
അറബിക്കടലിൽ രൂപം കൊണ്ട ചക്രവാതചുഴിയുടെ ഫലമായി കേരളത്തിൽ കഴിഞ്ഞ ആഴ്ച്ച മഴക്കെടുതികൾ രൂക്ഷമാവുകയുണ്ടായി. ഇതേ തുടര്‍ന്ന് മഴക്കെടുതികളുടെ ചിത്രങ്ങളും വാര്‍ത്തകളും സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായിരുന്നു. പഴയ ഒരുചിത്രം മഴക്കെടുതിയുമായി ബന്ധപ്പെട്ട് ഇപ്പോൾ പ്രചരിപ്പിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപെട്ടു.
പ്രചരണം
ഇപ്പോഴത്തെ മഴയില്‍ റോഡില്‍ രൂപപ്പെട്ട വലിയ ഗര്‍ത്തത്തിന്‍റെ ചിത്രം എന്ന പേരിലാണ് ചിത്രം പ്രചരിപ്പിക്കുന്നത്. ഇത് സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “ഓണത്തിന് മാവേലിക്ക് വരാനുള്ള K-കുഴി പണിപൂർത്തിയായി.
💪 Lalsalam 💪”

എന്നാൽ ഈ ചിത്രം കേരളത്തിൽ നിന്നുള്ളത് തന്നെയാണെങ്കിലും നിലവിൽ കേരളം അഭിമുഖീകരിക്കുന്ന മഴക്കാലവുമായി ചിത്രത്തിന് യാതൊരു ബന്ധവുമില്ല എന്ന് അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി
വസ്തുത ഇതാണ്
ഞങ്ങൾ ചിത്രത്തിൻറെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ 2021 മനോരമ ഓൺലൈൻ പതിപ്പിൽ ഇതേ ചിത്രം ഒരു വാർത്തയോടൊപ്പം പ്രസിദ്ധീകരിച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു കൊടകര മറ്റത്തൂർ പഞ്ചായത്തിലെ കുറുമാലി പുഴയ്ക്ക് കുറുകെയുള്ള ആറ്റപ്പിള്ളി പാലത്തിൻറെ അപ്പ്രോച്ച് റോഡിൽ ഉണ്ടായ ഗർത്തമാണ് ചിത്രത്തിലുള്ളത്.

അടിത്തട്ടിലെ മണ്ണിടിഞ്ഞു പോയി ഗർത്തം രൂപപ്പെട്ടതാണെന്നും ഗതാഗതം അതിനാൽ നിയന്ത്രിച്ചു എന്നും വാർത്തയിൽ വിശദാംശങ്ങളുണ്ട്. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്, മറ്റ് അധികൃതര്‍ എന്നിവര്‍ സ്ഥലം സന്ദർശിച്ചതായും വാർത്തയുണ്ട്. ചിത്രം പഴയതാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്
നിഗമനം
ഇപ്പോഴത്തെ മഴക്കെടുതിയിൽ റോഡിൽ രൂപംകൊണ്ട ഗർത്തം എന്ന രീതിയിൽ പ്രചരിപ്പിക്കുന്ന ചിത്രം പഴയതാണ്. 2021ൽ കൊടകരക്ക് സമീപം മറ്റത്തൂർ കുറുമാലിപ്പുഴക്ക് കുറുകെയുള്ള ആറ്റപ്പിള്ളി പാലത്തിന് സമീപം അപ്പ്രോച്ച് റോഡിൽ രൂപംകൊണ്ട ഗർത്തമാണിത്. 2021 ജൂൺ നാലിനാണ് ഗര്‍ത്തം രൂപംകൊണ്ടത് എന്നാണ് വാർത്ത വ്യക്തമാക്കുന്നത്. ഏതായാലും ഇപ്പോൾ കേരളം അഭിമുഖീകരിച്ച മഴക്കെടുതിയുമായി ഈ ചിത്രത്തിന് യാതൊരു ബന്ധവുമില്ല എന്ന് അന്വേഷണത്തിന് വ്യക്തമായിട്ടുണ്ട്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Facebook | Twitter | Instagram | WhatsApp (9049053770)

Title:ഇപ്പോഴത്തെ മഴക്കെടുതിയില്‍ റോഡില്‍ രൂപപ്പെട്ട ഗര്‍ത്തം –പ്രചരിപ്പിക്കുന്നത് പഴയ ചിത്രം
Written By: Vasuki SResult: MISSING CONTEXT
