പഴയ ചിത്രം ഉപയോഗിച്ച് മന്ത്രി പി രാജീവിനെതിരെ വ്യാജ പ്രചരണം…

പ്രാദേശികം രാഷ്ട്രീയം

രാഷ്ട്രീയ പാർട്ടികളുടെ കൊടികൾ വ്യവസായ സ്ഥാപനങ്ങളുടെയും പുതിയ പദ്ധതികളുടെയും മുന്നിൽ കുത്താനുള്ളതല്ല എന്ന് വ്യവസായമന്ത്രി പി രാജീവ് ഈയിടെ  പ്രസ്താവിച്ചിരുന്നു. അദ്ദേഹത്തിന്‍റേത് പൊള്ളയായ വാദമാണെന്നും പ്രവർത്തി മറ്റൊന്നാണ് എന്നും വാദിച്ചുകൊണ്ട് ഇതിനുശേഷം സാമൂഹ്യമാധ്യമങ്ങളിൽ ഒരു ചിത്രം വൈറലാകുന്നുണ്ട്.  

പ്രചരണം

മന്ത്രി പി രാജീവ് ഉൾപ്പെട്ട സംഘം, സിപിഐഎം ജനകീയ മാർച്ച് എന്നെഴുതിയ ബാനർ പിടിച്ചുകൊണ്ട് ഉണ്ട് മുദ്രാവാക്യങ്ങൾ മുഴക്കി മുന്നോട്ടു നീങ്ങുന്ന ചിത്രം പോസ്റ്റില്‍ നൽകിയിട്ടുണ്ട്. ഒപ്പം പോസ്റ്ററിലെ അടിക്കുറിപ്പുകൾ ഇങ്ങനെ: “പാർട്ടിയുടെ കൊടിക്ക് മഹത്വം ഉണ്ടെന്നും സംരംഭങ്ങളുടെ മുന്നിൽ നാട്ടാനുള്ളതല്ലെന്നും അതെന്നും പി രാജീവ്.  മെട്രോ നിർമാണത്തിന് എതിരെ കൊച്ചിയിൽ കൊടിയുമായി രാജീവ് കൂടാതെ പരിഹാസരൂപേണ ‘തോറ്റു പോയി മോനേ ചാച്ചൻ തോറ്റു പോയി’” എന്നും നൽകിയിട്ടുണ്ട്. 

FB postarchived link

ഞങ്ങളുടെ അന്വേഷണത്തിൽ പഴയ ചിത്രം ഉപയോഗിച്ച് ദുഷ്പ്രചരണം നടത്തുകയാണ് എന്ന് വ്യക്തമാക്കുന്ന സൂചനകൾ ലഭിച്ചു. 

വസ്തുത  ഇങ്ങനെ

ഞങ്ങൾ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണംനടത്തി നോക്കിയപ്പോൾ 2014 മുതൽ ഈ ഫോട്ടോ പ്രചരിക്കുന്നുണ്ട് എന്നു വ്യക്തമായി. സിപിഎം എം 2014 മെയ് ആറിന് മെട്രോ റെയില്‍  ഓഫീസിൽ വാർത്തയോടൊപ്പം ഡെക്കാന്‍ ക്രോണിക്കിള്‍ ഈ ചിത്രം നൽകിയിട്ടുണ്ട്. 

പദ്ധതിയുടെ നിർമാണ ഘട്ടത്തിൽ വിവിധ ഏജൻസികൾ തമ്മിൽ ധാരണയില്ല എന്ന് ആരോപിച്ചാണ് സിപിഎം അന്ന് കെഎംആർഎൽ ഓഫീസ് മാർച്ച് നടത്തിയത്.

മെട്രോ റെയിൽ പദ്ധതി കാലതാമസം നേരിടുന്നതിനെക്കുറിച്ച് 2014 ല്‍ മാധ്യമത്തിന്‍റെ ഇംഗ്ലീഷ് വെബ്സൈറ്റ് നൽകിയ വാർത്തയ്ക്കൊപ്പം ഈ ചിത്രം നൽകിയിട്ടുണ്ട്. സിപിഎം കൊച്ചി മെട്രോയ്ക്ക് എതിരാണ് എന്ന വാര്‍ത്തയ്ക്കായി ദേശാഭിമാനി ഇതേ ചിത്രം 2017 ല്‍ നൽകിയിട്ടുണ്ട്. വ്യവസായ മന്ത്രി രാജീവ് ആണ് അന്ന് മാർച്ച് നയിച്ചത്. അന്ന് അദ്ദേഹം സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി ആയിരുന്നു. 

മെട്രോ പദ്ധതി വൈകുന്നു എന്ന് ആരോപിച്ച് സിപിഎം മെട്രോ റെയില്‍ പദ്ധതിയുടെ  കെഎംആര്‍എല്‍  ഓഫീസിന് നേർക്ക് 2014 ല്‍ നടത്തിയ മാർച്ചിന്‍റെ ചിത്രമാണ് തെറ്റിധാരണ സൃഷ്ടിക്കുന്ന രീതിയില്‍ വ്യവസായ അംന്ത്രി പി. രാജീവിനെതിരെ പ്രചരിപ്പിക്കുന്നത്. 

നിഗമനം 

പോസ്റ്റിനെ പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്.  മെട്രോ റെയിൽ പദ്ധതി വൈകുന്നു എന്ന് ആരോപിച്ച് 2014 ല്‍  സിപിഎമ്മിന്‍റെ നേതൃത്വത്തിൽ കെഎംആര്‍എല്‍  ഓഫീസിന് നേർക്ക് നടത്തിയ മാർച്ചിന്‍റെ ചിത്രമാണ് വ്യവസായമന്ത്രി പി രാജീവിന് എതിരായി ഇപ്പോൾ പ്രചരിപ്പിക്കുന്നത്. മെട്രോ റെയിൽ പദ്ധതിക്ക് എതിരെയായിരുന്നില്ല മാര്‍ച്ച്. പദ്ധതി വൈകുന്നു എന്ന് ആരോപിച്ചായിരുന്നു. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:പഴയ ചിത്രം ഉപയോഗിച്ച് മന്ത്രി പി രാജീവിനെതിരെ വ്യാജ പ്രചരണം…

Fact Check By: Vasuki S 

Result: Misleading

  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published.