പ്രതിപക്ഷത്ത് ആയിരുന്നപ്പോള്‍ പിണറായി വിജയന്‍ ആഭ്യന്തര വകുപ്പിനെ വിമര്‍ശിച്ച പഴയ വാര്‍ത്ത ഇപ്പോഴത്തേത് എന്ന മട്ടില്‍ പ്രചരിപ്പിക്കുന്നു…

രാഷ്ട്രീയം

സംസ്ഥാനത്ത് ആഭ്യന്തര വകുപ്പ് ഭരണച്ചുമതല മുഖ്യമന്ത്രിക്കു തന്നെയാണ്.  ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ ഒരു പ്രസ്താവന ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.  

പ്രചരണം

മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചിത്രത്തോടൊപ്പം ആഭ്യന്തരവകുപ്പ് ആർഎസ്എസിനെ വേണ്ടി പ്രവർത്തിക്കുന്നു പിണറായി വിജയൻ എന്ന വാചകങ്ങള്‍ എഴുതിയ മാധ്യമത്തിന്‍റെ ന്യൂസ് കാർഡാണ്  പ്രചരിക്കുന്നത്.

archived linkFB post

പ്രചരണത്തെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ വർഷങ്ങൾ പഴയ ഒരു വാർത്ത ഇപ്പോഴത്തേത് എന്ന മട്ടില്‍ പ്രചരിപ്പിക്കുകയാണ് എന്ന് വ്യക്തമായി 

 വസ്തുത ഇതാണ്

ഞങ്ങൾ വാർത്തയുടെ കീ വേർഡ്സ് ഉപയോഗിച്ച് തിരഞ്ഞപ്പോൾ മാധ്യമം പ്രസിദ്ധീകരിച്ച ഒരു വാർത്ത ലഭിച്ചു. അതേ ന്യൂസ് കാർഡ് ആണ് ഇപ്പോൾ പ്രചരിപ്പിക്കുന്നത്. യഥാര്‍ഥത്തില്‍  2014  പ്രസിദ്ധീകരിച്ചതാണ് വാർത്ത.

അന്ന് പിണറായി വിജയൻ മുഖ്യമന്ത്രി ആയിരുന്നില്ല.  ഉമ്മൻചാണ്ടി സർക്കാരിന്‍റെ നേതൃത്വത്തിലുള്ള യുഡിഎഫ് ഭരിക്കുമ്പോൾ അദ്ദേഹം പ്രതിപക്ഷത്തായിരുന്നു.  രമേശ് ചെന്നിത്തല ആയിരുന്നു അന്നത്തെ ആഭ്യന്തരമന്ത്രി.  അന്നത്തെ ആഭ്യന്തര വകുപ്പിനെ വിമർശിച്ചാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്.  അത് ഇപ്പോഴത്തേത് എന്ന മട്ടിൽ പ്രചരിപ്പിക്കുകയാണ്.

നിഗമനം 

പോസ്റ്റില്‍ നല്‍കിയിരിക്കുന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന 2014 ലേതാണ്. അദ്ദേഹം അന്ന് മുഖ്യമന്ത്രി അല്ലായിരുന്നു. യുഡിഎഫ് മന്ത്രിസഭയില്‍ രമേഷ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴാണ് പിണറായി വിജയന്‍ ഇങ്ങനെ പറഞ്ഞത്. ഇപ്പോള്‍ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുമായി പഴയ പ്രസ്താവന തെറ്റായി ബന്ധപ്പെടുത്തുകയാണ്.  

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:പ്രതിപക്ഷത്ത് ആയിരുന്നപ്പോള്‍ പിണറായി വിജയന്‍ ആഭ്യന്തര വകുപ്പിനെ വിമര്‍ശിച്ച പഴയ വാര്‍ത്ത ഇപ്പോഴത്തേത് എന്ന മട്ടില്‍ പ്രചരിപ്പിക്കുന്നു…

Fact Check By: Vasuki S 

Result: Missing Context

  •  
  •  
  •  
  •  
  •  
  •  
  •  
  •