
കോവിഡ്-19 പകര്‍ച്ചവ്യാധി വളരെ വേഗത്തില്‍ ഏകദേശം എല്ലാ ലോകരാജ്യങ്ങളില്‍ പടരുകെയാണ്. ഇന്ത്യയില്‍ ഇത് വരെ 3600കാലും അധിക കോവിഡ്-19 പോസിറ്റീവ് കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്. 100ല്‍ അധിക മരണങ്ങളും ഈ രോഗംമൂലം രാജ്യത്തില്‍ സംഭവിച്ചിട്ടുണ്ട്. ഈ രോഗം ഇന്നിയും പടരാതെയിരിക്കാനായി സാമുഹിക അകലം പാലിക്കുന്നതിന്‍റെ ഭാഗമായി ഇന്ത്യയില്‍ ലോക്ക്ഡൌണ്‍ നിലനില്‍ക്കുകയാണ്. പോലീസും സര്‍ക്കാരും കര്‍ശനമായ നടപടികള്‍ എടുത്തിട്ടാണ് ലോക്ക്ഡൌണ്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. പോലീസും ജനങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങളുടെ വാര്‍ത്തകള്‍ നാം മാധ്യമങ്ങളില്‍ കാണുന്നുണ്ട്. ഇത്തരത്തില്‍ പല ചിത്രങ്ങളും വീഡിയോകളും സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രങ്ങളില്‍ ചില ചിത്രങ്ങള്‍ക്ക് കോവിഡ്-19 രോഗമോ അതിനെ നേരിടാന്‍ പ്രഖ്യാപ്പിച്ച ലോക്ക്ഡൌനുമായി യാതൊരു ബന്ധമില്ല എന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ മനസിലായി. ബംഗ്ലാദേശിലെ ഒരുപ്പാട് പഴയ ചിത്രങ്ങള്‍ ഇന്ത്യയില്‍ ലോക്ക്ഡൌനിന്‍റെ പേരില്‍ തെറ്റായി പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റ് നമുക്ക് നോക്കാം.
വിവരണം

മുകളില്‍ നല്‍കിയ പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “വിടും കഴിക്കാൻ ആഹാരവും ഇല്ലാത്തവർ എവിടെയാണ് പോകേണ്ടത്.”
ചിത്രത്തിന്‍റെ മുകളില്‍ എഴുതിയ വാചകം ഇപ്രകാരമാണ്: “തല്ലലെ സാറന്മാരെ…പോകാന്‍ പറഞ്ഞാല്‍..ഞാന്‍ എങ്ങോട്ടു പോകാന്‍..ഈ തെരുവാണേന്‍റെ വീട്..ഇനിയിപ്പോ കൊറോണ പിടിക്കുവാണേല്‍ അങ്ങ് പിടിക്കട്ടെ സാറേ..അതുമാറും വരെ വല്ലോം കഴിക്കാനും കിടക്കാനും സര്‍ക്കാര്‍ തരുലോ???”
വസ്തുത അന്വേഷണം
2010ല്‍ ബംഗ്ലാദേശില്‍ തുന്നികടയില്‍ ജോലി ചെയ്യുന്നവരുടെ സമരത്തിന്‍റെ ചിത്രങ്ങളാണ്. ഇതിനെ മുന്നേയും ഈ സംഭവത്തിന്‍റെ ചിത്രം ഡല്‍ഹി കലാപവുമായി ചേര്‍ത്ത് തെറ്റായ രിതിയില്‍ പ്രചരിച്ചിരുന്നു. ബംഗ്ലാദേശിലെ ചിത്രം ഉപയോഗിച്ച് ഡല്‍ഹി കലാപത്തിന്‍റെ പേരില്‍ വ്യാജ പ്രചാരണത്തിന്‍റെ മുകളിലുണ്ടാക്കിയ റിപ്പോര്‍ട്ട് താഴെ നല്‍കിയ ലിങ്ക് ഉപയോഗിച്ച് വായിക്കാം.
FACT CHECK: ബംഗ്ലാദേശിലെ പഴയ ചിത്രം ഡല്‍ഹി പോലീസിന്‍റെ പേരില്‍ തെറ്റായ രിതിയില്‍ പ്രചരിപ്പിക്കുന്നു…
ഗൂഗിളില്‍ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയാല്‍ നമുക്ക് ഫലങ്ങളില്‍ 2010ല്‍ ദി ഗാര്‍ഡിയന്‍ പ്രസിദ്ധികരിച്ച വാര്‍ത്തയുടെ ലിങ്ക് ലഭിക്കും. ബംഗ്ലാദേശില്‍ തുണികടകളില്‍ ജോലി ചെയ്യുന്ന ജീവാനകാരുടെ സമരത്തിനെ കുറിച്ചാണ് വാര്‍ത്ത. ബംഗ്ലാദേശില്‍ തുണി കടകളില്‍ ജോലി ചെയ്യുന്ന കുട്ടികളും ഈ സമരത്തില്‍ പങ്കെടുത്തിരുന്നു. പ്രതിഷേധകര്‍ക്കെതിരെ പോലീസ് നടപടി സ്വീകരിച്ചു. ഈ സംഭവത്തിന്‍റെ ചിത്രമാണ് നാം പോസ്റ്റില്‍ കാണുന്നത്.

ഈ ചിത്രം AFPക്ക് വേണ്ടി ഫോട്ടോഗ്രഫര്‍ മുനീര്‍ ഉസ് ജമാന്‍ ആണ് എടുത്തിരിക്കുന്നത്. ഈ ചിത്രം സ്റ്റോക്ക് ഇമേജസിന്‍റെ ശേഖരമായ ഗെറ്റി ഇമേജസ് എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
Embed from Getty Imagesനിഗമനം
പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രം ഇന്ത്യയിലെതല്ല അത് പോലെ നിലവിലെ ലോക്ക്ഡൌനുമായി ഈ ചിത്രത്തിന് യാതൊരു ബന്ധവുമില്ല. ചിത്രം ഏകദേശം 10 കൊല്ലം മുന്നേ ബംഗ്ലാദേശില്‍ നടന്ന ഒരു പ്രതിഷേധത്തിന്‍റെതാണ്.

Title:FACT CHECK: ബംഗ്ലാദേശിലെ പഴയ ചിത്രങ്ങള്‍ ഇന്ത്യയിലെ ലോക്ക്ഡൌനിന്‍റെ പേരില്‍ പ്രചരിക്കുന്നു…
Fact Check By: Mukundan KResult: False
