
പ്രചരണം
കോവിഡ് രണ്ടാം ഘട്ടം കഴിഞ്ഞ മാസം വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളെ അപകടകരമായി ബാധിച്ചിരുന്നു. ഇത് സംബന്ധിച്ച വാര്‍ത്തകളോടൊപ്പം അനാഥമായി ഗംഗാ നദിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്നുവെന്ന വാര്‍ത്തകള്‍ മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും നിറഞ്ഞു. എന്നാല്‍ ഇങ്ങനെ പ്രചരിച്ചവയില്‍ നിരവധി പഴയ ചിത്രങ്ങളും ഉണ്ടായിരുന്നു എന്നതാണ് വസ്തുത. ഇത്തരം ചില ചിത്രങ്ങളുടെ മുകളില്‍ അന്വേഷണം നടത്തിയപ്പോഴാണ് ഞങ്ങള്‍ക്ക് ഇക്കാര്യം ബോധ്യപ്പെട്ടത്. രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരില്‍ പലരും ഇങ്ങനെ പ്രചരിച്ച പഴയ ചിത്രങ്ങള്‍ ഇപ്പോള്‍ ഗംഗാ നദിയില്‍ ഒഴുകി നടക്കുന്ന മൃതദേഹങ്ങള്‍ എന്ന മട്ടില്‍ പ്രചരിപ്പിച്ചത് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോള്‍ ഇത്തരത്തില്‍ വളരെ വൈറല്‍ ആയ ചില ചിത്രങ്ങള്‍ക്ക് മുകളിലാണ് നമ്മള്‍ അന്വേഷണം നടത്തുന്നത്.

മനുഷ്യ ജീവന് ഒരുവിലയും ഇല്ലാത്ത,
മൃതദേഹതോട് പോലും ഇത്രയും
അനാദരവ് കാട്ടുന്ന ഒരിടം ലോകത്ത് എവിടേയാകും..?? എന്ന അടിക്കുറിപ്പില്‍ മൂന്ന്‍ ചിത്രങ്ങളാണ് പോസ്റ്റില്‍ ഉള്ളത്. ഈയടുത്ത് ഗംഗയില്‍ മൃതദേഹങ്ങള്‍ ഒഴുകി നടന്ന സംഭവവുമായി ഈ ചിത്രങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല.
വസ്തുത ഇതാണ്
ഈ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പലരും പങ്കുവച്ചിട്ടുണ്ട്.

ചിത്രം 1
ഈ ചിത്രം വാരാണസിയില്‍ നിന്നുള്ളത് തന്നെയാണ്. എന്നാല്‍ 2012 ലേതാണ് എന്നുമാത്രം. ഫീച്ചേഡ് ചിത്രങ്ങള്‍ മാധ്യമങ്ങള്‍ക്കും മറ്റ് ആവശ്യക്കാര്‍ക്കും വില്‍ക്കുന്ന ഗെറ്റി ഇമേജസ് എന്ന വെബ്‌സൈറ്റിന്‍റെതാണ് ഈ ചിത്രം.

“ഉത്തരേന്ത്യൻ സംസ്ഥാനമായ ഉത്തർപ്രദേശിലെ വാരണാസിയിൽ അജ്ഞാതമായ ഒരു മൃതദേഹം, ഏപ്രിൽ 19, 2012 നു പകർത്തിയത്. വാരണാസിയിലെ ഗംഗാ നദീതീരത്ത് സംസ്‌കരിക്കുമ്പോൾ ഒരാൾ മോക്ഷം പ്രാപിക്കുമെന്ന് ഹിന്ദുക്കൾ വിശ്വസിക്കുന്നു. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന നഗരങ്ങളിൽ ഒന്നാണ് വാരണാസി, ഗംഗാ നദീതീരത്ത് അനുഷ്ഠാനപരമായ സ്നാനത്തിനും പ്രാർത്ഥനയ്ക്കുമായി പ്രതിവർഷം ദശലക്ഷക്കണക്കിന് ഹിന്ദു തീർത്ഥാടകർ ഇവിടെയെത്തുന്നു. ( ദേബജ്യോതി ദാസ് / നൂർ എന്ന ഫോട്ടോ ഗ്രാഫറുടെ ഫോട്ടോ)” എന്ന വിവരണവും ചിത്രത്തോടൊപ്പം വെബ്‌സൈറ്റിലുണ്ട്.
2012 ലെ ചിത്രമാണ് തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന രീതിയില്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്.
ചിത്രം 2
ഈ ചിത്രത്തിന് മുകളില്‍ ഞങ്ങള്‍ വസ്തുത അന്വേഷണം നടത്തി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. റിപ്പോര്‍ട്ട് താഴെ വായിക്കാം.
FACT CHECK: ഈ ചിത്രം ബീഹാറില്‍ ഗംഗ നദിയില്‍ കണ്ടെത്തിയ മൃതദേഹങ്ങളുടെതല്ല; സത്യാവസ്ഥ അറിയൂ…
യുപിയില്‍ നിന്നും ബീഹാറിലേയ്ക്ക് ഒഴുക്കി വിട്ട മൃതദേഹങ്ങള്‍ എന്ന നിലയില്‍ ഈ ചിത്രം കഴിഞ്ഞയിടെ പ്രചരിച്ചിരുന്നു. 2015 ലെ ഈ ചിത്രം ഗെറ്റി ഇമേജസ് വെബ്‌സൈറ്റിന്‍റെ തന്നെയാണ്.

“ഉന്നാവോയിൽ 2015 ജനുവരി 13 ന് പരിയാറിനടുത്തുള്ള ഗംഗാ നദിയിൽ പൊങ്ങിക്കിടക്കുന്ന മൃതദേഹങ്ങൾക്ക് ചുറ്റും തെരുവ് നായ്ക്കളും കാക്കയും ഒത്തുകൂടുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ഉത്തർപ്രദേശിലെ ഈ പ്രദേശത്ത് ഗംഗാ നദിയിൽ നിന്ന് നൂറിലധികം മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. കാരണം അന്വേഷിക്കാൻ ഒരു സംഘം ഉദ്യോഗസ്ഥരെ കേന്ദ്രം ഏർപ്പെടുത്തി. 30 തോളം മൃതദേഹങ്ങൾ ഇന്നലെ കണ്ടെടുത്തു. ഗെറ്റി ഇമേജസ്- അമിത് യാദവ് / ഹിന്ദുസ്ഥാൻ ടൈംസ് ഫോട്ടോ)” എന്ന വിവരണവും ചിത്രത്തോടൊപ്പമുണ്ട്. ഇപ്പോഴത്തെ സന്ദര്‍ഭവുമായി തെറ്റായി ബന്ധപ്പെടുത്തി ചിത്രം പ്രചരിപ്പിക്കുകയാണ്.
ചിത്രം 3
ഈ ചിത്രം https://www.flickriver.com/photos/lambupix/1589810416/ ഫ്ലിക്കര്‍ എന്ന ച്ഗിത്രങ്ങളുടെ ഗാലരിയായി പ്രവര്‍ത്തിക്കുന്ന ഒരു വെബ്‌സൈറ്റിന്‍റെതാണ്. 2007 ല്‍ പകര്‍ത്തിയ ചിത്രം എന്ന് വെബ്‌സൈറ്റില്‍ വിവരണമുണ്ട്.

സമാന ചില പോസ്റ്റുകളില്‍ മറ്റൊരു ചിത്രവുമുണ്ട്. നായ ഒരു മൃതദേഹം കടിച്ചു വലിക്കുന്ന ഈ ചിത്രവും പഴയതാണ്. ഇതിന്‍റെ മുകളില്‍ ഞങ്ങള്‍ അന്വേഷണം നടത്തിയിട്ടുണ്ട്.

ചിത്രങ്ങള്‍ എല്ലാം ഉത്തര്‍പ്രദേശിലെത് തന്നെയാണ് എന്നാല്‍ വര്‍ഷങ്ങള്‍ പഴക്കമുള്ളവയാണ്. നിലവില്‍ ഗംഗയില്‍ മൃതദേഹങ്ങള്‍ ഒഴുകിയ സംഭവവുമായി ചിത്രങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല. പഴയ ചിത്രങ്ങള്‍ തെറ്റിധാരണ സൃഷ്ടിക്കുന്ന രീതിയില്‍ ഇപ്പോള്‍ പ്രചരിപ്പിക്കുകയാണ് എന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
നിഗമനം
പോസ്റ്റിലെ ചിത്രങ്ങള്‍ വര്‍ഷങ്ങള്‍ പഴക്കമുള്ളവയാണ്. കോവിഡ് രണ്ടാം ഘട്ട വ്യാപനത്തെ തുടര്‍ന്ന് ഗംഗയില്‍ മൃതദേഹങ്ങള്‍ ഒഴുകി നടന്ന സംഭവവുമായി ചിത്രങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല. പഴയ ചിത്രങ്ങള്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന രീതിയില്‍ പ്രചരിപ്പിക്കുകയാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:ഗംഗയിലെ മൃതദേഹങ്ങളുടെ വര്‍ഷങ്ങള്‍ പഴയ ചിത്രങ്ങള്‍ ഇപ്പോഴത്തേത് എന്ന മട്ടില്‍ പ്രചരിപ്പിക്കുന്നു…
Fact Check By: Vasuki SResult: Missing Context
