FACT CHECK: പാലാ ബിഷപ്പിന്‍റെ പഴയ ചിത്രം സമുഹ മാധ്യമങ്ങളില്‍ വൈറല്‍…

രാഷ്ട്രീയം

നിലവിലെ വെള്ളപ്പൊക്കത്തില്‍ പാലാ ബിഷപ്പ് ഹൌസ് മുങ്ങി, പാലാ ബിഷപ്പിന്‍റെ അവസ്ഥ എന്ന തരത്തില്‍ ഒരു ചിത്രം സമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

പക്ഷെ ഈ ചിത്രം പഴയതാണ്. നിലവില്‍ പാലായിലും കേരളത്തിലെ മറ്റേ ഭാഗങ്ങളിലും വന്ന വെള്ളപ്പൊക്കവുമായി ഈ ചിത്രത്തിന് യാതൊരു ബന്ധവുമില്ല. എന്താണ് ഈ ചിത്രത്തിന്‍റെ അന്വേഷണത്തില്‍ നിന്ന് മനസിലാവുന്നത് നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് പാലാ ബിഷപ്പ് ജോസഫ്‌ കല്ലറങ്ങാട്ട് നാടുവരെ ആഴമുള്ള വെള്ളത്തിലൂടെ നടന്നു പോകുന്നതായി കാണാം. ചിത്രത്തിനോടൊപ്പം നല്‍കിയ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്:

പാലാ ബിഷപ്പ് നമ്മുടെ നാർക്കോട്ടിക്ക് ജിഹാദ് കണ്ടുപിടിച്ച മഹാന്റെ ഇന്നലെത്തെ അവസ്ഥ.

ഇതേ അടികുറിപ്പോടെ ഈ ചിത്രം പ്രചരിപ്പിക്കുന്ന മറ്റു പല പോസ്റ്റുകള്‍ നമുക്ക് താഴെ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ കാണാം.

എന്നാല്‍ ഈ പോസ്റ്റുകളില്‍ വാദിക്കുന്നത് എത്രത്തോളം സത്യമാണ്ന്ന് നമുക്ക് നോക്കാം.

വസ്തുത അന്വേഷണം

ചിത്രത്തിന്‍റെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് കഴിഞ്ഞ കൊല്ലം പ്രസിദ്ധികരിച്ച പല ലേഖനങ്ങളില്‍ ഈ ചിത്രം ലഭിച്ചു.

Nelsonmcbs | Archived Link

മുകളില്‍ നല്‍കിയ ലേഖനം പ്രസിദ്ധികരിച്ചത് കഴിഞ്ഞ കൊല്ലമാണ്. ഈ ലേഖനത്തില്‍ പറയുന്നത് കഴിഞ്ഞ കൊല്ലം ഓഗസ്റ്റ്‌ മാസത്തില്‍ വന്ന വെള്ളപൊക്കത്തിന്‍റെതാണ്. ഇതേ പോലെ കഴിഞ്ഞ കൊല്ലം പ്രസിദ്ധികരിച്ച പല ലേഖനങ്ങളിലും പോസ്റ്റുകളിലും ഈ ഫോട്ടോ ഞങ്ങള്‍ കണ്ടു.

കൂടുതല്‍ വ്യക്തതക്ക് വേണ്ടി ഞങ്ങള്‍ പാലാ ബിഷപ്പ് ഹൌസുമായി ബന്ധപെട്ടപ്പോള്‍, ബിഷപ്പ് ഹൌസ് ഓഫീസിലെ ഫിനാന്‍സ് ഓഫീസര്‍ ജോസ് നെല്ലിക്കതെരുവില്‍ ഈ കാര്യത്തില്‍ ഞങ്ങളുടെ പ്രതിനിധിയോട് ഇങ്ങനെ പ്രതികരിച്ചു: “സാമുഹ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണം തെറ്റാണ്. ഈ പ്രാവശം ഇവിടെ വെള്ളപ്പൊക്കം മൂലം ഇങ്ങനെയൊരു അവസ്ഥയൊന്നുമുണ്ടായിട്ടില്ല. ഈ ചിത്രം കുറച്ച്   പഴയതാണ് തോന്നുന്നു.”

നിഗമനം

സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന ഫോട്ടോ ബിഷപ്പ് ഹൌസിന്‍റെ നിലവിലെ അവസ്ഥയുടെതല്ല. ഈ ചിത്രം കഴിഞ്ഞ കൊല്ലം ഓഗസ്റ്റ്‌ മാസം മുതല്‍ ഇന്‍റെര്‍നെറ്റില്‍ ലഭ്യമാണ്.

Avatar

Title:പാലാ ബിഷപ്പിന്‍റെ പഴയ ചിത്രം സമുഹ മാധ്യമങ്ങളില്‍ വൈറല്‍…

Fact Check By: Mukundan K 

Result: Misleading

  •  
  •  
  •  
  •  
  •  
  •  
  •  
  •