FACT CHECK: ദുര്‍ഗാവാഹിനി പ്രവര്‍ത്തകര്‍ ഷൂട്ടിംഗ് പരിശീലനം നടത്തുന്ന ചിത്രങ്ങള്‍ കേരളത്തില്‍ നിന്നുള്ളതല്ല…

രാഷ്ട്രീയം സാമൂഹികം

പ്രചരണം 

കേരളത്തിൽ ഈ അടുത്തകാലത്ത് സാമൂഹ്യമാധ്യമങ്ങളിൽ ഏറെ നിറഞ്ഞു നിന്ന ചര്‍ച്ചകളില്‍ ഒന്നാണ് ഐ എസ് തീവ്രവാദം. ഐ എസിലേക്ക് കേരളത്തിൽ നിന്നും റിക്രൂട്ടിംഗ് നടക്കുന്നുവെന്ന്  പല പോലീസ് ഉദ്യോഗസ്ഥരും ആരോപണം ഉന്നയിച്ചിരുന്നു.  മതം മാറി സിറിയയിലേക്ക് പോയ നിമിഷ ഫാത്തിമ അടക്കമുള്ള ചിലര്‍ തിരിച്ചു വരാൻ ആഗ്രഹം പ്രകടിപ്പിച്ചുവെന്നും എന്നാല്‍ കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചു എന്നുമുള്ള വാർത്ത മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു.  ഇതിനുപിന്നാലെ കേരളത്തിന്‍റെ പോലീസ് മേധാവി ലോക്നാഥ് ബെഹ്റ തന്‍റെ വിരമിക്കല്‍ വേളയില്‍, കേരളത്തിൽ ഇപ്രകാരം റിക്രൂട്ട്മെൻറ് നടക്കുന്നുണ്ട് എന്നൊരു വെളിപ്പെടുത്തൽ നടത്തി. 

ഇതിനു പിന്നാലെ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചു വരുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിട്ടുള്ളത്. 

archived linkFB post

കേരളം iss ഭീകരുടെ താവളമാകുന്നു..!

സിറിയയിൽ ആട് മേയ്ക്കാൻ പോകാൻ പ്രാക്ടീസ് ചെയ്യുന്ന വാഹിനികൾ 💪 എന്ന അടിക്കുറിപ്പോടെ പോസ്റ്റിൽ മൂന്ന് ചിത്രങ്ങൾ നൽകിയിട്ടുണ്ട്. ആർഎസ്എസിനെ വനിതാ വിഭാഗമായ ദുർഗ്ഗാവാഹിനി അംഗങ്ങൾ ഷൂട്ടിംഗ് പരിശീലനം നേടുന്ന രീതിയിലുള്ള മൂന്ന് ചിത്രങ്ങളാണ്. ഈ ചിത്രങ്ങൾ കേരളത്തില്‍ നിന്നുള്ളതാണ് എന്നാണ് പോസ്റ്റിലെ അവകാശവാദം. ഞങ്ങൾ അന്വേഷിച്ചപ്പോൾ മൂന്നു ചിത്രങ്ങളും കേരളത്തില്‍ നിന്നുമുള്ളതല്ല എന്ന് വ്യക്തമായി.

വസ്തുത ഇതാണ് 

ഞങ്ങൾ ആദ്യത്തെ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ ഈ ചിത്രം 2004 മെയ്‌ 27 ന്  അഹമ്മദാബാദിൽ വിശ്വഹിന്ദുപരിഷത്ത് നേതൃത്വത്തിൽ വനിതാ അംഗങ്ങൾ തോക്ക് പരിശീലനം നടത്തുന്നു എന്ന അടിക്കുറിപ്പുമായി സ്റ്റോക്ക് ഫോട്ടോസ് ശേഖരമായ അലാമി എന്ന വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. മറ്റു ചില മാധ്യമങ്ങളും 2004 ല്‍ ഇതേ ചിത്രം  അഹമ്മദാബാദില്‍ നിന്നുള്ളതാണ് എന്ന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.  എന്ന മാധ്യമത്തിന് അവർ നൽകിയിട്ടുണ്ട് 14 നും 20 നും ഇടയ്ക്കുള്ള സ്ത്രീകൾക്ക് സ്വയംപ്രതിരോധത്തിനായി ആയുധ പരിശീലനം നല്‍കുന്നു എന്നാണ് ഫോട്ടോയ്ക്ക് വിശദീകരണം നൽകിയിട്ടുള്ളത്.

alamy | archived link

രണ്ടാമത്തെ ചിത്രം ആസ്സാമില്‍ ദുര്‍ഗാവാഹിനി പ്രവര്‍ത്തകര്‍ ആയുധപരിശീലനം നടത്തുന്നതിന്‍റെതാണ്. ഞങ്ങൾ ചിത്രത്തെക്കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ ഇത് ആസാമിലെ ദുലിയജാന്‍ എന്ന ഗ്രാമത്തിൽ നിന്നുള്ളതാണ് എന്ന് വ്യക്തമായി. ഗ്രാമത്തിലെ ദുർഗാവാഹിനി ഗ്രൂപ്പ് അവരുടെ ഫേസ്ബുക്ക് പേജിൽ ഈ ചിത്രം 2017 ഓഗസ്റ്റ് എട്ടിന് പ്രസിദ്ധീകരിച്ചിട്ടുണ്ട്

facebook | archived link

മൂന്നാമത്തെ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ ചിത്രം മുംബൈയില്‍ നിന്നുള്ളതാണ് എന്ന് മനസ്സിലായി. അലാമിയില്‍ ചിത്രം നല്‍കിയിട്ടുണ്ട്. ചിത്രത്തിന്‍റെ വിവരണം ഇങ്ങനെ: “2003 മെയ് 17 ന് ബോംബെയിൽ നടന്ന വേനൽക്കാല പരിശീലന ക്യാമ്പിൽ ഷൂട്ടിംഗില്‍ പരിശീലനം നേടുന്ന വിശ്വ ഹിന്ദു പരിഷത്തിന്റെ അല്ലെങ്കിൽ വേൾഡ് ഹിന്ദു കൗൺസിലിലെ വനിതാ പ്രവർത്തകർ. ഇതിനായി ലക്ഷക്കണക്കിന് ക്യാമ്പുകൾ ഇന്ത്യയിലുടനീളം സജ്ജീകരിച്ചിട്ടുണ്ട്. കരാട്ടെ, ജൂഡോ, വാളും കത്തിയും ഉൾപ്പെടെയുള്ള ആയുധങ്ങളുമായി യുദ്ധ പരിശീലനം, ബാര്‍ ക്രോസിംഗ്, മൽസരങ്ങൾ, റിവർ ക്രോസിംഗ് എന്നിവയിൽ 15 നും 35 നും ഇടയിൽ പ്രായമുള്ള വനിതാ പ്രവർത്തകരുടെ ശാരീരികവും മാനസികവും ആത്മീയവുമായ കഴിവുകൾ മെച്ചപ്പെടുത്തേണ്ടത് ആവശ്യമാണെന്ന് വിഎച്ച്പി നേതാവ് പറഞ്ഞു.

alamy | archived link

മറ്റു സംസ്ഥാനത്ത് നിന്നുള്ള പഴയ ചിത്രങ്ങളാണ് ഈയടുത്ത കാലത്ത് കേരളത്തില്‍ സംഭവിച്ചത് എന്ന മട്ടില്‍ പ്രചരിപ്പിക്കുന്നത്. 

നിഗമനം 

പോസ്റ്റിലെ വാർത്ത തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. ദുർഗാവാഹിനി ഗ്രൂപ്പിലെ വനിതകൾ തോക്ക് ഉപയോഗിച്ച് പരിശീലനം നടത്തുന്ന ചിത്രങ്ങൾ കേരളത്തിൽ നിന്നുള്ളതല്ല. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളതാണ്. കേരളത്തിൽ നിന്നാണ് എന്ന് തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന തരത്തില്‍ പ്രചരിപ്പിക്കുകയാണ്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ദുര്‍ഗാവാഹിനി പ്രവര്‍ത്തകര്‍ ഷൂട്ടിംഗ് പരിശീലനം നടത്തുന്ന ചിത്രങ്ങള്‍ കേരളത്തില്‍ നിന്നുള്ളതല്ല…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •