തുര്‍ക്കിയില്‍ നിന്നുള്ള പഴയ ചിത്രം മൊറോക്കോ ഭൂകമ്പവുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നു…

അന്തര്‍ദേശീയം

വടക്കേ ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിൽ വെള്ളിയാഴ്ചയുണ്ടായ ഭൂകമ്പത്തിൽ മരണം ഇതുവരെ  2012 ആയി എന്നാണ് റിപ്പോര്‍ട്ടുകള്‍. 2059 പേർക്ക് പരിക്കേട്ടിട്ടുണ്ട് എന്നും ഇതിൽ 1404 പേരുടെ നില ഗുരുതരമാണെന്നും വാര്‍ത്തകള്‍ അറിയിക്കുന്നു. അൽഹൗസിലാണ് ഏറ്റവും കൂടുതൽ ആൾനാശമുണ്ടായത്. ഇവിടെ 1293 പേർ മരിച്ചു. വെള്ളിയാഴ്ച രാത്രി 11.11 നാണ് റിക്ടർ സ്‌കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. അറ്റ്‌ലസ് പർവതപ്രദേശമായ അൽഹൗസിലെ ‘ഇഖിലാ’യിരുന്നു പ്രഭവകേന്ദ്രം. 

മൊറോക്കോയിലെ ഭൂകമ്പവുമായി ബന്ധപ്പെട്ട നിരവധി വാർത്തകളും വീഡിയോകളും ചിത്രങ്ങളും പലരും സാമൂഹ്യ മാധ്യമങ്ങളും പങ്കുവയ്ക്കുന്നുണ്ട്. അങ്ങനെയുള്ള ഒരു ചിത്രത്തെ കുറിച്ചാണ് നമ്മൾ ഇന്ന് അന്വേഷിക്കുന്നത്. 

പ്രചരണം 

തകര്‍ന്നടിഞ്ഞ കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ തിരച്ചില്‍ നടത്തുന്ന രക്ഷാപ്രവര്‍ത്തകന്‍റെ ചിത്രമാണ് കാണുന്നത്. തിരച്ചിലിനായി ഉപയോഗിക്കുന്ന നായയെയും കാണാം. മൊറോക്കോയിലെ ഭൂകമ്പത്തിൽ നിന്നുള്ളതാണ് ചിത്രം എന്നാണ് ഒപ്പമുള്ള വിവരണത്തിൽ വ്യക്തമാക്കുന്നത്. 

ചിത്രത്തിൻറെ വിവരണം ഇങ്ങനെ: “മൊറോക്കോ ഭൂകമ്പം…ഇതാണ് ഭൂമിയുടെ സ്വഭാവം..ഈ ഭൂമിയുടെ മുകളിൽ കാലാവധി കഴിഞ്ഞ ഡാമുകൾ നില്ക്കുന്നത് എത്രയോ അപകടകരം..” 

FB postarchived link

എന്നാൽ ഈ ചിത്രത്തിന് മൊറോക്കോ ഭൂകമ്പവുമായി യാതൊരു ബന്ധവുമില്ലെന്നും പഴയ ചിത്രമാണ് ഇതെന്നും അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി.

വസ്തുത ഇതാണ് 

ഞങ്ങൾ ചിത്രത്തിൻറെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ ഈ ചിത്രം 2023 ഫെബ്രുവരി ഏഴാം തീയതി പല അന്താരാഷ്ട്ര മാധ്യമങ്ങളും പ്രസിദ്ധീകരിച്ചതായി കണ്ടെത്തി. 

തുർക്കി സിറിയ രാജ്യങ്ങളിൽ ഫെബ്രുവരി മാസം കനത്ത ഭൂകമ്പം  ഉണ്ടായിരുന്നു. തുർക്കിയിൽ നിന്നുള്ള ഭൂകമ്പത്തിന്‍റെതാണ് ഈ ചിത്രം. ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ക്ക് ക്രെഡിറ്റ് നല്‍കിയാണ് മാധ്യമങ്ങള്‍ ചിത്രം കൊടുത്തിട്ടുള്ളത്. 

പല മാധ്യമങ്ങളും അന്താരാഷ്ട്ര മാധ്യമങ്ങളും ഈ ചിത്രം ഉൾപ്പെടുത്തി അന്ന്  വാർത്തകൾ നൽകിയിരുന്നു. മൊറോക്കോയില്‍ കഴിഞ്ഞ ദിവസം അനുഭവപ്പെട്ട ഭൂകമ്പത്തിൽ നിന്നുള്ള നിരവധി ചിത്രങ്ങളും വാർത്തകളും മാധ്യമങ്ങളിൽ ലഭ്യമാണ്. 

പ്രചരിക്കുന്ന ചിത്രം മൊറോക്കോയിൽ നിന്നുള്ളതല്ലെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട് 

നിഗമനം 

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ചിത്രം മൊറോക്കോയിൽ കഴിഞ്ഞ ദിവസം ഉണ്ടായ ഭൂകമ്പത്തിൽ നിന്നുള്ളതല്ല, തുര്‍ക്കിയിൽ ഫെബ്രുവരി മാസം ഉണ്ടായ ഭൂകമ്പത്തിൽ നിന്നുള്ളതാണ്.  ചിത്രത്തിന് മൊറോക്കോയുമായി യാതൊരു  ബന്ധവുമില്ല. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:തുര്‍ക്കിയില്‍ നിന്നുള്ള പഴയ ചിത്രം മൊറോക്കോ ഭൂകമ്പവുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നു…

Written By: Vasuki S 

Result: MISLEADING

  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *