ബിന്ദു കൃഷ്ണയും ശോഭാ സുരേന്ദ്രനും ഒരുമിച്ചിരുന്ന് പൊതിച്ചോര്‍ കഴിക്കുന്ന ചിത്രത്തിന്‍റെ സത്യാവസ്ഥ അറിയൂ…

രാഷ്ട്രീയം

കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണയും ബിജെപി നേതാവ് ശോഭാ സുരേന്ദ്രനും ഒരുമിച്ചിരുന്ന് പൊതിച്ചോര്‍ ഭക്ഷിക്കുന്ന ഒരു ചിത്രം ഇപ്പോൾ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട് 

 പ്രചരണം 

ഇരുവരും ഒരുമിച്ചിരുന്ന് ഡിവൈഎഫ്ഐ നൽകുന്ന പൊതിച്ചോറാണ് കഴിക്കുന്നത് എന്ന് സൂചിപ്പിച്ച് ചിത്രത്തിന് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: ”ഇപ്പോള്‍ അടുക്കളയിലൊന്നും വെക്കാറില്ല ബിന്ദൂ

ആ മെഡിക്കൽ കോളേജിൻെറ വാതിക്കൽ ചെന്ന് DYFI ക്കാരുടെ പൊതിച്ചോറ് വാങ്ങി കഴിക്കും അതാ ലാഭം….

ഗ്യാസിനിപ്പോ എന്താ വില”…🤣”

archived linkFB post

ഞങ്ങൾ ഒരു ചിത്രത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ 2017 നിന്നുള്ള ഒരു ഒരു പഴയ ചിത്രം ഉപയോഗിച്ച് തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന പ്രചരണം നടത്തുകയാണ് എന്ന് വ്യക്തമായി 

വസ്തുത ഇങ്ങനെ

ചിത്രത്തെക്കുറിച്ച് കൂടുതൽ അറിയാൻ ഞങ്ങൾ ഞങ്ങൾ കോൺഗ്രസ് നേതാവ് ബിന്ദുകൃഷ്ണയുടെ ഓഫീസുമായി ബന്ധപ്പെട്ടു അവിടെനിന്നും അറിയിച്ചത് ഇങ്ങനെയാണ്: ഇത് 2017 ല്‍ മൂന്നാറിൽ നേതൃത്വത്തിൽ ഇതിൽ ഇതിൽ സമരം നടത്തിയപ്പോൾ അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അവിടെ ചെന്ന സമയത്ത് സമരക്കാർ നൽകിയ പൊതിച്ചോറ് റോഡരികിൽ ഇരുന്ന് കഴിക്കുന്ന ചിത്രമാണ് എന്നാണ്.

സമരക്കാർ നൽകിയ ഈ പൊതിച്ചോറ് ഡിവൈഎഫ്ഐ യുമായി യാതൊരു ബന്ധവുമില്ലെന്നും ബിന്ദുകൃഷ്ണയുടെ ഓഫീസ് വ്യക്തമാക്കി.

മൂന്നാറിൽ സമര പന്തലിൽ നിന്നും ചില ചിത്രങ്ങൾ ബിന്ദു കൃഷ്ണ  ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചിരുന്നു. 

 ഇതിലെ ഡേറ്റ് നോക്കിയാൽ ചിത്രം 2017ലെതാണ് എന്ന് വ്യക്തമാകും മാത്രമല്ല  ശോഭാസുരേന്ദ്രന്‍റെയും ബിന്ദുകൃഷ്ണയുടെയും വസ്ത്രങ്ങൾ താരതമ്യം ചെയ്തു നോക്കിയാൽ ചിത്രങ്ങൾ ഒരേ സന്ദര്‍ഭത്തില്‍ നിന്നുള്ളതാണെന്ന് വ്യക്തമാണ്.

സിപിഎമ്മിനെ പിന്തുണയ്ക്കുന്ന ചില ഫേസ്ബുക്ക് പേജുകളിൽ നിന്നും മൂന്നാറിലെ പെമ്പിളൈ ഒരുമൈ സമരപ്പന്തലിൽ നിന്നുള്ളതാണ് എന്ന് വ്യക്തമാക്കി പരിഹാസരൂപേണ ഈ ചിത്രം 2017 തന്നെ പങ്കുവെച്ചിട്ടുണ്ട്. 

ആം ആദ്മി പാർട്ടി മുൻ നേതാവ് സി ആർ നീലകണ്ഠനെയും ചിത്രത്തിൽ കാണാം. ഈ ചിത്രം എഡിറ്റ് ചെയ്താണ് പോസ്റ്റിൽ പ്രചാരണത്തിന് ഉപയോഗിക്കുന്നത്

ബിന്ദുകൃഷ്ണയോട് ഇക്കാര്യത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ അറിയിച്ചത് ഇങ്ങനെയാണ്. “തെറ്റായ പ്രചരണമാണ് ഈ ഫോട്ടോ ഉപയോഗിച്ച് നടത്തുന്നത് മൂന്നാറില്‍ പെമ്പിളൈ ഒരുമൈ സമരത്തിൽ പങ്കെടുത്ത സമയത്തെ ചിത്രമാണിത് അതുപയോഗിച്ച് വ്യാജപ്രചരണം നടത്തുകയാണ്” 

നിഗമനം 

പ്രചരണം പൂർണമായും തെറ്റാണ്. മൂന്നാറിൽ പെമ്പിളൈ ഒരുമൈയുടെ നേതൃത്വത്തിൽ സമരം നടത്തിയപ്പോൾ അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അവിടെ ചെന്ന സമയത്ത് സമരക്കാർ നൽകിയ പൊതിച്ചോറ് റോഡരികിൽ ഇരുന്ന് ഇരുവരും കഴിക്കുന്ന ചിത്രമാണ്. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ബിന്ദു കൃഷ്ണയും ശോഭാ സുരേന്ദ്രനും ഒരുമിച്ചിരുന്ന് പൊതിച്ചോര്‍ കഴിക്കുന്ന ചിത്രത്തിന്‍റെ സത്യാവസ്ഥ അറിയൂ…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •