
വിവരണം
“അടിച്ച് ഒതുക്കാനാണ് തീരുമാനമെങ്കിൽ പൊരുതാൻ തന്നെയാണ് തീരുമാനം.
പ്രതിഷേധാഗ്നി ആളിപടരട്ടെ 🔥🔥🔥
#StandwithJMI” എന്ന അടികുരിപ്പോടെ ഒരു ചിത്രം സമുഹ മാധ്യമങ്ങളില്‍ 16 ഡിസംബര്‍ 2019 മുതല്‍ പ്രചരിക്കുന്നുണ്ട്. ഈ ചിത്രത്തില്‍ ഒരു സ്ത്രി രഖ്തത്തില്‍ മുങ്ങി കരയുന്നതായി കാണുന്നുണ്ട്. ഈ സ്ത്രി ജാമിയ മിലിയയില്‍ പോലീസും വിദ്യാര്‍ഥികളും തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ പരിക്കെട്ടിയാതാണ് എന്നാണ് ഇത്തരത്തില്‍ പോസ്റ്റുകളില്‍ ഉന്നയിക്കുന്ന വാദം. ഇത്തരത്തില്‍ ഒരു പോസ്റ്റിന്‍റെ സ്ക്രീന്ശോട്ടും ലിങ്കും താഴെ നല്‍കിട്ടുണ്ട്.
Archived Link |
എന്നാല്‍ ഈ ചിത്രത്തിന് ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളും പോലീസും തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ പരിക്കെട്ടിയ ഒരു സ്ത്രിയുടെ ചിത്രമാണോ ഇത്? ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം എന്താന്നെണ് നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ചിത്രത്തിനെ കുറിച്ച് കൂടതല്‍ അറിയാനായി ഞങ്ങള്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി ചിത്രം പരിശോധിച്ചു. റിവേഴ്സ് ഇമേജ് അന്വേഷണത്തില്‍ നിന്ന് ലഭിച്ച പരിനാമാങ്കല്‍ പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് 2018 മുതല്‍ ഈ ചിത്രം ഇന്‍റര്‍നെറ്റില്‍ ലഭ്യമാണ് എന്ന് മനസിലായി.
മോകളില്‍ നല്‍കിയ സ്ക്രീന്ഷോട്ട് ബിജെപി ദേശിയ ജനറല്‍ സെക്രട്ടറി ശിവപ്രകാശുടെ ട്വീറ്റാണ്. ട്വീറ്റ് ഇദേഹം കഴിഞ്ഞ കൊല്ലം ഏപ്രിലില്‍ മാസത്തിലാണ് ചെയ്തിരിക്കുന്നത്. ഇതിന്‍റെ അര്‍ഥം ഇയടെയായി ജാമിയ മിലിയ ഇസ്ലാമിയ യുണിവേഴ്സിറ്റിയില്‍ പൌരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധതിലുണ്ടായ പോലിസ്-വിദ്യാര്‍ഥി സംഘര്‍ഷവുമായി ഈ ചിത്രത്തിന് യാതൊരു ബന്ധമില്ല എന്ന് ഇതോടെ വ്യക്തമാക്കുന്നു.
ട്വീറ്റിന്‍റെ പരിഭാഷ ഇങ്ങനെയാണ്- “ഹൈ കോടതിയുടെ നിര്ടെഷങ്ങലുണ്ടായിട്ടും തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ ഗുണ്ടകള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ സമതിച്ചില്ല. (ബംഗാളില്‍) ആക്രമണത്തിന്‍റെയും കൊലപാതകത്തിന്‍റെയും താണ്ടവം! ബംഗാളില്‍ ജനാധിപത്യം പ്രതിസന്ധിയിലാണ്.”
ട്വീറ്റ് അനുസരിച്ച് ഈ ചിത്രത്തിന്‍റെ ബന്ധം ബംഗാളില്‍ ഏതോ തെരെഞ്ഞെടിപ്പ് സമയത്തുണ്ടായ ആക്രമന്തിനോടാണ് എന്ന് തോന്നുന്നു. എന്നാല്‍ ഈ ചിത്രത്തിന് ഇത്തരത്തിലൊരു ആക്രമണവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഇതിനെ കുറിച്ച് യാതൊരു തെളിവുക്കള്‍ ലഭിച്ചില്ല. എന്നാല്‍ ഈ ചിത്രം പഴ്യെതാണ് എന്ന കാര്യത്തില്‍ യാതൊരു സംശയമില്ല.
നിഗമനം
പോസ്റ്റിളുടെ പ്രചരിക്കുന്ന ചിത്രം പഴ്യെതാണ്. ഈ ചിത്രം 2018 മുതല്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. ഈ ചിത്രത്തിന് ഇയടെയായി ഡല്‍ഹിയിലെ ജാമിയ മിലിയ ഇസ്ലാമിയ യുണിവേഴ്സിറ്റിയില്‍ നടന്ന സംഘര്‍ഷവുമായി യാതൊരു ബന്ധമില്ല.

Title:പരിക്കെട്ടിയ സ്ത്രിയുടെ പഴയെ ചിത്രം ജാമിയ മിലിയഇസ്ലാമിയുടെ പേരില്‍ പ്രചരിക്കുന്നു…
Fact Check By: Mukundan KResult: False
