
രാജ്യത്ത് കൊറോണവൈറസ് പകര്‍ച്ചവ്യാധിയെ തടയാനായി പ്രഖ്യാപ്പിച്ച ലോക്ക്ഡൌണിന്‍റെ പശ്ചാതലത്തില്‍ കാല്‍നടയായി സ്വന്തം നാട്ടിലേക്ക് മടങ്ങുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ കഷ്ടപാടുകള്‍ കാണിക്കുന്ന പല ചിത്രങ്ങളും ദൃശ്യങ്ങളും നാം ദിവസവും മാധ്യമങ്ങളിലും സാമുഹ്യ മാധ്യമങ്ങളിലും കാണുകയാണ്. എന്നാല്‍ ലോക്ക്ഡൌണ്‍ മൂലം ദുരിതം അനുഭവിക്കുന്ന തൊഴിലാളികളുടെ പേരില്‍ ചില പഴയ ചിത്രങ്ങള്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഈ ചിത്രങ്ങള്‍ക്ക് നിലവിലെ ലോക്ക്ഡൌണുമായി യാതൊരു ബന്ധവുമില്ല എന്ന് ഞങ്ങള്‍ ഈയിടെയായി നടത്തിയ ചില അന്വേഷണങ്ങളില്‍ നിന്ന് തെളിയിച്ചിട്ടുണ്ട്. ഇതേ പോലെ ഗുജറാത്തിന്‍റെ തെരുവില്‍ കടക്കുന്ന പാവങ്ങള്‍ എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ചിത്രത്തില്‍ വളരെ വിരുത്തികെടായ ഒരു സ്ഥലത്ത് കുഞ്ഞു മകള്‍ക്കൊപ്പം അമ്മ കിടക്കുന്നതായി നമുക്ക് കാണാം. ഈ ചിത്രം ഗുജറാത്തിലെതാണെന്ന് പോസ്റ്റില്‍ അവകാശപെടുന്നു. എന്നാല്‍ ഞങ്ങള്‍ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ചിത്രത്തിന് ഗുജറാത്തുമായി യാതൊരു ബന്ധവുമില്ല എന്ന് മനസിലായി. എന്താണ് പോസ്റ്റിന്‍റെ ഉള്ളടക്കവും ചിത്രത്തിന്‍റെ യാഥാര്‍ത്യവും നമുക്ക് നോക്കാം.
വിവരണം

പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “ട്രാംപ് വരാൻ 100 കോടിമുടക്കിയ രാജ്യത്തെ ജനം… ഇവർക്ക് വേണ്ടി 50 കോടി മുടക്കിരുന്നെങ്കിൽ ഇന്ത്യക്കാർ തെരുവിൽ കിടക്കില്ലായിരുന്നു. ആരോട് പറയാൻ. ഇപ്പോഴും ജനത്തെ വിഡ്ഢിയാക്കി 🐂🐃 അമ്മയാക്കി ഡിജിറ്റൽ ഗുജറാത്തിലെ ചില ഭാഗങ്ങൾ മാത്രം.”
വസ്തുത അന്വേഷണം
ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം അറിയാന്‍ ഞങ്ങള്‍ ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. റിവേഴ്സ് ഇമേജ് അന്വേഷണ ഫലങ്ങള്‍ പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫരുടെ വെബ്സൈറ്റ് ലഭിച്ചു. ലുയി സിഹോയോസ് (Luis Psihoyos) എന്ന ഫോട്ടോഗ്രഫര്‍ ആണ് ഈ ചിത്രം ക്യാമറയില്‍ പകര്‍ത്തിയത്. ലുയിയുടെ വെബ്‌സൈറ്റില്‍ ഈ ചിത്രം നമുക്ക് കാണാം. വെബ്സൈറ്റിന്‍റെ ലിങ്കും സ്ക്രീന്‍ഷോട്ടും താഴെ നല്‍കിട്ടുണ്ട്.

ലുയി സിഹോയോസ് ഒരു പ്രസിദ്ധ ഫോട്ടോഗ്രഫറാണ്. അദേഹം നാഷണല്‍ ജിയോഗ്രാഫിക് ചാനലിന് വേണ്ടി 17 കൊല്ലം ജോലി ചെയ്തിട്ടുണ്ട്. ഈ ചിത്രം അദ്ദേഹം മുംബൈയിലെ പാവപ്പെട്ടവരുടെ അവസ്ഥ കാണിക്കാന്‍ പകര്‍ത്തിയതാണ്. ഈ ചിത്രം യഥാര്‍ത്ഥത്തില്‍ എപ്പോഴാണ് എടുത്തത് എന്ന് പറഞ്ഞിട്ടില്ലെങ്കിലും ചിത്രം 2018 മുതല്‍ ഇന്‍റര്‍നെറ്റില്‍ ലഭ്യമാണ്. അതിനാല്‍ നിലവിലെ ലോക്ക്ഡൌണോ അലെങ്കില്‍ അമേരിക്കന്‍ രാഷ്ത്രപതി ട്രമ്പിന്‍റെ ഇന്ത്യ സന്ദര്‍ശനവുമായി ഈ ചിത്രത്തിന് യാതൊരു ബന്ധവുമില്ല. കുടാതെ ഈ ചിത്രത്തിന് ഗുജറാത്തുമായി യാതൊരു ബന്ധവുമില്ല.

നിഗമനം
പോസ്റ്റ് തെറ്റിധരിപ്പിക്കുന്നതാണ്. പോസ്റ്റില്‍ ഗുജറാത്തിലെ ചിത്രം എന്ന് അവകാശപ്പെട്ട് നല്‍കിയ ചിത്രം പഴയതാണ്. ഗുജറാത്തുമായി ചിത്രത്തിന് യാതൊരു ബന്ധമില്ല. ചിത്രം മുംബൈയിലെ ഒരു തെരുവിന്‍റെതാണ് എന്നാണ് യഥാര്‍ത്ഥ്യം.

Title:മുംബൈയിലെ തെരുവില്‍ കിടക്കുന്നവരുടെ പഴയ ചിത്രം ഗുജറാത്തിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നു…
Fact Check By: Mukundan KResult: False
