
പ്രചരണം
ഗംഗയില്‍ നിന്നും അനേകം മൃതദേഹങ്ങള്‍ ഈയിടെ കണ്ടെത്തിയത് വളരെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ഇതുമായി ബന്ധപെട്ട് നിരവധി ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചു പോരുന്നുണ്ട്. ഇത്തരത്തിലെ ചില ചിത്രങ്ങള്‍ക്ക് മുകളില്‍ ഞങ്ങള്‍ അന്വേഷണം നടത്തുകയും പ്രചാരണത്തിന് വസ്തുതയുമായി യാതൊരു ബന്ധവുമില്ലെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തിലെ ഒരു ചിത്രത്തിന്‍റെ മുകളില്‍ ഞങ്ങള്‍ നടത്തിയ അന്വേഷത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് വായിക്കാം:
FACT CHECK: ഈ ചിത്രം ബീഹാറില്‍ ഗംഗ നദിയില്‍ കണ്ടെത്തിയ മൃതദേഹങ്ങളുടെതല്ല; സത്യാവസ്ഥ അറിയൂ…
ഗംഗയില്‍ പൊന്തിക്കിടക്കുന്ന ഒരു മൃതദേഹം നായ കടിച്ചു വലിക്കുന്ന ഞെട്ടലുണ്ടാക്കുന്ന ഒരു ദൃശ്യം സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. ഗംഗയില്‍ അടുത്ത കാലത്ത് കണ്ട ദൃശ്യം എന്ന നിലയിലാണ് പോസ്റ്റിന്‍റെ പ്രചരണം. ചിത്രത്തോടൊപ്പം നല്‍കിയിരിക്കുന്ന വാചകങ്ങള്‍ ഇങ്ങനെ: പിറന്ന നാടിന്‍റെ മോചനത്തിന് വേണ്ടി പോരാടുന്ന ഫലസ്തിന്‍ സഹോദരങ്ങളുടെ രക്തത്തില്‍ ആനന്ദിക്കുന്ന സംഘി വര്‍ഗീയ വാദികളെ നമ്മുടെ നാട്ടിലെ പ്രീയ സഹോദരര്‍ ഗംഗാനദിയില്‍ പുഴുവരിച്ച് നായകള്‍ ഭക്ഷിക്കുന്നതില്‍ അല്പമെങ്കിലും വിഷമം അഭിനയിച്ചോളൂ… തള്ള് ജിയുടെ കഴിവുകേട് സമ്മതിച്ചില്ലെങ്കിലും…

ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള ചിത്രമാണ് തെറ്റായ സന്ദര്‍ഭത്തില്‍ പ്രചരിക്കുന്നത് എന്ന് മനസ്സിലായി.
വസ്തുത ഇതാണ്
ഞങ്ങള്‍ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ ചിത്രവുമായി ബന്ധപ്പെട്ട കൃത്യമായ വിവരണങ്ങള്‍ ലഭിച്ചു. മാധ്യമങ്ങള്‍ക്ക് ചിത്രങ്ങള്‍ വിതരണം ചെയ്യുന്ന അലാമി എന്ന വെബ്സൈറ്റില്‍ ദിനോഡിയ ഫോട്ടോസ് ആര്‍എം എന്ന് ഫോട്ടോഗ്രാഫര്‍ക്ക് ക്രെഡിറ്റ് നല്‍കി ചിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഉത്തര്‍ പ്രദേശിലെ വാരാണസിയിലെ ഘാട്ടുകളില്‍ ഒന്നില്‍ നായ ശവശരീരം ഭക്ഷിക്കുന്ന കാഴ്ച എന്ന അടിക്കുറിപ്പോടെ പ്രസിദ്ധീകരിച്ചിരിക്കുന്ന ചിത്രം പകര്‍ത്തിയ തിയതി നല്‍കിയിരിക്കുന്നത് 2008 ഫെബ്രുവരി 20 എന്നാണ്.

അതായത് 2008 മുതല്‍ ഇന്‍റര്‍നെറ്റില്‍ ലഭ്യമായ ചിത്രത്തിന് നിലവില്‍ ഗംഗയില്‍ നിന്നും മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവവുമായി യാതൊരു ബന്ധവുമില്ല എന്ന് വ്യക്തമാണ്.
നിഗമനം
പോസ്റ്റിലെ പ്രചരണം തെറ്റാണ്. മൃതശരീരം നായ ഭക്ഷിക്കുന്ന ചിത്രം വാരാണസിയിലെ ഘാട്ടുകളില്‍ നിന്നും 2008 ല്‍ പകര്‍ത്തിയതാണ്. നിലവില്‍ ഗംഗയില്‍ നിന്നും മൃതദേഹങ്ങള്‍ കണ്ടെടുത്ത സംഭവവുമായി ചിത്രത്തിന് യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:വാരാണസിയില്‍ നിന്നുള്ള പഴയ ചിത്രം നിലവില്‍ ഗംഗയില്‍ കണ്ടെത്തിയ മൃതദേഹത്തിന്‍റെ അവസ്ഥ എന്ന മട്ടില്‍ പ്രചരിപ്പിക്കുന്നു
Fact Check By: Vasuki SResult: Missing Context
