റോഡിന്‍റെ നടുക്കുള്ള കുഴിയില്‍ വീണ ലോറിയുടെ പഴയ ചിത്രം കേരളത്തിലെ നിലവിലെ അവസ്ഥ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു…

രാഷ്ട്രീയം

കേരളത്തിലെ റോഡില്‍ കുഴിയില്‍ വീണു കിടക്കുന്ന ലോറിയുടെ ചിത്രം സമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ചിത്രം നിലവിലെതല്ല എന്ന് കണ്ടെത്തി. ഈ ചിത്രത്തിന്‍റെ സത്യാവസ്ഥ എന്താണെന്ന് നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് റോഡിന്‍റെ നടുക്കുള്ള ഒരു കുഴിയില്‍ വീണു കിടക്കുന്ന ലോറിയെ കാണാം. ചിത്രത്തിന്‍റെ മുകളില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്: “മാവേലി കൊടുത്തുവിട്ട സാധനങ്ങളുമായി ആദ്യ വണ്ടി എത്തി…” പോസ്റ്റിന്‍റെ അടികുറിപ്പിലും സംസ്ഥാന സര്‍ക്കാരിനെ പരിഹസിച്ച് പറയുന്നത് “ഓണ കിറ്റ്‌ ഉടനെ നല്‍കും.” 

അങ്ങനെ ഈ ചിത്രം കേരളത്തിലെ റോഡുകളുടെ നിലവിലെ അവസ്ഥയെ കാണിക്കുന്നതാണ് എന്ന് തരത്തില്‍ ചിത്രം പ്രചരിപ്പിക്കുകയാണ്. എന്നാല്‍ ഈ ചിത്രത്തിന് കേരളത്തിലെ റോഡുകളുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ ഞങ്ങള്‍ക്ക് ഈ ചിത്രം പഴയതാണെന്ന് മനസിലായി. ഈ ചിത്രം 2015 മുതല്‍ ഇന്‍റര്‍നെറ്റില്‍ ലഭ്യമാണ്. സെപ്റ്റംബര്‍ 2015ല്‍ വൈദേഹി താമന്‍ എന്ന മാധ്യമ പ്രവര്‍ത്തക അവരുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഈ ചിത്രം ട്വീറ്റ് ചെയ്തിരുന്നു. അവരുടെ ട്വീറ്റ് നമുക്ക് താഴെ കാണാം.

Archived Link

ട്വീറ്റില്‍ വൈദേഹി എഴുതുന്നത്, “ഗുജറാത്ത്‌ ലോറി അന്തരിക്ഷത്തില്‍  അയക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി മാറുന്നു”. ഗുജറാത്ത്‌ സര്‍ക്കാറിനെ പരിഹാസിച്ചിട്ടാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. പക്ഷെ ഈ ചിത്രം ഗുജറാത്തിലെതാണോ അതോ മറ്റേതോ സംസ്ഥാനത്തെയാണോ എന്ന് ഞങ്ങള്‍ക്ക് കണ്ടെത്താന്‍ സാധിച്ചില്ല. 

പക്ഷെ നിലവിലെ എല്‍.ഡി.എഫ് സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍ വരുന്നത്തിന്‍റെ മുമ്പ് മുതല്‍ ഈ ചിത്രം ഇന്‍റര്‍നെറ്റില്‍ ലഭ്യമാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേത്രുത്വത്തില്‍ എല്‍. ഡി.എഫ് സര്‍ക്കാര്‍ ആദ്യമായി വന്നത് 2016ലാണ്. അതിനാല്‍ ഈ ചിത്രം ഈ അടുത്ത കാലത്ത് കേരളത്തിലെ റോഡുകളുടെ ദുരവസ്ഥ കാണിക്കുന്നതല്ല എന്ന് നമുക്ക് മനസിലാക്കാം.

നിഗമനം

കേരളത്തിലെ റോഡുകളുടെ നിലവിലെ ദുരവസ്ഥ കാണിക്കുന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ചിത്രം 2015 മുതല്‍ ഇന്‍റര്‍നെറ്റില്‍ ലഭ്യമാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:റോഡിന്‍റെ നടുക്കുള്ള കുഴിയില്‍ വീണ ലോറിയുടെ പഴയ ചിത്രം കേരളത്തിലെ നിലവിലെ അവസ്ഥ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു…

Fact Check By: Mukundan K 

Result: Misleading

  •  
  •  
  •  
  •  
  •  
  •  
  •  
  •