യുകെയില്‍ പ്രധാനമന്ത്രിയായി അവരോധിതനായ ഋഷി സുനക് ദീപാവലി ദിയകള്‍ കത്തിക്കുന്ന ഈ ചിത്രം പഴയതാണ്… 

Misleading അന്തര്‍ദേശീയ

ബ്രിട്ടനിലെ പ്രധാനമന്ത്രി ഋഷി സുനക് ദീപാവലി ദീപങ്ങൾ തെളിയിക്കുന്നു എന്ന് അവകാശപ്പെട്ട ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. ഒക്ടോബർ 25 ന് പുതിയ യുകെ പ്രധാനമന്ത്രിയായി നിയമിതനായതിന് ശേഷമാണ് അവകാശവാദം. യുകെയിലെ ആദ്യത്തെ ഇന്ത്യന്‍ വംശജനായ പ്രധാനമന്ത്രി ആയതിനാൽ സുനകിന്‍റെ സ്ഥാനാരോഹണം ഇന്ത്യക്കും ആഹ്ളാദ വേളയാണ്.

 പ്രചരണം

ബ്രിട്ടണിന്‍റെ പുതിയ പ്രധാനമന്ത്രി ഋഷി സുനക്, തെരുവില്‍ ദിയകൾ (വിളക്കുകൾ) കത്തിക്കുന്ന ചിത്രം ഇത്തവണത്തെ ദീപാവലി ആഘോഷത്തില്‍ നിന്നുള്ളതാണെന്ന് അവകാശപ്പെട്ട് ചിത്രത്തിന് നല്കിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെ: “ദീപാവലി സ്വന്തം വസതിയിൽ ആഘോഷിച്ച് നിയുക്ത ബ്രിട്ടൻ പ്രധാനമന്ത്രി ഋഷി സുനക്

#Britain

#RishiSunakforPM

#india”

FB postarchived link

എന്നാല്‍ ചിത്രം 2020-ലേതാണെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.  

വസ്തുത ഇതാണ് 

ഞങ്ങള്‍ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ സുനക് യുകെയില്‍ എക്സ്ച്ചീക്കര്‍ ചാൻസലർ ആയി സേവനമനുഷ്ഠിച്ച സമയത്ത്  11 ഡൗണിംഗ് സ്ട്രീറ്റിൽ ഔദ്യോഗിക വസതിയില്‍ ദീപാവലി ആഘോഷിച്ച വേളയിലെ ഈ ചിത്രം 2020 ലേതാണ്. ബ്രിട്ടീഷ് മാധ്യമമായ ദി ഗാർഡിയനിൽ പ്രസിദ്ധീകരിച്ച സമാന ചിത്രമുള്ള ഒരു ലേഖനം ഞങ്ങള്‍ക്ക് ലഭിച്ചു. സുനക് എക്‌സ്‌ചീക്കറിന്‍റെ ചാൻസലറായി സേവനമനുഷ്ഠിക്കുമ്പോഴാണ് 2020 നവംബർ 13-ന് ലേഖനം പ്രസിദ്ധീകരിച്ചത്.

ദീപാവലി ആഘോഷിക്കുമ്പോൾ മറ്റ് ഹിന്ദുക്കളോട് COVID-19 ലോക്ക്ഡൗൺ നിയന്ത്രണങ്ങളുടെ നിയമങ്ങൾ പാലിക്കാൻ അദ്ദേഹം അഭ്യർത്ഥിച്ചതായും റിപ്പോര്‍ട്ടിൽ പരാമർശിക്കുന്നു. ഇകണോമിക് ടൈംസ് ഇതേ ചിത്രം ഉള്‍പ്പെടുത്തി ഇതേ വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

ലേഖനത്തില്‍ ഗെറ്റി ഇമേജസിന് ക്രെഡിറ്റ് നല്‍കിയിട്ടുണ്ട്. ചിത്ര ശേഖരത്തിന്‍റെ വെബ്സൈറ്റായ ഗെറ്റി ഇമേജസില്‍ ഇതേ ചിത്രം ഞങ്ങൾ കണ്ടു. 2020 നവംബറിൽ അപ്‌ലോഡ് ചെയ്‌തതാണ്. “ശനിയാഴ്‌ച ദീപാവലി ആഘോഷങ്ങൾക്ക് മുന്നോടിയായി ലണ്ടനിലെ 11 ഡൗണിംഗ് സ്ട്രീറ്റിന് പുറത്ത് എക്‌സ്‌ചീക്കർ ചാന്‍സലര്‍ റിഷി സുനക് മെഴുകുതിരികൾ കത്തിക്കുന്നു” എന്ന അടിക്കുറിപ്പും നൽകിയിട്ടുണ്ട്. 

കൂടാതെ, 2020-ൽ സുനക് തന്‍റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോ ഞങ്ങൾ കണ്ടെത്തി. അതിൽ അദ്ദേഹം അന്നത്തെ വസതിയായ 11 ഡൗണിംഗ് സ്ട്രീറ്റിന് പുറത്ത് ദിയകൾ കത്തിക്കുന്നത് കാണിക്കുന്നു. 

ഇത്തവണ ദീപാവലി ആഘോഷിച്ച ചിത്രം ഋഷി സുനാക് തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവച്ചിട്ടുണ്ട്. 

നിഗമനം  

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. യുകെ പ്രധാനമന്ത്രിയായി അവരോധിതനായ ഋഷി സുനക്, ദിയകൾ കത്തിക്കുന്ന ഒരു പഴയ ചിത്രമാണ് ഇക്കഴിഞ്ഞ ദീപാവലിയുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:യുകെയില്‍ പ്രധാനമന്ത്രിയായി അവരോധിതനായ ഋഷി സുനക് ദീപാവലി ദിയകള്‍ കത്തിക്കുന്ന ഈ ചിത്രം പഴയതാണ്…

Fact Check By: Vasuki S 

Result: Misleading