കര്‍ണ്ണാടകയില്‍ ഭാരത് ജോഡോ യാത്രയിലെ ജനക്കൂട്ടത്തിന്‍റെ ചിത്രമായിപങ്കിടുന്നത് നൈജീരിയയില്‍ നിന്നുള്ള പഴയ ചിത്രമാണ്…

അന്തര്‍ദേശിയ൦ | International ദേശീയം രാഷ്ട്രീയം | Politics

കോണ്‍ഗ്രസ്സ് ദേശീയ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്ര കര്‍ണ്ണാടക പര്യടനം തുടരുകയാണ്. റാലിക്കായി തടിച്ചു കൂടിയ വന്‍ ജനക്കൂട്ടം എന്ന പേരില്‍ ഏതാനും ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 

പ്രചരണം 

മൂന്നു ചിത്രങ്ങളാണ് പോസ്റ്റില്‍ നല്‍കിയിട്ടുള്ളത്. ആദ്യത്തെ ചിത്രത്തില്‍ പതിനായിരങ്ങള്‍ ഒരു മൈതാനത്ത് തടിച്ചു കൂടിയിട്ടുള്ളത് കാണാം. കർണാടകയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയിലെ ജനക്കൂട്ടത്തെ കാണിക്കുന്നു എന്ന അവകാശവാദത്തോടുകൂടിയ മൂന്ന് ചിത്രങ്ങളുടെ ഒരു കൊളാഷ് ആണ് നല്‍കിയിട്ടുള്ളത്. 

FB postarchived link

താഴെയുള്ള രണ്ടു ചിത്രങ്ങളും ഭാരത് ജോഡോ യാത്രയുടെ ജനപങ്കാളിത്തം കാണിക്കുന്നുവെന്നത് വസ്തുതയാണ്. എന്നാല്‍ മുകളിലെ ചിത്രത്തിന് റാലിയുമായി ബന്ധമില്ല.

വസ്തുത ഇതാണ് 

ആദ്യത്തെ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ 2010 മുതല്‍ പ്രചരിക്കുന്നുണ്ട് എന്നു കണ്ടു. ഞങ്ങൾ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ചിത്രം നൈജീരിയയിൽ നിന്നാണ്. ഇവാഞ്ചലിസ്റ്റ് റെയ്ൻഹാർഡ് ബോങ്കെയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഇതേ ചിത്രത്തിന്‍റെ വിശാലമായ പതിപ്പ് നല്കിയിട്ടുണ്ട്.

 “ഈ പുതിയ ആഴ്‌ചയിൽ കർത്താവ് നിങ്ങളെ റെയ്‌ഹാർഡ് ബോൺകെയുടെ ഇനിപ്പറയുന്നവ ഉപയോഗിച്ച് അനുഗ്രഹിക്കട്ടെ:

ബൈബിൾ പ്രവചനങ്ങൾ മാറ്റാവുന്നതല്ല. അവർ മുൻകൂട്ടി എഴുതിയ ചരിത്രമാണ്! പിശാച് ലോകത്തെ കുഴപ്പത്തിലാക്കുമ്പോൾ ദൈവം പിശാചിനെ ബുദ്ധിമുട്ടിക്കും. ദൈവം താൻ പറഞ്ഞതുതന്നെ ചെയ്യും, അവസാനത്തെ “ഐ”യിലെ ഡോട്ട് വരെ പോലും. “ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും, എന്നാൽ എന്‍റെ വചനം ഒഴിഞ്ഞുപോകയില്ല” എന്ന് യേശു പറഞ്ഞു. അത് ആശ്വാസകരമല്ലേ?

ഒഗ്ബോമോഷോ, നൈജീരിയ 2002” എന്നാണ് വിവരണം നല്‍കിയിട്ടുള്ളത്. അതായത് നൈജീരിയയില്‍ 2002 ല്‍ നടന്ന സംഭവമാണ് എന്നാണ് സൂചന. 

Yandex ഉപയോഗിച്ച് റിവേഴ്സ് ഇമേജ് അന്വേഷണം നടത്തുമ്പോൾ, ഈ ചിത്രം ഉള്‍പ്പെടുത്തി nairaland.com എന്ന വെബ്‌സൈറ്റില്‍ ലേഖനം കാണാനിടയായി. 2015 ല്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ‘റെയ്ൻഹാർഡ് ബോങ്കെ കുരിശുയുദ്ധം’ എന്ന് എഴുതിയിരുന്നു.

തുടര്‍ന്ന്, ഞങ്ങൾ ‘റെയ്ൻഹാർഡ് ബോങ്കെ’യെ തിരഞ്ഞു. ബോങ്കെ ആഫ്രിക്കയിലെ സുവിശേഷ ദൗത്യങ്ങൾക്ക് പേരുകേട്ട ഒരു സുവിശേഷകനാണ്. ഈ ചിത്രം kanoonline എന്ന മറ്റൊരു വെബ്‌സൈറ്റിലും കണ്ടെത്തി, അവിടെ ഫോട്ടോയുടെ ഉറവിടം bonnke.net/cfan എന്ന് പരാമർശിച്ചിട്ടുണ്ട്. CFAN എന്നാൽ ‘ക്രിസ്തു ഫോർ ഓൾ നേഷൻസ്’ എന്നതിന്റെ ചുരുക്കെഴുത്ത്, ബോൺകെ വെബ്‌സൈറ്റിന്റെ സ്ഥാപകനായിരുന്നു. പേജ് നിലവിലില്ല. എന്നാൽ 2010 ജൂൺ 26 മുതൽ ഈ ചിത്രത്തിന്റെ ആർക്കൈവ് ലഭ്യമാണ്. 

നിഗമനം 

പോസ്റ്റില്‍ നല്‍കിയിരിക്കുന്ന ആദ്യത്തെ ചിത്രം ജോഡോ യാത്രയില്‍ നിന്നുള്ളതല്ല. കോൺഗ്രസിന്‍റെ ഭാരത് ജോഡോ യാത്രയിൽ നിന്നുള്ള ചിത്രമായി ഇപ്പോൾ പ്രചരിപ്പിക്കുന്നത് നൈജീരിയയില്‍ നിന്നും പതിറ്റാണ്ടുകളായി പ്രചരിക്കുന്ന ക്രിസ്തീയ ചടങ്ങില്‍ നിന്നുള്ള ചിത്രമാണ്. ലൊക്കേഷൻ സ്വതന്ത്രമായി പരിശോധിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടില്ലെങ്കിലും, ചിത്രം തീർച്ചയായും പഴയതും ജോഡോ യാത്രയുമായി യാതൊരു ബന്ധമില്ലാത്തതുമാണ്. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:കര്‍ണ്ണാടകയില്‍ ഭാരത് ജോഡോ യാത്രയിലെ ജനക്കൂട്ടത്തിന്‍റെ ചിത്രമായിപങ്കിടുന്നത് നൈജീരിയയില്‍ നിന്നുള്ള പഴയ ചിത്രമാണ്…

Fact Check By: Vasuki S 

Result: Misleading