കലശയാത്രയുടെ ഈ ദൃശ്യങ്ങള്‍ അയോദ്ധ്യയില്‍ നിന്നുള്ളതല്ല…

സാമൂഹികം

അടുത്തിടെ, അയോധ്യയിലെ കലശ യാത്രയുടെ ദൃശ്യങ്ങളാണെന്ന് അവകാശപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍  ഒരു വീഡിയോ പലരും പങ്കുവയ്ക്കുന്നുണ്ട്. 

പ്രചരണം 

പോസ്റ്റിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങളില്‍ കാവി നിറത്തിലെ വസ്ത്രം ധരിച്ച ആയിരക്കണക്കിന് ആളുകൾ റോഡിലൂടെ ഘോഷയാത്രയായി നീങ്ങുന്നത് കാണാം. അയോദ്ധ്യയില്‍ ഈയിടെ നടന്ന കലശയാത്രയുടെ ദൃശ്യങ്ങളാണിത് എന്നു സൂചിപ്പിച്ച് പോസ്റ്റിന്‍റെ അടിക്കുറിപ്പ് ഇങ്ങനെയാണ്: “കലശ യാത്ര അയോദ്ധ്യ… 🚩

കാവിയുടുത്ത സിംഹങ്ങൾക്ക് ജയ്ശ്രീറാം 🙏

FB postarchived link

എന്നാല്‍ ഈ വീഡിയോ അയോദ്ധ്യയില്‍ നിന്നുള്ളതല്ലെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. 

വസ്തുത ഇതാണ് 

ഞങ്ങൾ വീഡിയോ ഫ്രെയിമുകളില്‍ ഒന്നിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍  ഹേമലത ശാസ്ത്രി ജി എന്ന യുട്യൂബ് ചാനലിൽ 2017 ജനുവരി 30-ന് അപ്‌ലോഡ് ചെയ്ത കൂടുതല്‍ ദൈര്‍ഘ്യമുള്ള വീഡിയോ ലഭിച്ചു.  വീഡിയോയുടെ തലക്കെട്ട് ഇങ്ങനെയാണ്, “മനോഹരമായ കലശ ജാത്ര !! മഥുര !! ശ്രീ ഭഗവത് കഥ!! ഹേമലതാ ശാസ്ത്രി ദേവി. ഇതേ വീഡിയോയില്‍ നിന്നും 1 മിനിറ്റ് 10 സെക്കൻഡിന് ശേഷമുല്ല ഭാഗങ്ങളാണ് പോസ്റ്റിലെ  വീഡിയോയില്‍ കാണുന്നത്. 

ഞങ്ങള്‍ ദേവി ഹേമലത ശാസ്ത്രി കോർഡിനേറ്റർ മഹേഷ് കുമാറുമായി സംസാരിച്ചു. അദ്ദേഹം ഞങ്ങളുടെ പ്രതിനിധിയോട് പറഞ്ഞതിങ്ങനെയാണ്:  “വീഡിയോ മഥുരയിലെ ഹേമലത ശാസ്ത്രിജിയുടെ 2017 കലശ ജാത്രയുടെതാണ്. വീഡിയോ എന്‍റെ സ്വന്തം മൊബൈലിൽ പകര്‍ത്തിയതാണ്. വീഡിയോയുടെ തുടക്കത്തിൽ നിങ്ങൾ കേൾക്കുന്നതുപോലെ, ഞാൻ ഒരു ആൺകുട്ടിയോട് ബസിൽ കയറി വീഡിയോ മുഴുവൻ പകര്‍ത്താന്‍  പറയുന്നുണ്ട്. അതിൽ ദേവി രഥത്തിൽ ഇരിക്കുന്നതും ഞാൻ വെള്ള കുർത്തയിൽ ദേവിയുടെ  അരികിൽ നിൽക്കുന്നതും നിങ്ങള്ക്ക് കാണാന്‍ സാധിക്കും. മഥുരയിലെ ഭഗവത് കഥയുടെ ആദ്യ ദിനത്തിൽ സംഘടിപ്പിച്ച കലശ യാത്രയുടെ ദൃശ്യങ്ങളാണിത്. പരിപാടി നടന്ന്  വളരെ ദിവസങ്ങൾക്ക് ശേഷമാണ് ഈ വീഡിയോ അപ്‌ലോഡ് ചെയ്തത്. ”

അന്വേഷണത്തില്‍ നിന്ന് ഈ വീഡിയോ അയോധ്യയിൽ നിന്നുള്ളതല്ലെന്ന് വ്യക്തമായിട്ടുണ്ട്. തെറ്റായ  വിവരണത്തോടെയാണ് വീഡിയോ ഷെയർ ചെയ്യുന്നത്.

ഇതേ ഫാക്റ്റ് ചെക്ക് ഞങ്ങളുടെ ബംഗ്ലാദേശ് ടീം ചെയ്തിട്ടുണ്ട്. 

মথুরায় অনুষ্ঠিত কলশ যাত্রার পুরনো ভিডিওকে অযোধ্যার ঘটনা দাবি করে ভুয়ো পোস্ট ভাইরাল

നിഗമനം 

പോസ്റ്റിലെ വീഡിയോ അയോദ്ധ്യയില്‍ നടന്ന കലശ യാത്രയുടേതല്ല.  2017ൽ മഥുരയിൽ നടന്ന ഹേമലത ശാസ്ത്രി കലശ യാത്രയുടെ വീഡിയോ ആണ് അയോധ്യയിൽ ഈയിടെ നടന്ന സംഭവം എന്നവകാശപ്പെട്ട് പ്രചരിപ്പിക്കുന്നത്. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:കലശയാത്രയുടെ ഈ ദൃശ്യങ്ങള്‍ അയോദ്ധ്യയില്‍ നിന്നുള്ളതല്ല…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •