
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട 2019 ശബരിമല കർമ്മസമിതി സംസ്ഥാനവ്യാപകമായി ഹർത്താൽ ആഹ്വാനം ചെയ്ത വാർത്ത പലർക്കും ഓർമ്മയുണ്ടാവും. മലപ്പുറം എടപ്പാളിൽ കർമ്മസമിതി ഹർത്താൽ സംഘർഷത്തിൽ കലാശിച്ചിരുന്നു. അന്നത്തെ സംഘർഷത്തിന്റെ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആവുകയും ചെയ്തിരുന്നു. സംഘർഷത്തിൽ ഉള്പെട്ടവരുടെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബൈക്കുകൾ പോലീസ് പിടിച്ചെടുത്തതായി ബൈക്കുകൾ പോലീസ് സ്റ്റേഷൻ പിടിച്ചെടുത്തതായി വാർത്തകൾ വന്നു. ഇപ്പോൾ എടപ്പാൾ സംഘര്‍ഷത്തിന്റെ വാര്‍ഷികം എന്ന പേരിൽ അതുമായി ബന്ധപ്പെട്ട ചില പോസ്റ്റുകൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ ആവുന്നുണ്ട്.
പ്രചരണം
“എടപ്പാൾ സങ്കിയോട്ട ദിനം” എന്ന എഴുത്തോടെയാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്. ഇതിന് സ്മാരകമായി പോലീസ് സ്റ്റേഷനിൽ പിടിച്ചെടുത്ത ബൈക്കുകളുടെ ചിത്രം ആണ് പോസ്റ്റുകളിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. മലപ്പുറം ചങ്ങരംകുളം പോലീസ് സ്റ്റേഷനിൽ ആണ് പിടിച്ചെടുത്ത ബൈക്കുകൾ പൊലീസ് സൂക്ഷിക്കുന്നത് എന്ന് റിപ്പോർട്ടർ ലൈവ് ഓൺലൈൻ പതിപ്പില്‍ അവകാശപ്പെടുന്നു. റിപ്പോർട്ടർ ലൈവിന്റെ ഓണ്‍ലൈന്‍ പതിപ്പില്‍ ഇതേ ചിത്രം നൽകിയിട്ടുണ്ട്. യുട്യൂബര്‍ സുനിത ദേവദാസ് തന്റെ ഫേസ്ബുക്ക് പേജില്‍ ഈ ചിത്രം എടപ്പാളില്‍ നിന്നുള്ളതാണ് എന്നു വാദിച്ച് സംഘര്‍ഷത്തെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ചിട്ടുണ്ട്. ബൈക്കുകള്‍ സൂക്ഷിച്ചിരിക്കുന്ന സ്ഥലത്ത് പുല്ലുകളും വള്ളിപ്പടര്‍പ്പും ഏറെ വളര്‍ന്നിട്ടുണ്ട്. സീറ്റ് കുഷ്യനുകള്‍ ദ്രവിച്ച് കീറി തുടങ്ങിയിട്ടുണ്ട്.

ഞങ്ങൾ ചിത്രത്തെക്കുറിച്ച് കൂടുതൽ അന്വേഷിച്ചു. പഴയ ചിത്രമാണ് പ്രചരണത്തിന് ഉപയോഗിക്കുന്നതെന്നും ഈ ചിത്രത്തിന് ഇടപ്പാൾ സംഘർഷവുമായി യാതൊരു ബന്ധവുമില്ല എന്നും അന്വേഷണത്തിൽ കണ്ടെത്തി
വസ്തുത ഇതാണ്
ഫേസ്ബുക്കില്‍ ചിത്രം വൈറലായി പ്രചരിക്കുന്നുണ്ട്.

ഞങ്ങൾ ചിത്രത്തിന്റെ റിവേഴ്സ് ഇമേജ് അന്വേഷണംനടത്തി നോക്കിയപ്പോൾ ബംഗാളി ഭാഷയിൽ പ്രസിദ്ധീകരിച്ച ഒരു വാർത്ത റിപ്പോർട്ട് ലഭിച്ചു. ബംഗ്ലാദേശിലെ ചില പോലീസ് സ്റ്റേഷനുകളിൽ പിടിച്ചെടുത്ത ബൈക്കുകൾ ഇങ്ങനെ യാതൊരു നടപടിയും ഉണ്ടാവാതെ കിടന്ന് നശിക്കുകയാണ് എന്ന വിവരണത്തോടെയാണ് വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.

തുടർന്ന് ഞങ്ങൾ നടത്തിയ അന്വേഷണത്തിൽ ഞങ്ങൾക്ക് മറ്റൊരു റിപ്പോർട്ട് ലഭിച്ചു. വാഹനങ്ങളുടെ വിവിധ ചിത്രങ്ങൾ ഉള്‍പ്പെടുത്തിയുള്ള റിപ്പോർട്ടിൽ ഇതേ ചിത്രവും നൽകിയിട്ടുണ്ട്. ചിത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത് 2018 ജൂൺ 13നാണ്.

എടപ്പാൾ സംഘർഷമുണ്ടായത് 2019 ജനുവരി മൂന്നിനാണ്. അതായത് ഈ ചിത്രം സംഘര്‍ഷം ഉണ്ടാകുന്നതിനും ആറുമാസം മുമ്പേ ഇന്റർനെറ്റില്‍ ലഭ്യമാണ് എന്നർത്ഥം. സംഘര്‍ഷമുണ്ടായ ബൈക്കുകള്‍ സൂക്ഷിച്ചിരിക്കുന്ന പോലീസ് സ്റ്റേഷന് എന്നു പരാമര്‍ശിക്കുന്നത് മലപ്പുറത്തെ ചങ്ങരംകുളം സ്റ്റേഷനാണ്. തുടർന്ന് ഞങ്ങൾ ചങ്ങരംകുളം പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. ഈ ചിത്രം അവിടുത്തെതല്ല എന്ന് റൈറ്റര്‍ സുലൈമാൻ സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ വാക്കുകളിൽ, “പിടിച്ചെടുത്ത ബൈക്കുകള്‍ പിന്നീടുള്ള ദിവസങ്ങളില്‍ തിരിച്ചു കൊടുത്തിരുന്നു. കോടതി മുഖേനയും വണ്ടികള്‍ തിരികെ നല്‍കിയിരുന്നു. ഈ ചിത്രം ചങ്ങരംകുളം പോലീസ് സ്റ്റേഷനിലെതല്ല എന്നു ഉറപ്പായും പറയാന്‍ കഴിയും. എന്നാല്‍ എവിടുത്തെ ചിത്രമാണിത് എന്ന് കൃത്യമായി അറിയില്ല. തെറ്റായ പ്രചരണമാണ് സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്നത്.”
കൂടാതെ ചില ഫേസ്ബുക്ക് പോസ്റ്റുകളിൽ 2019 ജൂൺ 13 മുതല്‍ ഈ ചിത്രം കാണാൻ സാധിച്ചു.

ബംഗാളി ഭാഷയിൽ ഉള്ള അടിക്കുറിപ്പോടെയാണ് ചിത്രം നൽകിയിട്ടുള്ളത്. ഈ ചിത്രം കൃത്യമായി എവിടെ നിന്നാണ് എന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. ബംഗ്ലാദേശിൽ നിന്നോ പശ്ചിമ ബംഗാളിൽ നിന്നോ ആകാം എന്ന് കരുതുന്നു. ഞങ്ങളുടെ ബംഗാളി, ബംഗ്ലാദേശി ടീമുകൾ ചിത്രത്തെക്കുറിച്ച് കൂടുതൽ അന്വേഷിക്കുന്നുണ്ട്. എന്തെങ്കിലും വിവരം ലഭ്യമായാൽ ലേഖനത്തിൽ അപ്ഡേറ്റ് ചെയ്യുന്നതാണ്.
ഈ ചിത്രത്തിന് 2019 ജനുവരി മൂന്നിലെ എടപ്പാൾ സംഘര്‍ഷവുമായി യാതൊരു ബന്ധവുമില്ല എന്ന് വ്യക്തമായിട്ടുണ്ട്
നിഗമനം
പോസ്റ്റിലെ ചിത്രം 2018 മുതൽ സാമൂഹ്യമാധ്യമങ്ങൾ ഇൻറർനെറ്റിൽ ലഭ്യമാണ്. 2019 ലെ എടപ്പാള്‍ സംഘർഷത്തിൽ ഉള്‍പ്പെട്ടവരില്‍ നിന്ന് പിടിച്ചെടുത്ത ബൈക്കുകളുടെതാണ് ചിത്രം എന്നത് തെറ്റായ പ്രചരണമാണ്. ഈ ചിത്രം കേരളത്തിലെതല്ല, പശ്ചിമ ബംഗാൾ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നും ഉള്ളതാവാം എന്ന് അനുമാനിക്കുന്നു
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:2019 ജനുവരി മൂന്നിലെ എടപ്പാള്‍ സംഘര്‍ഷത്തില്‍ പിടിച്ചെടുത്ത ബൈക്കുകളുടെ ചിത്രം എന്ന് വ്യാജ പ്രചരണം… സത്യമിതാണ്…
Fact Check By: Vasuki SResult: False
