മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗാനഗന്ധർവൻ യേശുദാസ് 10 ലക്ഷം രൂപ നൽകിയത് എപ്പോഴാണ്…?

രാഷ്ട്രീയം സാമൂഹികം

വിവരണം 

സഖാവ് എബിൻ ജോയ് എന്ന ഫേസ്‌ബുക്ക്  എന്ന പേജിൽ നിന്നും “Big salute sir” എന്ന അടിക്കുറിപ്പോടെ 2019 ഓഗസ്റ്റ് 19  മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. പോസ്റ്റിന് 300 റോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്.   പ്രശസ്ത ഗായകൻ യേശുദാസും അദ്ദേഹത്തിന്റെ ഭാര്യ പ്രഭാ യേശുദാസും സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനും ഒന്നിച്ചുള്ള ചിത്രവും  “മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗാനഗന്ധർവൻ യോശുദാസ് 10 ലക്ഷം രൂപ നൽകി…അഭിനന്ദനങ്ങൾ…” എന്ന വാചകവും പോസ്റ്റിൽ നൽകിയിട്ടുണ്ട്. കെജെ യേശുദാസ് ദുരിതാശ്വാസ നിധിയിലേക്ക് പണം കൈമാറുന്നതിന്റെ ചിത്രമാണ് പോസ്റ്റിൽ നൽകിയിരിക്കുന്നത്.

ഈ പ്രളയകാലത്ത് യേശുദാസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 10 ലക്ഷം രൂപ സംഭാവന നൽകിയോ..? മാധ്യമങ്ങൾ ഇക്കാര്യം വാർത്തയാക്കിയിരുന്നോ..? നമുക്ക് അന്വേഷിക്കാം.

archived linkFB post

വസ്തുതാ വിശകലനം 

 ഞങ്ങൾ ഈ വാർത്തയുടെ കീ വേർഡ്‌സ് ഉപയോഗിച്ച് മലയാള മാധ്യമങ്ങളുടെ വെബ്‌സൈറ്റിൽ വാർത്ത തിരഞ്ഞു. ഇതേ ചിത്രവുമായി ഇതേ വാർത്ത പ്രസിദ്ധീകരിച്ച ചില മാധ്യമലിങ്കുകൾ ഞങ്ങൾക്ക് ലഭിച്ചു. എന്നാൽ വാർത്ത 2018  ലെ പ്രളയശേഷം പ്രസിദ്ധീകരിച്ചവയാണെന്നു വ്യക്തമായി. അതായത് കെജെ യേശുദാസ് 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നൽകിയത് ഇക്കൊല്ലമല്ല, മറിച്ച് കഴിഞ്ഞ കൊല്ലമായിരുന്നു. ഇതേ ചിത്രവുമായി പ്രസിദ്ധീകരിച്ച വാർത്തയുടെ സ്ക്രീൻഷോട്ട് താഴെ നൽകുന്നു. 

archived link

വാർത്ത 2018 ഒക്ടോബർ ഒന്നിനാണ് മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.യേശുദാസ് സംഭാവന നൽകിയത്.  അതായത് കഴിഞ്ഞ വർഷത്തെ പ്രളയശേഷമാണ് കഴിഞ്ഞ വർഷം പ്രശസ്ത ഗായകൻ കെജെ യേശുദാസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 10  ലക്ഷം രൂപ സംഭാവന നൽകിയ വാർത്ത ഇപ്പോഴത്തേത് എന്ന രീതിയിൽ തെറ്റിധാരണ പരത്തുന്ന രീതിയിൽ പ്രചരിപ്പിക്കുകയാണ് പോസ്റ്റിലൂടെ ചെയ്യുന്നത്. ചിത്രം നോക്കിയാൽ എളുപ്പം ഇക്കാര്യം വ്യക്തമാകുന്നതാണ്.

archived linkazhimukham
archived linkrashtradeepika

ഇത്തവണത്തെ പ്രളയകാലത്തു യേശുദാസ് എന്തെങ്കിലും സഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്തതായി വാർത്തകളില്ല. ഇക്കാര്യം സ്ഥിരീകരിക്കാനായി മുഖ്യമന്ത്രിയുടെ ഓഫീസുമായി ഞങ്ങളുടെ പ്രതിനിധി ബന്ധപ്പെട്ടപ്പോള്‍ യേശുദാസ് 10 ലക്ഷം രൂപ നല്കിയത് കഴിഞ്ഞ വര്‍ഷമാണെന്നും ഇക്കൊല്ലം സംഭാവനയൊന്നും  അദ്ദേഹത്തിന്‍റെ പക്കല്‍ നിന്നും എത്തിയിട്ടില്ല എന്നുമാണ് അറിയാന്‍ കഴിഞ്ഞത്.” 

നിഗമനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന കാര്യം പൂർണ്ണമായും തെറ്റാണ്. കെജെ യേശുദാസ് 10  ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത് 2018 ൽ കേരളം അഭിമുഖീകരിച്ച പ്രളയകാലത്താണ്. 2019 ലെ പ്രളയകാലത്തേത് എന്ന മട്ടിൽ തെറ്റിധാരണ പരത്തി പോസ്റ്റ് പ്രചരിപ്പിക്കുകയാണ്. അതിനാൽ തെറ്റായ വാർത്ത പ്രച്ചരിപ്പൊക്കുന്ന ഈ പോസ്റ്റ് ഷെയർ ചെയ്യരുതെന്ന് മാന്യവായനക്കാരോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു

Avatar

Title:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗാനഗന്ധർവൻ യേശുദാസ് 10 ലക്ഷം രൂപ നൽകിയത് എപ്പോഴാണ്…?

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •