പാണക്കാട് ഹൈദരലി തങ്ങളെ സ്വര്‍ണ്ണക്കടത്ത് കേസില്‍ കര്‍ണ്ണാടക പോലീസ് അറസ്റ്റ് ചെയ്തുവെന്ന് വ്യാജ പ്രചരണം

രാഷ്ട്രീയം

വിവരണം

കേരളത്തിൽ അടുത്തിടെ വിവാദമായ സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റഡിയിലെടുത്തവരെ അന്വേഷണ സംഘം ചോദ്യം ചെയ്തു വരികയാണ്. ചോദ്യംചെയ്യലിന്‍റെ അപ്ഡേറ്റുകൾ മാധ്യമങ്ങളിൽ ദിവസേന വരുന്നുണ്ട്. പുതിയ പുതിയ ആളുകളെ പ്രതി ചേർക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്യുന്നതായി അന്വേഷണ സംഘം വെളിപ്പെടുത്തുന്ന വാർത്തകളും പുറത്തു വരുന്നുണ്ട്. 

ഇതിനിടെ ഇപ്പോൾ പ്രചരിച്ചു തുടങ്ങിയ ഒരു വാർത്തയാണ് ഇവിടെ നൽകിയിട്ടുള്ളത്. 

FB Postarchived link

പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത ഇങ്ങനെയാണ് പാണക്കാട് ഹൈദർ ഇന്ന് കർണാടക പോലീസ് അറസ്റ്റ് ചെയ്തു. എൻഐഎ ആവശ്യപ്പെട്ട പ്രകാരമാണ് അറസ്റ്റ്. സ്വപ്നയുടെ ഫ്ലാറ്റിലെ നിത്യസന്ദർശകനായിരുന്നു ഹൈദരലി തങ്ങൾ.  സ്വർണക്കടത്തു കേസിൽ പ്രധാന വഴിത്തിരിവെന്ന് എന്‍‌ഐ‌എ.  എന്നാൽ ഈ വാർത്ത പൂർണ്ണമായും വ്യാജമാണ്. 

ഹൈദരലി ശിഹാബ് തങ്ങളെ രണ്ട് പോലീസുകാർ ഇരുകൈകളിലും പിടിച്ചിരിക്കുന്ന പിടിച്ചിരിക്കുന്ന ചിത്രം നൽകിയിട്ടുണ്ട്. 

പോലീസുകാരുടെ തൊപ്പി അല്പം വ്യത്യാസം ഉള്ളതാണ്. ഈ കർണാടക പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു എന്ന് വ്യാജവാർത്തയുടെ വിശ്വാസ്യതയ്ക്കായാണ്  ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്. ഇത്തരം ഹാറ്റ് കേരള പോലീസ് ഉപയോഗിക്കുന്നില്ല. ഇത് മറ്റെവിടെ നിന്നുള്ളതെങ്കിലുമാകാം. 

ഹൈദരലി തങ്ങളെ കര്‍ണ്ണാടക പോലീസ് അറസ്റ്റ് ചെയ്തു എന്ന വാര്‍ത്ത ഈ പോസ്റ്റിലല്ലാതെ മറ്റൊരിടത്തും കാണാനില്ല. ഒരു വാര്‍ത്താ മാധ്യമങ്ങളിലും ഇത്തരത്തിലൊരു വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടില്ല. 

വാർത്തയുടെ വിശദാംശങ്ങൾ അറിയാൻ ഞങ്ങൾ പാണക്കാട് ശിഹാബ് തങ്ങളുടെ സഹോദര പുത്രനായ മുനവ്വറലി തങ്ങളുടെ പുത്രനായ സൈനുല്‍ ആബിദീന്‍ ഹുദവി മുനവ്വറലി തങ്ങളുമായി സംസാരിച്ചിരുന്നു. അദ്ദേഹം ഞങ്ങളോട് പറഞ്ഞത് ഇത് പൂർണമായും വ്യാജ വാർത്തയാണ് എന്നാണ്. മറ്റൊരു സന്ദര്‍ഭത്തിലെ ചിത്രം വ്യാജ പ്രചരണത്തിന് ഉപയോഗിക്കുകയാണ്. 

ഇത് മറ്റൊരു സന്ദർഭത്തിലുള്ള ഫോട്ടോയാണ് എന്നും ഇത് ദുഷ്പ്രചരണം ഉപയോഗിക്കുകയാണ് എന്നും അദ്ദേഹം ഞങ്ങളോട് മറുപടി നൽകി. നാലഞ്ചു കൊല്ലം മുമ്പ് വയനാട് കഴിഞ്ഞ് കുടകിൽ എരുമാട് എന്ന സ്ഥലത്തുള്ള ഒരു മഖാമിൽ ഒരു ഉറൂസ് അതായത് ആണ്ടു നേർച്ച ഉണ്ടായിരുന്നു. അതിൽ തങ്ങൾ പങ്കെടുക്കാൻ പോയ വേളയിലെ ചിത്രമാണിത്. അവിടെ സാമുദായിക വിഭാഗീയത ഉള്ള സ്ഥലമായിരുന്നു. അതിനാൽ കർണാടക പോലീസ് വേദിയിലേക്ക് ആനയിച്ചു കൊണ്ടുപോകുന്ന ചിത്രമാണിത്. കൂടാതെ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും എം‌എല്‍‌എ യുമായ എം‌കെ മുനീറിനോട് ഞങ്ങള്‍ വാര്‍ത്തയുടെ വസ്തുത അന്വേഷിച്ചിരുന്നു. വെറും കള്ള പ്രചരണം മാത്രമാണിതെന്ന് അദ്ദേഹം മറുപടി നല്‍കി. 

നിഗമനം 

പോസ്റ്റില്‍ നൽകിയിരിക്കുന്ന വാർത്ത പൂർണമായും തെറ്റാണ്. ഹൈദരലി തങ്ങളുടെ പഴയ ഒരു ചിത്രം ഉപയോഗിച്ച് വ്യാജ വാർത്ത പ്രചരിപ്പിക്കുകയാണ്. വസ്തുതയറിയാതെ പോസ്റ്റ് പ്രചരിപ്പിക്കരുതെന്ന് മാന്യ വായനക്കാരോട് അപേക്ഷിക്കുന്നു.

Avatar

Title:പാണക്കാട് ഹൈദരലി തങ്ങളെ സ്വര്‍ണ്ണക്കടത്ത് കേസില്‍ കര്‍ണ്ണാടക പോലീസ് അറസ്റ്റ് ചെയ്തുവെന്ന് വ്യാജ പ്രചരണം

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •