
വിവരണം
എറണാകുളം മഹാരാജാസില്‍ കൊല്ലപ്പെട്ട എസ്എഫ്ഐ നേതാവ് അഭിമന്യവിന്റെ ഒന്നാം ചരമവാര്‍ഷികമായിരുന്നു ജൂണ്‍ 2ന്. ചരമവാര്‍ഷികത്തെ തുടര്‍ന്നു സമൂഹമാധ്യമങ്ങളില്‍ നിരവധി അനുസ്രണ പോസ്റ്റുകളും വാര്‍ത്താ റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നുണ്ട്. ഇതിനിടയിലാണ് പോരാളി ഷാജിയുടെ കുഞ്ഞമ്മ എന്ന പേരിലുള്ള ഒരു ഫെയ്സ്ബുക്ക് പേജില്‍ അഭിമന്യുവിന്റെ കുഴിമാടത്തിന്റെ ചിത്രം നല്കി ഒരു വിമര്‍ശനം ഉയര്‍ത്തി പോസ്റ്റ് പ്രചരിച്ചത്. ഫെയ്സ്ബുക്കില്‍ കണ്ണീരൊഴിക്കി സമയം കളായാതെ രണ്ട് കൊട്ട മണ്ണുകൊണ്ടുപോയി ഇടു സഖാക്കളെ എന്ന പേരിലാണ് ചിത്രം നല്‍കിയിരിക്കുന്നത്. ചിത്രത്തില്‍ അഭിമനന്യുവിന്റെ കുഴിമാടത്തില്‍ വെള്ളക്കെട്ട് നിറഞ്ഞതായി കാണാനും സാധിക്കുന്നുണ്ട്.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം-

എന്നാല്‍ ഇത് ഒന്നാം ചരമ വാര്‍ഷിക സമയത്തെ അഭിമന്യുവിന്റെ കുഴിമാടത്തിന്റെ ചിത്രമാണോ.? അങ്ങനെയെങ്കില്‍ എന്താണ് വെള്ളക്കെട്ടിന് കാരണമായത്? ഇപ്പോഴത്തെ സ്ഥിതി ഇത് തന്നെയാണോ? പ്രചരണത്തിന് പിന്നിലെ സത്യാവസ്ഥ എന്തെന്ന് പരിശോധിക്കാം.
വസ്തുത വിശകലനം
അഭിമന്യുവിന്റെ ഒന്നാം ചര്‍മ വാര്‍ഷിത്തോട് അനുബന്ധിച്ച മലയാളത്തിലെ എല്ലാ പ്രമുഖ മാധ്യമങ്ങളും ലേഖനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മനോരമ ഓണ്‍ലൈനില്‍ അഭിമന്യുവിനെ അടക്കം ചെയ്ത കുഴിമാടം സംബന്ധിച്ച ഒരു ലേഖനം ഗൂഗിളില്‍ പരിശോധിച്ചതില്‍ നിന്നും കണ്ടെത്താന്‍ കഴിഞ്ഞു. മൂന്നാറിലെ വട്ടവട എന്ന ഉള്‍ഗ്രാമമാണ് അഭിമന്യുവിന്റെ സ്വദേശം. കഴിഞ്ഞ തവണത്തെ മഹാപ്രളയത്തില്‍ വലിയ നാശനഷ്ടം സംഭവിച്ച പ്രളയബാധിത മേഖല കൂടിയാണിത്. ഉരിള്പൊട്ടലിലും പ്രളയത്തിലും അഭിമന്യുവിന്റെ കുഴിമാടം പൂര്‍ണമായി കുത്തിയൊലിച്ചു പോയിരുന്നു. ഇപ്പോള്‍ അവിടെ വീട്ടുകാര്‍ കുഴിമാടത്തിന് പുറത്തായി കൂന കൂട്ടി സിപിഎമ്മിന്റെ കൊടി നാട്ടിയിട്ടുണ്ടെന്നും മനോരമ ഓണ്‍ലൈന്‍ ചിത്രം സഹിതം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ പ്രചരിക്കുന്ന ചിത്രം അടുത്ത ദിവസങ്ങളിലുള്ളതല്ലെന്നും വ്യക്തം. 2018 ജൂലൈ രണ്ടിനായിരുന്നു അഭിമന്യുവിന്റെ മരണം. അതിനിടുത്ത ദിവസം സംസ്കാരം കൊട്ടകമ്പൂരിലെ പഞ്ചായത്ത് സ്മശാനത്തിലാണ് നടന്നത്. അന്നും കാലവര്‍ഷം കൊടും പേമാരിയായ സമയമായിരുന്നു. സംസ്കാര ചടങ്ങുകള്‍ക്ക് ശേഷമുള്ള ചിത്രമാണെന്ന് പറയാന്‍ കഴിയും വിധത്തില്‍ റീത്തുകളും മറ്റും ഫെയ്സ്ബുക്ക് പോസ്റ്റില്‍ കാണാനും സാധിക്കും.
മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത-

റിപ്പോര്‍ട്ടിലുള്ള നിലവിലെ കുഴിമാടത്തിന്റെ ചിത്രം-

നിഗമനം
അഭിമന്യു കൊല്ലപ്പെട്ടിതന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഫെയ്സ്ബുക്കില്‍ ഇത്തരമൊരു ചിത്രം പങ്കുവയ്ക്കുന്നതിലൂടെ അത് നിലവിലെ അവസ്ഥയെ സൂചിപ്പിക്കുന്നതാണെന്ന് തെറ്റദ്ധാരണയുണ്ടാക്കാന്‍ കാരണമാകും. അഭിമന്യുവിന്റെ കുഴിമാടം പാര്‍ട്ടി പ്രവര്‍ത്തകരും മറ്റും തിരിഞ്ഞു നോക്കുന്നില്ലെന്നും ഫെയ്സ്ബുക്കില്‍ മാത്രം മരണത്തെ കുറിച്ച് കണ്ണീര് ഒഴുക്കുകയാണെന്നും വ്യാഖ്യാനിച്ചാണ് ഇത്തരമൊരു പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. എന്നാല്‍ നിലവിലെ അവസ്ഥ വ്യത്യസ്ഥമായത് കൊണ്ടും മുഖ്യധാരമാധ്യമങ്ങള്‍ ചിത്രം സഹിതം വാസ്തുത റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് കൊണ്ടും ഫെയ്സ്ബുക്ക് പോസ്റ്റിലെ വിവരം അടിസ്ഥാനരഹിതമാണെന്ന് അനുമാനിക്കാം.

Title:അഭിമന്യുവിന്റെ കുഴിമാടത്തിന്റെ നിലവിലെ അവസ്ഥ ഇതാണോ?
Fact Check By: Dewin CarlosResult: False
