
ImageCredit: Asif Hassan/AFP/Getty Images
പാക്കിസ്ഥാനില്‍ നിലവില്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ഹൃദയം വേദനിപ്പിക്കുന്ന ഒരു കാഴ്ച എന്ന തരത്തില്‍ പാകിസ്ഥാന്‍ ജനങ്ങള്‍ ഭക്ഷണത്തിന് വേണ്ടി ക്യുവില്‍ നില്‍ക്കുന്നതിന്‍റെ ചിത്രം സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഈ ചിത്രം ഇപ്പോഴത്തെതല്ല. ഞങ്ങള്‍ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം 2010ല്‍ എടുത്തതാണ് എന്ന് കണ്ടെത്തി എന്താണ് ചിത്രത്തിന്‍റെ സത്യാവസ്ഥ നമുക്ക് അന്വേഷിക്കാം.
പ്രചരണം

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് കയ്യില്‍ പാത്രം പിടിച്ച് ക്യൂവില്‍ നില്‍ക്കുന്ന ജനങ്ങളുടെ ദയനീയമായ കാഴ്ച നമുക്ക് കാണാം. ചിത്രത്തിനെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്:
“ലോകത്ത് എവിടെയാണങ്കിലും ഇത്തരം കാഴ്ചകൾ വേദനാജനകമാണ്.
ഹങ്കർ ഇൻഡക്സിലും ഹാപ്പിനസ് ഇൻഡക്സിലും ദരിദ്രമായ ഇന്ത്യയേക്കാൾ
ഒരു പാട് മികച്ച രാജ്യമായ പാക്കിസ്ഥാനിൽ നിന്നുള്ള കാഴ്ച !
പാക്കിസ്ഥാൻ ജനസംഖ്യ 24 കോടി
ഇന്ത്യ ജനസംഖ്യ 135 + കോടി 🚶
*മഹാപ്രളയത്തിൽ 24 ദിവസം ക്യാമ്പിൽ കിടന്നപ്പോൾ ഓടി വന്നവരുടെ കൂട്ടത്തിൽ പഞ്ചാബിയും തമിഴനും തെലുങ്കനും ഗുജറാത്തിയും കാശ്മീരിയുമടക്കം സകല ഇന്ത്യക്കാരുമുണ്ടായിരുന്നു.
ഇവിടെ 80 കോടി ഇന്ത്യക്കാർക്കാണ് കേന്ദ്ര സർക്കാർ ഭഷ്യ ധാന്യങ്ങൾ സൗജന്യമായി നൽകുന്നത് 🙏
ഒരു ഇന്ത്യാക്കാരന് അഹങ്കാരിയാവാൻ ഇത്രയും പോരെ ?
സ്വല്പം അഹങ്കാരിയായ ഇന്ത്യൻ😎”
എന്നാല്‍ ഈ ചിത്രത്തിന് നിലവില്‍ പാകിസ്ഥാനില്‍ നടക്കുന്ന സാമ്പത്തിക പ്രതിസന്ധിയുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് നമുക്ക് പരിശോധിക്കാം.
വസ്തുത അന്വേഷണം
ചിത്രം ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ അമേരിക്കന്‍ മാധ്യമമായ സി.എന്‍.എനിന്‍റെ വെബ്സൈറ്റില്‍ ഈ ചിത്രം കണ്ടെത്തി.

വാര്‍ത്ത വായിക്കാന്‍ – CNN | Archived Link
ഓഗസ്റ്റ് 2010ല്‍ പ്രസിദ്ധികരിച്ച ഈ വാര്‍ത്തയില്‍ പറയുന്നത് ഈ ചിത്രം പാകിസ്ഥാനിലെ സുക്കൂറില്‍ വെള്ളപ്പൊക്കത്തിനെ തുടര്‍ന്ന് വഴിയാധാരമായ ജനങ്ങളെ ക്യാമ്പുകളില്‍ മാറ്റിയിരുന്നു. ഇങ്ങനെയുള്ള ഒരു ക്യാമ്പിലെ ചിത്രമാണ് നാം പോസ്റ്റില്‍ കാണുന്നത്.
ഞങ്ങള്‍ ഈ ചിത്രത്തിനെ കുറിച്ച് കൂടതല്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് സ്റ്റോക്ക് ഇമേജ് വെബ്സൈറ്റായ ഗെറ്റി ഇമേജസില്‍ ഇതേ ചിത്രം ലഭിച്ചു. ഗെറ്റി ഇമേജസ് പ്രകാരം ഈ ചിത്രം പകര്‍ത്തിയത് ആസിഫ് ഹസ്സന്‍ എന്ന ഫോട്ടോഗ്രാഫറാണ് എ.എഫ്.പിക്ക് വേണ്ടി ഈ ചിത്രം പകര്‍ത്തിയത്.
Embed from Getty Imagesപാകിസ്ഥാനില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരുകയാണ്. പ്രതിസന്ധിയെ തുടര്‍ന്ന് പാകിസ്ഥാനിലെ പല ഭാഗങ്ങളില്‍ ഗോതമ്പ് മാവ് വരെ ലഭിക്കുന്നില്ല എന്ന റിപ്പോര്‍ട്ടുകള്‍ ഈയിടെ പുറത്ത് വന്നിരുന്നു.
പക്ഷെ ഈ ചിത്രത്തിന് നിലവിലെ സാമ്പത്തിക പ്രതിസന്ധിയുമായി യാതൊരു ബന്ധമില്ല എന്ന് വ്യക്തമാണ്.
നിഗമനം
പാക്കിസ്ഥാനിലെ പഴയ ചിത്രമാണ് നിലവിലെ സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. ചിത്രം 2010ല്‍ എടുത്തതാണ് നിലവില്‍ പാകിസ്ഥാനില്‍ നടക്കുന്ന സാമ്പത്തിക പ്രതിസന്ധിയുമായി ഈ ചിത്രത്തിന് യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:Facebook | Twitter | Instagram | WhatsApp (9049053770)

Title:പാകിസ്ഥാനില്‍ ജനങ്ങള്‍ പാത്രം പിടിച്ച് ഭക്ഷണത്തിനായി ക്യൂ നില്‍ക്കുന്ന ഈ ചിത്രം പഴയതാണ്…
Fact Check By: Mukundan KResult: Misleading
