് വെക്കുന്നതായി നമുക്ക് കാണാം. ഈ ക്യാനുകള്‍ ഇന്ത്യയിലേക്ക് കടത്തി കൊണ്ട് വരുന്നത്തിന്‍റെ ഒരുക്കങ്ങളാണ് എന്ന തരത്തിലാണ് ഈ ചിത്രം പ്രചരിപ്പിക്കുന്നത്. ചിത്രത്തിനോടൊപ്പം എഴുതിയ വാചകം ഇപ്രകാരമാണ്: 

തുക്ലക്ക് രാജ്യം ഭരിക്കുന്നത് കൊണ്ട് ഇങ്ങനെയും സംഭവിക്കാം..!!!

നേപ്പാൾ സമ്പന്ന രാജ്യമാകും.., നേപ്പാളികൾ കോടീശ്വരൻമാരും..!!!

നേപ്പാൾ ഡീസലും പെട്രോളും വാങ്ങുന്നത് ഇന്ത്യയിൽ നിന്നാണ്..,

നേപ്പാൾ സർക്കാർ 40 രൂപക്ക് ഇന്ത്യയിൽ നിന്നു വാങ്ങുന്ന ഡീസൽ 58 രൂപക്ക് നേപ്പാളികൾക്ക് വിൽക്കുന്നു..!!

നേപ്പാളികൾ 70 രൂപക്ക് ഇന്ത്യയിലക്ക് മറിച്ചു വിൽക്കുന്നു..!!.”

ഇതേ ചിത്രം ഫെസ്ബൂക്കിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ ചിത്രം പ്രചരിപ്പിക്കുന്ന ചില പോസ്റ്റുകളുടെ ഉദാഹരണങ്ങള്‍ നമുക്ക് താഴെ കാണാം.

FacebookArchived Link

Screenshot: Post claiming the viral image is of Petrol being smuggled into India from Nepal across the border.

FacebookArchived Link

എന്നാല്‍ എന്താണ് ഈ ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

വസ്തുത അന്വേഷണം

ചിത്രത്തിനെ കുറിച്ച് കൂടതല്‍ അറിയാന്‍ ഞങ്ങള്‍ ചിത്രത്തിനെ ഗൂഗിളില്‍ റിവ്ഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. അന്വേഷണത്തില്‍ നിന്ന് ലഭിച്ച ഫലങ്ങളില്‍ നിന്ന് ഈ ചിത്രം 2015ല്‍ നേപ്പാളിലേക്ക് ഇന്ത്യയിലെ അതിര്‍ത്തികളില്‍ നിന്ന് കടത്തുന്ന പെട്രോളിന്‍റെതാണ് എന്ന് വ്യക്തമായി.

Screenshot: Google Reverse Image Search Results

നേപ്പാളിലെ മാധ്യമ വെബ്സൈറ്റ് സപ്താഹിക് 2015ല്‍ പ്രസിദ്ധികരിച്ച ഒരു വാര്‍ത്ത‍ നമുക്ക് താഴെ കാണാം. ഈ വാര്‍ത്ത‍യില്‍ പറയുന്നത് 2015ല്‍ ഇന്ത്യ നേപ്പാളിന്‍റെ അതിര്‍ത്തികള്‍ ബ്ലോക്ക്‌ ചെയ്തപ്പോള്‍ ഇന്ത്യയുടെ അതിര്‍ത്തിയില്‍ നില്‍കുന്ന പെട്രോള്‍ വണ്ടികളില്‍ നിന്ന് പെട്രോള്‍ വാങ്ങിച്ച് നേപ്പാളില്‍ ബ്ലാക്ക്‌ ആക്കി വില്‍ക്കുന്നതിന്‍റെ ചിത്രമാണ് നാം കാണുന്നത്.

Figure 2Screenshot: Saptahik Article, Dated Dec 2015, Titled: खुलेआम कालो बजार

ലേഖനം വായിക്കാന്‍- Saptahik | Archived Link

ഇന്ത്യ നേപ്പാള്‍ തര്‍ക്കം 2015ല്‍ നേപ്പാളിന്‍റെ പുത്തിയ ഭരണഘടനയെ കുറിചുള്ള പ്രശനങ്ങള്‍ കാരണം രൂക്ഷമായപ്പോള്‍ ഇന്ത്യ നേപ്പാളുമായിയുള്ള തന്‍റെ അതിര്‍ത്തികള്‍ അടിച്ചു. നേപ്പാളിന്‍റെ ചുറ്റുവട്ടത്തില്‍ വെറും ഇന്ത്യയും ചൈനയും മാത്രമാണ്. നേപ്പാളിന് കടല്‍ തീരമില്ല. ചൈനയോടൊപ്പമുള്ള അതിര്‍ത്തി ഹിമാലയ പര്‍വതങ്ങള്‍ കാരണം സഞ്ചാരയോഗ്യമല്ല. അതിനാല്‍ അത്യാവശ്യമായ സാധനങ്ങള്‍ക്ക് നേപ്പാളിന് ഇന്ത്യയെ ആശ്രയിക്കണം. 

