മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തമിഴ്‌നാട് ഡിഎംകെ സംഭാവന ഒരു കോടി രൂപ നൽകിയത് എപ്പോഴാണ്…?

രാഷ്ട്രീയം

വിവരണം 

സഖാവ് അരുൺ പുളിമാത്ത് എന്ന ഫേസ്‌ബുക്ക്  പ്രൊഫൈലിൽ നിന്നും 2019 ഓഗസ്റ്റ് 14 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിന് ഇതുവരെ 1000 ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “നന്മയുള്ള സഹോദരങ്ങൾക്ക്.

#അഭിനന്ദനങ്ങൾ. ❤❤❤❤” എന്ന അടിക്കുറിപ്പുമായി തമിഴ്‌നാട്ടിലെ ഡിഎംകെ പാർട്ടിയുടെ നേതാവ് സ്റ്റാലിന്‍റെ ചിത്രവും ഒപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തമിഴ്‌നാട് ഡിഎംകെ സംഭാവന ഒരു കോടി രൂപ ..അഭിനന്ദനങ്ങൾ..” എന്ന വാചകങ്ങളും നൽകിയിട്ടുണ്ട്. 

archived linkFB post

കേരളം 2019 ൽ നേരിട്ട പ്രളയത്തിന് സഹായമായി തമിഴ്‌നാട്ടിലെ പ്രമുഖ രാഷ്ട്രീയ പാർട്ടിയായ ഡിഎംകെ 1 കോടി രൂപ സഹായം നൽകുന്നു എന്നാണ് പോസ്റ്റിലെ അവകാശവാദം. 

കഴിഞ്ഞ തവണ അപ്രതീക്ഷിതമായി കേരളം അഭിമുഖീകരിച്ച പ്രളയത്തിൽ സഹായവുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങളിൽ നിന്നും പണമായും വിഭവങ്ങളായും കേരളത്തിന് സഹായം ഏറെ ലഭിച്ചിരുന്നു. കഴിഞ്ഞ തവണ തമിഴ്‌നാട് കേരളത്തെ സഹായിച്ചിരുന്നു. എന്നാൽ ഇത്തവണയും തമിഴ്‌നാട്ടിൽ നിന്നും ഡിഎംകെ സഹായം നൽകിയോ..? നമുക്ക് അന്വേഷിച്ചു നോക്കാം

വസ്തുതാ വിശകലനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്തയുടെ വസ്തുത അറിയാൻ ഞങ്ങൾ വാർത്തയുടെ കീ വേർഡ്സ് ഉപയോഗിച്ച് ഓൺലൈനിൽ തിരഞ്ഞു നോക്കി. 2019 ലെ പ്രളയത്തിൽ ഡിഎംകെ എന്തെങ്കിലും സഹായം കേരളത്തിന് പ്രഖ്യാപിച്ചു എന്ന് ഒരിടത്തു നിന്നും ഞങ്ങൾക്ക് വാർത്ത ലഭിച്ചില്ല. 

എന്നാൽ 2018 ഓഗസ്റ്റ് 12 ന് ഇക്കോണോമിക് ടൈംസ് പ്രസിദ്ധീകരിച്ച ഒരു വാർത്തയിൽ കഴിഞ്ഞ പ്രളയകാലത്ത് ഡിഎംകെ ഒരു കോടി രൂപ ധനസഹായം കേരളത്തിന് നൽകും എന്ന് പ്രഖ്യാപിച്ചതായി വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതേ വാർത്ത ബിസിനസ്സ് സ്റ്റാൻഡേഡ് എന്ന മാധ്യമവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

archived linkbusiness-standard
archived linkeconomic times

ഇതല്ലാതെ ഈ വർഷത്തെ പ്രളയത്തിൽ ഡിഎംകെ എന്തെങ്കിലും ധനസഹായം കേരളത്തിന് പ്രഖ്യാപിച്ചതായി വാർത്തകളില്ല. ഈ പോസ്റ്റിലല്ലാതെ ഈ വിവരം മറ്റൊരിടത്തും നൽകിയിട്ടില്ല. കഴിഞ്ഞ വർഷം ഒരു കോടി രൂപ ഡിഎംകെ നൽകിയ കാര്യം തെറ്റിധാരണ സൃഷ്ടിക്കാൻ ഈ വര്ഷത്തേതാണ് എന്ന മട്ടിൽ വ്യാജമായി പ്രചരിപ്പിക്കുകയാണ്. 

നിഗമനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ്. ഇത്തവണത്തെ പ്രളയത്തിന് ഡിഎംകെ കേരളത്തിന് ഒരു കോടി രൂപ സഹായം നൽകുന്നതായി വാർത്തകളില്ല. കഴിഞ്ഞ വർഷത്തെ  പ്രളയത്തിന് ഡിഎംകെ കേരളത്തെ ഒരു കോടി രൂപ നൽകി സഹായിച്ചിരുന്നു. പോസ്റ്റിൽ അത് ഈ വര്‍ഷത്തേതാണ് എന്ന മട്ടിൽ തെറ്റിദ്ധരിപ്പിച്ചു പ്രചരിപ്പിക്കുകയാണ്. അതിനാൽ ഈ പോസ്റ്റ് ഷെയർ ചെയ്യരുതെന്ന് മാന്യ വായനക്കാരോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു

Avatar

Title:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തമിഴ്‌നാട് ഡിഎംകെ സംഭാവന ഒരു കോടി രൂപ നൽകിയത് എപ്പോഴാണ്…?

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •