സാമുഹ മാധ്യമങ്ങളില്‍ കുംഭമേളയുടെ പഴയെ ചിത്രങ്ങള്‍ ഹരിദ്വാരില്‍ നടക്കുന്ന മഹാകുംഭിന്‍റെ പശ്ച്യതലത്തില്‍ വൈറലാകുന്നു….

രാഷ്ട്രീയം

രാജ്യത്ത് കോവിഡ്‌ വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഹരിദ്വാരില്‍ നടക്കുന്ന കുംഭമേളയില്‍ ജനങ്ങള്‍ വലിയ രീതിയില്‍ കൂടുന്നത് വലിയൊരു ചര്‍ച്ച വിഷയമായി മാറുന്നു. ഈ കാലത്ത് ഇങ്ങനെയൊരു ജനസമുഹം ഒഴിവാക്കാവുന്നതാണ് എന്ന് പരാമര്‍ശിച്ച് പലരും രംഗതെത്തിയിരുന്നു. ഇതിന്‍റെ ഇടയില്‍ കുംഭമേളയില്‍ നിന്നുള്ള ചിത്രങ്ങള്‍ എന്ന തരത്തില്‍ ചില ചിത്രങ്ങള്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഈ ചിത്രങ്ങളില്‍ സാമുഹിക അകലം, മാസ്ക് പോലെയുള്ള കോവിഡ്‌ നിര്‍ബന്ധങ്ങള്‍ പാലിക്കാത്തത് ആശങ്ക വരുത്തുന്നതാണ്.

പക്ഷെ ഇതില്‍ ചില ചിത്രങ്ങള്‍ പഴയതാണ് എന്ന് ഫാക്റ്റ് ക്രെസെണ്ടോ അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. ഏതൊക്കെ പഴയ ചിത്രം വിണ്ടും സാമുഹ മാധ്യമങ്ങളില്‍ സജീവമായി പ്രചരിക്കുന്നു എന്ന് നമുക്ക് നോക്കാം.  

പ്രചരണം

FacebookArchived Link
FacebookArchived Link

ട്വീറ്റ് കാണാന്‍- Twitter | Archived Link

മുകളില്‍ കാണുന്ന പോസ്റ്റുകളില്‍ പങ്ക് വെച്ച ചിത്രങ്ങള്‍ ഈ കുംഭാമായി ബന്ധപെടുത്തിയിട്ടാണ് പ്രചരിക്കുന്നത് പക്ഷെ ഈ ചിത്രങ്ങള്‍ക്ക് നിലവില്‍ ഹരിദ്വാരില്‍ നടക്കുന്ന മഹാകുംഭുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് നമുക്ക് പരിശോധിച്ച് നോക്കാം.

വസ്തുത അന്വേഷണം

ചിത്രങ്ങളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഈ ചിത്രങ്ങള്‍ പഴയതാണ് എന്ന് ഞങ്ങള്‍ കണ്ടെത്തി. ചിത്രങ്ങളുടെ യഥാര്‍ത്ഥ വിവരണം നമുക്ക് ഒന്നായി ഒന്നായി നോക്കാം.

ലേഖനം വായിക്കാന്‍- Outlook | Archived Link

ഈ ചിത്രം ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ 2019ല്‍ നടന്ന കുംഭമേളയുടെ ചിത്രമാണ്. ബസന്ത് പഞ്ചമിക്ക് ഗംഗയില്‍ കുളിക്കാന്‍ എത്തിയ വിശ്വാസികളുടെ പഴയ ചിത്രമാണിത്.

ലേഖനം വായിക്കാന്‍- Gulf News | Archived Link

ഈ ചിത്രവും 2019ല്‍ പ്രയാഗ്രാജില്‍ നടന്ന കുംഭമേളയുടെതാണ്. ഈ ചിത്രത്തിനും നിലവില്‍ ഹരിദ്വാരില്‍ നടക്കുന്ന മഹാകുംഭമേളയുമായി യാതൊരു ബന്ധവുമില്ല.

ലേഖനം വായിക്കാന്‍- News Hindustan | Archived Link

ഈ ചിത്രം ഹരിദ്വാരിലെ തന്നെയാണ് പക്ഷെ ഇതും പഴയതാണ്. ഈ വര്ഷം കുംഭമേള ഹരിദ്വാരില്‍ തുടങ്ങുന്നതിന്  മുമ്പ് മുതല്‍ ഈ ചിത്രം ഇന്‍റെര്‍നെറ്റില്‍ ലഭ്യമാണ്. 

ലേഖനം വായിക്കാന്‍-Remote Lands | Archived Link

ഈ ചിത്രവും 2013 മുതല്‍ ഇന്‍റെര്‍നെറ്റില്‍ ലഭ്യമാണ്. ഈ ചിത്രം 2013ല്‍ ഉത്തര്‍പ്രദേശിലെ പ്രയാഗ്രജില്‍ തന്നെ നടന്ന മഹാ കുംഭിന്‍റെതാവാന്‍ സാധ്യതയുണ്ട്. ഇതേ പോലെയൊരു ചിത്രത്തിന്‍റെ ഫാക്റ്റ് ചെക്ക്‌ താഴെ നല്‍കിയ ലിങ്ക് ഉപയോഗിച്ച് വായിക്കാം:

2013 ല്‍ കുംഭമേളയ്ക്കെത്തിയ സന്യാസിസംഘമാണിത്. അയോദ്ധ്യ ഭൂമിപൂജയുമായി ചിത്രത്തിനു ബന്ധമില്ല 

ലേഖനം വായിക്കാന്‍- Indian Express | Archived Link

അമിത് ഷായും ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാധും ഗംഗയില്‍ സ്നാനം ചെയ്യുന്ന ഈ ചിത്രവും 2019ലേതാണ്.

നിഗമനം

സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പല ചിത്രങ്ങള്‍ കഴിഞ്ഞ കുംഭമേളകളിലെ പഴയ ചിത്രങ്ങളാണ് എന്ന് അന്വേഷണത്തില്‍ നിന്ന് മനസിലാകുന്നു. അതിനാല്‍ സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പഴയ ചിത്രങ്ങളെ കുറിച്ച് പ്രിയപ്പെട്ട വായനക്കാര്‍ ശ്രദ്ധിക്കുക.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:സാമുഹ മാധ്യമങ്ങളില്‍ കുംഭമേളയുടെ പഴയെ ചിത്രങ്ങള്‍ ഹരിദ്വാരില്‍ നടക്കുന്ന മഹാകുംഭിന്‍റെ പശ്ച്യതലത്തില്‍ വൈറലാകുന്നു….

Fact Check By: Mukundan K 

Result: Misleading

  •  
  •  
  •  
  •  
  •  
  •  
  •  
  •