ഇന്ത്യന്‍ ഓയിലും നേപ്പാളും തമ്മില്‍ ഒരു കരാരുണ്ട്. ഈ കരാര്‍ പ്രകാരം വെറും റീഫൈന്‍ ചെയ്യാനുള്ള നിരക്ക് ഈടാക്കി പെട്രോള്‍ നേപ്പാളിന് വില്കുന്നതാണ്. 

Screenshot: Hindustan Times Article, Dated 18th Feb 2021, Titled: Petrol price hike impact: Cheap fuel smuggled in from Nepal.

Hindustan Times | Archived Link

നേപ്പാളിലെ പെട്രോള്‍ നിരക്ക് അതിനാല്‍ ഇന്ത്യയെക്കാള്‍ കുറവാണ്. പോസ്റ്റില്‍ പറയുന്ന പോലെ നേപ്പാളില്‍ 70 ഇന്ത്യ രൂപക്ക് പെട്രോള്‍ ലഭ്യമാണ്. ഡീസലിന്‍റെ സ്ഥിതിയും ഇതേ പോലെ തന്നെയാണ്.

Screenshot: Oil prices comparison in India and Nepal on Nepal Oil Corporation.

Nepal Oil Corporation

അതിനാല്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്ന നിവാസികള്‍ അതിര്‍ത്തി കടന്നു നേപ്പാളില്‍ നിന്ന് പെട്രോള്‍ വാങ്ങി ഇന്ത്യയില്‍ വില്കുന്നതിന്‍റെ വാര്‍ത്ത‍യാണ് നമുക്ക് മാധ്യമങ്ങളില്‍ നിന്ന് ഈയിടെയായി കേള്‍ക്കാനും വായിക്കാനും കിട്ടുന്നത്.

Screenshot: Hindustan Times Article, Dated 18th Feb 2021, Titled: Petrol price hike impact: Cheap fuel smuggled in from Nepal.

ലേഖനം വായിക്കാന്‍-Hindustan Times

നിഗമനം

പോസ്റ്റില്‍ നല്‍കിയ ചിത്രത്തിന് നേപാള്‍ അതിര്‍ത്തിയില്‍ നടക്കുന്ന പെട്രോള്‍ കടത്തുമായി യാതൊരു ബന്ധവുമില്ല. ചിത്രം ഇന്ത്യയില്‍ നിന്ന് കടത്തി കൊണ്ട് വന്ന പെട്രോള്‍ നേപ്പാളില്‍ ബ്ലാക്ക്‌ ആക്കി വില്കുന്നതിന്‍റെ പഴയെ ചിത്രമാണ്. 2015 ഇന്ത്യ നേപ്പാളുമായിയുള്ള അതിര്‍ത്തി അടച്ചപ്പോള്‍, ഇന്ത്യയില്‍ നിന്ന് പെട്രോള്‍ കടത്തി നേപ്പാളികള്‍ അവരുടെ രാജ്യത്ത് വിറ്റിരുന്നു. പക്ഷെ നിലവില്‍ ഇന്ത്യയില്‍ പെട്രോള്‍ വില അതിവേഗത്തില്‍ വര്‍ദ്ധിക്കുന്നതിന്‍റെ പശ്ച്യതലത്തില്‍ പലോരും നേപ്പാളില്‍ നിന്ന് പെട്രോള്‍ കടുതി ഇന്ത്യയിലേക്ക് കൊണ്ട് വന്ന്‍ വില്കുന്നുണ്ട് എന്നും ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയുടെ സമീപത്തിലുള്ള സംസ്ഥാനങ്ങളുടെ സന്ദര്‍ഭത്തില്‍ സത്യമാണ്.

Avatar

Title:ഈ ചിത്രം നേപ്പാളില്‍ നിന്ന് ഇന്ത്യയിലേക്ക് പെട്രോള്‍ കടത്തുന്നത്തിന്‍റെതാണോ? സത്യാവസ്ഥ അറിയൂ…

Fact Check By: Mukundan K 

Result: Misleading

  •  
  •  
  •  
  •  
  •  
  •  
  •  
  •