മൊറാദാബാദിലെ മദ്രസയില്‍ നിന്നും പിടികൂടിയ ആയുധങ്ങളാണോ ഇവ?

രാഷ്ട്രീയം | Politics

വിവരണം

മൊറാദാബാദിലെ ഒറ്റ മദ്രസ്സയിൽ നിന്നും കണ്ടെടുത്ത കളിപ്പാട്ടങ്ങൾ.

പാവം ഉസ്താദിനിനി വയസാൻ കാലത്ത് ഗോതമ്പുണ്ട തിന്നാനാണ് വിധി.

ഫസൽ ഗഫൂർക്കാ പറഞ്ഞ അസ്ത്രശസ്ത്രങ്ങളുടെ മാതൃകയായിരിക്കും.

കെമാൽ പാഷ സാഹിബ് ഇതൊക്കെ എന്തിനെന്ന് പറഞ്ഞിരുന്നെങ്കിൽ ഉപകാരപ്പെട്ടേനെ…. എന്ന തലക്കെട്ട് നല്‍കി കുറച്ച് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് കൊണ്ടുപോകുന്ന ചിത്രവും വലിയ ആയുധ ശേഖരം പിടികൂടിയ ചിത്രങ്ങളും ചേര്‍ത്ത് ഒരു പോസ്റ്റ് ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. ഡെല്‍ഹി കലാപത്തെ കുറിച്ച് ഫസല്‍ ഗഫൂറും കമാല്‍ പാഷയുമൊക്കെ നടത്തിയ പ്രതികരണങ്ങളെ പരോക്ഷമായി വിമര്‍ശിച്ചാണ് പോസ്റ്റിന്‍റെ തലക്കെട്ട് നല്‍കിയിരിക്കുന്നത്. അതായത് രാജ്യതലസ്ഥാനത്ത് കലാപം നടക്കുന്ന സാഹചര്യത്തിലാണ് പോലീസ് മദ്രസിയില്‍ നിന്നും ആയുധശേഖരം പിടികൂടിയതെന്ന് തോന്നിക്കും വിധമുള്ളതാണ് പോസ്റ്റിന്‍റെ ഉള്ളടക്കം. അഘോരി എന്ന ഗ്രൂപ്പില്‍ ബിനുദേവ് ദേവ് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 552ല്‍ അധികം ഷെയറുകളും 467ല്‍ അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്.

Facebook PostArchived Link

എന്നാല്‍ ചിത്രങ്ങള്‍ മൊറാദാബാദിലെ മദ്രസിയില്‍ നിന്നും കണ്ടെടുത്ത ആയുധങ്ങളുടേത് തന്നെയാണോ? ഡെല്‍ഹി കലാപത്തിന്‍റെ അടിസ്ഥാനത്തിലാണോ ആയുധശേഖരം പിടികൂടിയത്? ചിത്രത്തില്‍ കാണുന്നവ ഉത്തര്‍പ്രദേശ് പോലീസ് പിടികൂടിയ ആയുധങ്ങളാണോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

കൊല്‍ക്കത്തയിലെ രാജാ ബസാര്‍ മദ്രസിയില്‍ പോലീസ് മൊചിപ്പിച്ച കുട്ടിതീവ്രവാദി സംഘവും പിടികൂടിയ തോക്കുകളും എന്ന പേരില്‍ ഫെബ്രുവരി മുതല്‍ ഇതെ ചിത്രങ്ങള്‍ വാട്‌സാപ്പില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഫെബ്രുവരി നാലിന് ഫാ‌ക്‌ട് ക്രെസെന്‍ഡോ മലയാളം തന്നെ ഇതെകുറിച്ചുള്ള വസ്‌തുതകള്‍ കണ്ടെത്തി ജനങ്ങളില്‍ എത്തിച്ചിരുന്നു. യഥാര്‍ഥത്തില്‍ ഉത്തര്‍പ്രദേശിലെ ബിജ്‌നോര്‍ എന്ന സ്ഥലത്തെ മദ്രസിയില്‍ 2019 ജൂലൈയില്‍ നടത്തിയ പരീശോധനയില്‍ പോലീസ് ആയുധങ്ങള്‍ കണ്ടെത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ രാജ്യതലസ്ഥാനത്ത് നടക്കുന്ന കലാപവുമായോ പോസ്റ്റില്‍ നല്‍കിയിരിക്കുന്ന ആയുധശേഖരത്തിന്‍റെ ചിത്രവുമായോ ഈ കേസിന് യാതൊരു ബന്ധവുമില്ലെന്നതാണ് വസ്‌തുത. ടംബ്ലര്‍ എന്ന ഇമേജ് ഷെയറിങ് വെബ്‌സൈറ്റില്‍ ഗണ്‍സ്മിത്ത് എന്ന പ്രൊഫൈലില്‍ നിന്നും 2019 മാര്‍ച്ച് മാസത്തില്‍ പങ്കുവെച്ചിരിക്കുന്ന വിദേശ നിര്‍മ്മിത തോക്കുകളുടെ ചിത്രമാണ് മദ്രസയില്‍ നിന്നും പിടികൂടിയതെന്ന പേരില്‍ പ്രചരിപ്പിച്ചിരിക്കുന്നത്. ബിജ്‌നോറിലെ മദ്രസ റെയ്‌ഡിനെ കുറിച്ച് ദൈനിക് ജാഗ്രന്‍ അവരുടെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ചിരിക്കുന്ന വാര്‍ത്ത റിപ്പോര്‍ട്ടിന്‍റെ വീഡ‍ിയോയില്‍ വിശദവിവരങ്ങളും ലഭ്യമാണ്.

ഫാക്‌ട് ക്രെസെന്‍ഡോ മലയാളം മുന്‍പ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് വായിക്കാം-വസ്‌തുത അന്വേഷണ റിപ്പോര്‍ട്ട്

ടംബ്ലര്‍ ഇമേജ്-

https://gunssmith.tumblr.com/post/183191114397/straight-to-the-bank

ദൈനിക് ജാഗ്രന്‍ വാര്‍ത്ത-

Tumblr Archived

നിഗമനം

ഉത്തര്‍പ്രദേശിലെ ബിജ്‌നോറില്‍ ഒരു വര്‍‌ഷം മുന്‍പ് നടന്ന സംഭവത്തിന്‍റെ ചില ചിത്രങ്ങള്‍ ഉപയോഗിച്ച് മൊറാദാബാദ് എന്ന പേരിലാണ് പ്രചരണം നടത്തിയിരിക്കുന്നതെന്ന് വ്യക്തമായി കഴിഞ്ഞു. കൂടാതെ മദ്രസിയില്‍ നിന്നും പിടികൂടിയ ആയുധങ്ങളുടെ ചിത്രമെന്ന പേരില്‍ നല്‍കിയിരിക്കുന്നതും വ്യാജ ചിത്രമാണ്. നിലവിലെ ക്രമസമാധന പ്രശ്നങ്ങളും മദ്രസ കേസും തമ്മില്‍ നേരിട്ട് ബന്ധപ്പിക്കാന്‍ കഴിയുന്ന മറ്റ് വിവരങ്ങളും ലഭ്യമല്ല. അതുകൊണ്ട് തന്നെ പോസ്റ്റ് വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:മൊറാദാബാദിലെ മദ്രസയില്‍ നിന്നും പിടികൂടിയ ആയുധങ്ങളാണോ ഇവ?

Fact Check By: Dewin Carlos 

Result: False