
നായർ സർവീസ് സൊസൈറ്റിയുടെ ആസ്ഥാനത്തു നിന്നും മാതൃഭൂമി പത്രം ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തു എന്നൊരു വാർത്ത സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻനായരുടെ ചിത്രത്തോടൊപ്പം പ്രചരിക്കുന്ന വാക്കുകൾ ഇങ്ങനെയാണ്: മാതൃഭൂമി പത്രം ബഹിഷ്കരിക്കാൻ എൻഎസ്എസ് ഓഗസ്റ്റ് ഒന്നു മുതൽ പത്രം ഇടുന്നത് നിർത്തണം അതു കലക്കി ഓഗസ്റ്റ് ഒന്നു മുതൽ അതായത് ഇന്ന് മുതൽ മുതൽ മാതൃഭൂമി പത്രം ബഹിഷ്കരിക്കണമെന്ന് നായർ സർവീസ് സൊസൈറ്റി ആഹ്വാനം ചെയ്തു എന്നാണ് പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത.

2018ലെ ഒരു വാർത്തയാണ് ഇപ്പോൾ പ്രചരിപ്പിക്കുന്നത് എന്ന് ഞങ്ങൾ അന്വേഷണത്തിൽ കണ്ടെത്തി. വിശദാംശങ്ങൾ പറയാം.
വസ്തുത ഇങ്ങനെ
ഞങ്ങൾ ഫേസ്ബുക്കിൽ പ്രചരണത്തെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ മാതൃഭൂമി ബഹിഷ്കരിക്കാൻ എൻഎസ്എസ് ആഹ്വാനം ചെയ്തുവെന്ന് അറിയിക്കുന്ന ഇതേ പോസ്റ്റർ 2018 ല്‍ പോസ്റ്റ് ചെയ്തിരിക്കുന്നതായി കണ്ടു. ഓഗസ്റ്റ് ഒന്നു മുതൽ പത്രം ഇടുന്നത് നിർത്താൻ കരയോഗങ്ങൾക്ക് നിർദേശം നൽകാൻ സെക്രട്ടറിമാർക്ക് നിർദേശം നൽകിയെന്നുള്ള വാർത്ത 2018 ജൂലൈ 30 ന് ചില മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
2018 ലെ വാർത്തയാണ് ഇപ്പോഴത്തേത് എന്ന മട്ടിൽ പ്രചരിപ്പിക്കുന്നത്.

ഈ അടുത്ത കാലത്തൊന്നും എൻഎസ്എസ് ആസ്ഥാനത്തു നിന്നും ഇത്തരത്തിൽ യാതൊരു ആഹ്വാനവും വന്നിട്ടില്ല. കൂടുതല്‍ അറിയാന്‍ ചങ്ങനാശ്ശേരി എൻഎസ്എസ് ആസ്ഥാനവുമായി ഞങ്ങളുടെ പ്രതിനിധി ബന്ധപ്പെട്ടിരുന്നു. അഡ്മിനിസ്ട്രേറ്റിവ് സെക്രട്ടറി ബാലകൃഷ്ണന് നായര്‍ ഇതേപ്പറ്റി പ്രതികരിച്ചത് ഇങ്ങനെയാണ്: “പഴയ വാര്‍ത്തയാണ്. ഈയടുത്ത കാലത്ത് എന്‍ എസ് എസില്‍ നിന്നും ഇങ്ങനെ ഒന്നും യാതൊരു തീരുമാനവും ഉണ്ടായിട്ടില്ല. ദുഷ്പ്രചരണം നടത്തുകയാണ്.”
രണ്ടു വര്‍ഷം മുമ്പത്തെ വാര്‍ത്ത തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന തരത്തില്‍ ഇപ്പോള്‍ പ്രചരിപ്പിക്കുകയാണ് എന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
നിഗമനം
പോസ്റ്റിലെ പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. 2018 ലെ വാര്‍ത്ത ഇപ്പോഴത്തേത് എന്ന മട്ടില്‍ പ്രചരിപ്പിക്കുകയാണ്. മാതൃഭുമി പത്രം ബഹിഷ്ക്കരിക്കണമെന്ന യാതൊരു നിര്‍ദ്ദേശവും ഈയിടെ ഒന്നും എന്‍എസ്എസ് നല്‍കിയിട്ടില്ല. വാര്‍ത്ത ദയവായി പ്രചരിപ്പിക്കാതിരിക്കുക
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:FACT CHECK: മാതൃഭുമി പത്രം ബഹിഷ്ക്കരിക്കാന്‍ എന്‍.എസ്.എസ്. നിര്‍ദ്ദേശിച്ചു എന്ന വാര്‍ത്ത രണ്ടു കൊല്ലം പഴയതാണ്…
Fact Check By: Vasuki SResult: Misleading
