രാഹുൽ ഗാന്ധിയുടെ പഴയ ചിത്രം തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുന്നു

ദേശീയം

വിവരണം 

RAHUL GANDHI FANS KERALA എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ഡിസംബർ 30 മുതൽ പ്രചരിക്കുന്ന ഒരു വാർത്തയ്ക്ക് ഇതുവരെ 650 ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “യു.പിയിൽ വന്ന രാഹുൽ ഗാന്ധിയെ പോലും യോഗി പോലീസ് വെറുതെ വിടുന്നില്ല

രാഹുൽ ഗാന്ധിയുടെ

കൈപിടിച്ച്പോലീസ് വലിക്കുന്നു,

ബൈക്കിന്‍റെ താക്കോൽ പോലും വലിച്ച് എടുക്കുന്നു അപ്പോപിന്നെ പറയണോ

യു.പി.യിൽ താമസിക്കുന്ന സാധരണക്കാരുടെ അവസ്ഥ.” എന്ന അടിക്കുറിപ്പിൽ നൽകിയിട്ടുള്ള   ചിത്രത്തിൽ ഒരാളുടെ പിന്നിലായി ബൈക്കിലിരിക്കുന്ന രാഹുൽ ഗാന്ധിയുടെ കൈയ്യിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ ബലമായി പിടിച്ചു വലിക്കുന്ന ചിത്രമാണുള്ളത്. 

archived linkFB post

പൗരത്വ ബില്ലിനെതിരെയുള്ള പ്രതിഷേധങ്ങളിൽ യുപിയിൽ നിന്നും പോലീസ് അക്രമത്തെ പറ്റിയുള്ള വാർത്തകൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തു വരുന്നുണ്ട്. രാഹുൽ ഗാന്ധി യുപി യിൽ എത്തിയപ്പോൾ പോലീസ് ഉദ്യോഗസ്ഥൻ പോസ്റ്റിൽ ആരോപിക്കുന്നതുപോലെ പെരുമാറിയോ…? നമുക്ക് അന്വേഷിച്ചു കണ്ടെത്താം 

വസ്തുതാ വിശകലനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന ചിത്രത്തിന്‍റെ റിവേഴ്‌സ് അന്വേഷണം നടത്തിയപ്പോൾ ഇത് 2017 ൽ മധ്യപ്രദേശിൽ നടന്ന കർഷക പ്രക്ഷോഭത്തിൽ രാഹുൽ ഗാന്ധി അറസ്റ്റ് ചെയ്യപ്പെട്ടതിനെ പറ്റി പ്രസിദ്ധീകരിച്ച ചില മാധ്യമ വാർത്തകളിൽ നല്കിയിട്ടുള്ളതായി കണ്ടെത്താൻ കഴിഞ്ഞു. റെഡിഫ്  എന്ന വെബ്‌സൈറ്റ് ഇതേപ്പറ്റി നൽകിയ വാർത്തയുടെ സ്ക്രീൻഷോട്ട് ചുവടെ :

archived linkrediff

വാർത്തയുടെ പരിഭാഷ :

മധ്യ പ്രദേശി നാടകീയ രംഗങ്ങൾ : രാഹുൽ ഗാന്ധി മന്ദ്‌സൗറിലേക്കുള്ള യാത്രാമധ്യേ അറസ്റ്റിലായി

ബുധനാഴ്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കർഷകരുടെ പ്രക്ഷോഭത്തിന്‍റെ പ്രഭവകേന്ദ്രമായ മന്ദ്‌സൗറിലെത്താൻ ശ്രമം നടത്തിയിരുന്നു. അക്രമബാധിതരായ പശ്ചിമ മധ്യപ്രദേശിൽ സാധാരണ നില പുന:സ്ഥാപിക്കാൻ അധികൃതർ പാടുപെട്ടു

രാഹുല്‍ ഗാന്ധിന യഥാക്രമം  വിമാനം, കാർ, മോട്ടോർ സൈക്കിൾ, പിന്നെ കാൽനടയായി ദില്ലിയിൽ നിന്ന് രാജസ്ഥാൻ വഴി മധ്യപ്രദേശിലെ നീമുച്ച് ജില്ലയിലേക്ക് യാത്ര ചെയ്തു.

കൃഷിക്കാർ നേരിടുന്ന പ്രശ്‌നങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദ്ദേഹം അപലപിച്ചു. ഭാരതീയ ജനതാപാർട്ടിയിൽ നിന്ന് കടുത്ത പ്രതികരണമാണ് അദ്ദേഹം ഏറ്റുവാങ്ങിയത്. 

വർദ്ധിച്ചുവരുന്ന രാഷ്ട്രീയ മല്‍സരത്തിനിടയിൽ, വലിയ പ്രതിസന്ധി നേരിടുന്ന ശിവരാജ് സിംഗ് ചൌഹാൻ സർക്കാർ മന്ദ്‌സൌർ ജില്ലയിലെ കളക്ടറെയും പോലീസ് സൂപ്രണ്ടിനെയും മാറ്റി.  അക്രമാസക്തമായ പ്രതിഷേധത്തിനിടെ പോലീസ് വെടിവയ്പിൽ അഞ്ച് കർഷകർ കൊല്ലപ്പെട്ടു.

ചൊവ്വാഴ്ച പ്രതിഷേധകർക്ക് നേരെ വെടിയുതിർത്ത പോലീസ് ഇൻസ്പെക്ടറെ ഫീൽഡ് ഡ്യൂട്ടിയിൽ നിന്ന് മാറ്റി പോലീസ് ലൈനിലേക്ക് അയച്ചു.

മന്ദ്‌സോറിനുപുറമെ, ദേവാസ്, നീമുച്ച്, ഉജ്ജൈൻ ജില്ലകളിലും പടിഞ്ഞാറൻ എംപിയുടെ മറ്റ് ചില ഭാഗങ്ങളിലും അക്രമങ്ങൾ ഉണ്ടായിട്ടുണ്ട്.

കടാശ്വാസത്തിനും മെച്ചപ്പെട്ട വിളവിലയ്ക്കും വേണ്ടിയുള്ള എട്ട് ദിവസത്തെ കർഷകരുടെ പ്രക്ഷോഭത്തിന്‍റെ പ്രഭവകേന്ദ്രമായ മന്ദ്സൌറില്‍ ബുധനാഴ്ച രാവിലെ കേന്ദ്രം കലാപ വിരുദ്ധ അർദ്ധസൈനിക വിഭാഗമായ റാപ്പിഡ് ആക്ഷൻ ഫോഴ്‌സിനെ വിന്യസിച്ചു.”

ഇതേ വാർത്തയും സമാന ചിത്രങ്ങളും പ്രസിദ്ധീകരിച്ച ചില വെബ്‌സൈറ്റുകളുടെ ലിങ്കുകൾ താഴെ : 

archived linkindiatoday
archived linkpatrika

ഇന്ത്യ ടുഡെ ഇതേപ്പറ്റി പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ വീഡിയോ താഴെ കൊടുക്കുന്നു 

പോസ്റ്റിൽ നൽകിയിരിക്കുന്ന ചിത്രവും ഒപ്പം നൽകിയിരിക്കുന്ന  വിവരണവുമായി യാതൊരു ബന്ധവുമില്ല. 2017 ജൂണിൽ മധ്യപ്രദേശിലെ മന്ദ്സൗറിൽ നടന്ന പ്രക്ഷോഭത്തിന്‌ പിന്തുണ നൽകാൻ പോയപ്പോൾ പോലീസ് തടഞ്ഞ വേളയിലെ ചിത്രം തെറ്റായ വിവരണത്തോടൊപ്പം ഇപ്പോൾ തെറ്റിധാരണ സൃഷ്ടിക്കാനായി പ്രചരിപ്പിക്കുകയാണ്.

നിഗമനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന ചിത്രം രാഹുൽ ഗാന്ധി യുപിയിൽ ചെന്നപ്പോൾ പോലീസ് പരിഗണന നൽകാതെ  മോശമായി പെരുമാറുന്നതിന്‍റെതല്ല. 2017 ജൂണിൽ മധ്യപ്രദേശിലെ മന്ദ്സൗറിൽ നടന്ന കർഷകരുടെ പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ ചെന്നപ്പോൾ പോലീസ് തടഞ്ഞതിന്‍റെതാണ്.

ഇതേ ചിത്രത്തിന്‍റെ വസ്തുതാ അന്വേഷണം ഞങ്ങളുടെ തമിഴ് ടീം ചെയ്തിരുന്നു. ലേഖനം താഴെ വായിക്കാം

ராகுல் காந்தியிடம் தவறாக நடந்துகொண்ட உத்தரப்பிரதேசம் போலீசார்?

വിശ്വാസ് ന്യൂസ് എന്ന വസ്തുതാ അന്വേഷണ വെബ്സൈറ്റ് ഇതേ ചിത്രത്തിന് മുകളില്‍ അന്വേഷണം നടത്തി ചിത്രത്തോടൊപ്പം നല്‍കിയിരിക്കുന്നത് തെറ്റായ വിവരണമാണെന്ന് ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.

Avatar

Title:രാഹുൽ ഗാന്ധിയുടെ പഴയ ചിത്രം തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുന്നു

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •