സര്‍ക്കാര്‍ ആശുപത്രിയില്‍ സലൈന്‍ ബോട്ടില്‍ കയ്യില്‍ പിടിച്ച് കിടക്കുന്ന രോഗിയുടെ വൈറല്‍ ചിത്രം പഴയതാണ്…

രാഷ്ട്രീയം

സര്‍ക്കാര്‍ ആശുപത്രിയില്‍ ഒരു രോഗി കയ്യില്‍ തനിക്ക് കയറ്റുന്ന സലൈന്‍റെ ബോട്ടില്‍ പിടിച്ച് കിടക്കുന്നത്തിന്‍റെ ചിത്രം സമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഈ ചിത്രം കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രിയുടെ നിലവിലെ അവസ്ഥ കാണിക്കുന്ന ചിത്രമാണ് എന്ന് പലര്‍ ചിത്രം കണ്ട് വിശ്വസിക്കുന്നു. പക്ഷെ ഞങ്ങള്‍ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം നിലവിലെതല്ല എന്ന് ഞങ്ങള്‍ കണ്ടെത്തി. എന്താണ് ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ ഫെസ്ബൂക്ക് പോസ്റ്റില്‍ നമുക്ക് ഒരു ഫോട്ടോ കാണാം. ഫോട്ടോയില്‍ ഒരു രോഗി തനിക്ക് കയറ്റുന്ന സലൈന്‍റെ ബോട്ടല്‍ കയ്യില്‍ പിടിച്ച് കിടക്കുന്ന ദയനീയമായ കാഴ്ച കാണാം. പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “ആരോഗ്യ രംഗത്ത് കേരളം യൂറോപ്പ്യൻ മാതൃകയിലെന്നു ആരോഗ്യ മന്ത്രി 🙄”

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഈ ചിത്രം കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രിയുടെ നിലവിലെ ചിത്രമാണോ എന്ന് നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ചിത്രത്തിനെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഈ ചിത്രം 2015ല്‍ ഫെസ്ബൂക്കില്‍ പ്രസിദ്ധികരിച്ച ഒരു പോസ്റ്റില്‍ കണ്ടെത്തി.

FacebookArchived Link

7 കൊല്ലം മുമ്പ് യു.ഡി.എഫ്. സര്‍ക്കാര്‍ കേരളം ഭരിക്കുന്ന കാലം മുതല്‍ ഈ ചിത്രം കേരളത്തിലെ ശരാശരി ആശുപത്രിയിലെ ഒരു കാഴ്ച എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നുണ്ട്. 

ഈ ചിത്രം കേരളത്തിലെതാണോ അതോ മറ്റ് അന്യ സംസ്ഥാനങ്ങളിലെതാണോ എന്ന് ഞങ്ങള്‍ക്ക് കണ്ടെത്താന്‍ സാധിച്ചില്ല. പക്ഷെ ഈ ചിത്രം നിലവിലെതല്ല എന്ന് മാത്രം വ്യക്തമാണ്.

നിഗമനം

കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളുടെ നിലവിലെ അവസ്ഥ എന്ന തരത്തില്‍ പ്രചരിക്കുന്ന ചിത്രം കുറഞ്ഞത് 7 വര്‍ഷമെങ്കിലും പഴയതാണ് എന്ന് അന്വേഷണത്തില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:സര്‍ക്കാര്‍ ആശുപത്രിയില്‍ സലൈന്‍ ബോട്ടില്‍ കയ്യില്‍ പിടിച്ച് കിടക്കുന്ന രോഗിയുടെ വൈറല്‍ ചിത്രം പഴയതാണ്…

Fact Check By: Mukundan K 

Result: Misleading

  •  
  •  
  •  
  •  
  •  
  •  
  •  
  •