കഴിഞ്ഞ ദിവസം രാത്രിയില്‍ പെട്രോള്‍ പമ്പുകളില്‍ അനുഭവപ്പെട്ട തിരക്കിന്‍റെ ചിത്രമാണോ ഇത്? എന്താണ് പ്രചരിക്കുന്ന ചിത്രത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം..

രാഷ്ട്രീയം

വിവരണം

രാജ്യത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വീണ്ടും ഇന്ധന വില വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനികളെന്ന വാര്‍ത്ത ഇതിനോടകം പുറത്ത് വന്നിരുന്നു. റഷ്യ-യുക്രെയിന്‍ യുദ്ധവും രൂക്ഷമായതോടെ ക്രൂഡ് ഓയില്‍ ബാരിലിന് 130 ഡോളറായി ഉയര്‍ന്നിരിക്കുകയാണ്. അതിനിടില്‍ ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ ഇന്ധന വില വര്‍ദ്ധക്കുമെന്ന അഭ്യൂഹങ്ങള്‍ പരന്നു. ഇതോടെ പെട്രോള്‍ പമ്പുകളില്‍ വലിയ തിരക്ക് അനുഭവപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടയില്‍ ഇന്നലെ രാത്രിയില്‍ പെട്രോള്‍ പമ്പില്‍ അനുഭവപ്പെട്ട തിരക്ക് എന്ന പേരില്‍ ഒരു ചിത്രം ഇതോടൊപ്പം പ്രചരിക്കാന്‍ തുടങ്ങി. വി ലവ് സിപിഐഎം എന്ന പേജില്‍ നിന്നും ഇന്നലെ രാത്രി പെട്രോൾ പമ്പുകളിൽ ഉണ്ടായ ഈ തിരക്ക് ഒരു ജനതയ്ക്ക് തന്‍റെ ഭരണാധികാരിയോട് ഉള്ള വിശ്വാസമാണ് തെളിയിക്കുന്നത്…!! ജയ് മോദിജി.. എന്ന തലക്കെട്ട് നല്‍കി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 2,700ല്‍ അധികം റിയാക്ഷനുകളും 444ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Link 

എന്നാല്‍ ഇന്നലെ അര്‍ദ്ധരാത്രിയില്‍ പെട്രോള്‍ പമ്പില്‍ അനുഭവപ്പെട്ട തിരക്കിന്‍റെ ചിത്രമാണോ ഇത്? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

പ്രചരിക്കുന്ന ചിത്രം ഗൂഗിള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ച് ചെയ്തിതില്‍ നിന്നും ഫസ്റ്റ് പോസ്റ്റ് 2012ല്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത  റിപ്പോര്‍ട്ടില്‍ ഇതെ ചിത്രം കണ്ടെത്താന്‍ കഴിഞ്ഞു. 2012 മെയ് 24ന് കേന്ദ്ര സര്‍ക്കാര്‍ 6.28 രൂപ പെട്രോള്‍ വില വര്‍ദ്ധപ്പിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് രാജ്യത്തിന്‍റെ പ്രധാന നഗരങ്ങളിലെ പെട്രോള്‍ പമ്പുകളില്‍ അനുഭവപ്പെട്ട തിരക്കിന്‍റെ ചിത്രമാണിതെന്ന് വാര്‍ത്തയില്‍ നിന്നും മനസിലാക്കാന്‍ കഴിഞ്ഞു. ഗുജറാത്തിലെ അഹമ്മദാബാദിലെ ഒരു പെട്രോള്‍ പമ്പില്‍ നിന്നും പകര്‍ത്തിയ ചിത്രമാണിതെന്നാണ് വാര്‍ത്തയ്ക്ക് നല്‍കിയിരിക്കുന്ന തലക്കെട്ട്. 2012 യുപിഎ മുന്നണി നേതൃത്വം നല്‍കിയ സര്‍ക്കാരായിരുന്ന നിലനിലുണ്ടായിരുന്നത്.

ഗൂഗിള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ച് റിസള്‍ട്ട്-

ഫസ്റ്റ് പോസ്റ്റ് വെബ്‌സൈറ്റില്‍ പങ്കുവെച്ചിരിക്കുന്ന ചിത്രം-

വാര്‍ത്തയിലെ തീയതി വ്യക്തമാണ്-

First Post Archived Link 

നിഗമനം

2012ല്‍ പെട്രോള്‍ വില വര്‍ദ്ധനവിന് മുന്നോടിയായി രാജ്യത്തെ പ്രധാന നഗരങ്ങളിലെ പെട്രോള്‍ പമ്പുകളില്‍ അനുഭപ്പെട്ട തിരക്കിന്‍റെ ചിത്രമാണിത്. അഹമ്മദാബാദിലെ ഒരു പെട്രോള്‍ പമ്പിന്‍റെ ചിത്രമാണിത്. നിലവിലെ ഇന്ധന വില വര്‍ദ്ധനവിന്‍റെ സാഹചര്യവുമായി ഈ പ്രചരണത്തിന് യാതൊരു ബന്ധവുമില്ലെന്നും വ്യക്തമായി. അതുകൊണ്ട് തന്നെ പ്രചരണം തെറ്റ്ദ്ധാരണജനകമാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:കഴിഞ്ഞ ദിവസം രാത്രിയില്‍ പെട്രോള്‍ പമ്പുകളില്‍ അനുഭവപ്പെട്ട തിരക്കിന്‍റെ ചിത്രമാണോ ഇത്? എന്താണ് പ്രചരിക്കുന്ന ചിത്രത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം..

Fact Check By: Dewin Carlos 

Result: Misleading

  •  
  •  
  •  
  •  
  •  
  •  
  •  
  •