ലഡാക്കില്‍ ഇന്ത്യ-ചൈന അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ ചിത്രമല്ല ഇത്…

ദേശിയം

ഇന്ത്യന്‍ സൈന്യവും ചൈനീസ് സൈന്യവും തമ്മില്‍ പല ദിവസങ്ങളായി ലഡാക്കിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ സംഘര്‍ഷത്തിന്‍റെ സാഹചര്യങ്ങളുണ്ടായിരുന്നു. ഈ സംഘര്‍ഷം ഒഴിവാക്കാന്‍ പല ഉന്നത യോഗങ്ങള്‍ രണ്ടു രാജ്യങ്ങളും തമ്മില്‍ നടന്നിരുന്നു. ഈ യോഗങ്ങളുടെ പശ്ചാതലത്തില്‍ ചൈനീസ് സൈന്യം പിന്മാറാന്‍ സമതിക്കുകയും ചെയ്തു. ഇതിനിടയിലാണ് ഇന്ത്യന്‍ സൈന്യവും ചൈനീസ് സൈന്യവും തമ്മില്‍ ലഡാക്കിലെ ഗാല്‍വാന്‍ പുഴയുടെ അടുത്ത് സംഘര്‍ഷമുണ്ടായി എന്ന വാര്‍ത്ത‍കള്‍ വന്നത്. വാര്‍ത്തകള്‍ പ്രകാരം ഇന്ത്യന്‍ സൈന്യവും ചൈനീസ് സൈന്യവും തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചു അതെ സമയം ചൈനക്ക് 43 സൈനികര്‍ നഷ്ടപെട്ടു. ഇന്നലെ ഒരു കേണല്‍ അടക്കം മൂന്ന് ഇന്ത്യന്‍ സൈനികര്‍ അതിര്‍ത്തിയില്‍ വീരമൃത്യു വരിച്ചു എന്ന വാര്‍ത്ത‍ വന്നതോടെ സാമുഹ്യ മാധ്യമങ്ങളില്‍ ഒരു ചിത്രം വൈറല്‍ ആവാന്‍ തുടങ്ങി. ഈ ചിത്രത്തില്‍ മൂന്ന് ജവാന്മാരുടെ മൃത ശരീരങ്ങളുടെ മുകളില്‍  ഇന്ത്യന്‍ തൃവര്‍ണ്ണ പതാക പുതപ്പിച്ച് ഔദ്യോഗികമായി ആദരാഞ്ജലികള്‍ സമര്‍പ്പിക്കുന്ന സൈനികരെ നമുക്ക് കാണാം. പക്ഷെ സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ഈ ചിത്രം ലഡാക്കില്‍ വീരമൃത്യു വരിച്ച സൈനികരുടെതല്ല എന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. ചിത്രത്തിന്‍റെ യാഥാര്‍ത്ഥ്യം എന്താണെന്ന് നമുക്ക് അറിയാം.

വിവരണം

FacebookArchived Link

പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “ലഡാക്ക് അതിർത്തിയിൽ ചെനീസ് ആക്രമണത്തിൽ കൊല്ലപെട്ട ധീര സൈനികർക്ക് പ്രണാമം….”

വസ്തുത അന്വേഷണം

ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് കഴിഞ്ഞ മേയ് മാസത്തില്‍ ഗള്‍ഫ്‌ ന്യൂസ്‌ എന്ന മാധ്യമ വെബ്സൈറ്റ് പ്രസിദ്ധികരിച്ച ഈ വാര്‍ത്ത‍ ലഭിച്ചു.

Gulf NewsArchived Link

വാര്‍ത്ത‍യുടെ പ്രകാരം ഈ ചിത്രം മേയ് 3, 2020ല്‍ ജമ്മു കാശ്മീരിലെ ഹണ്ട്വാറയില്‍ ഇന്ത്യന്‍ സൈന്യവും ഭികരരും തമ്മിലുണ്ടായ ഒരു ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച അഞ്ച് ഇന്ത്യന്‍ സൈനികരുടെ മൃതദേഹങ്ങളാണ്. ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച അഞ്ച് സൈനികരില്‍ മേജര്‍ അനുജ് സൂദും കോള്‍നെല്‍ ആശുതോഷ് ശര്‍മ്മ എന്നിവരുമുണ്ടായിരുന്നു. 

ലഡാക്കിലെ ഗല്‍വാന്‍ താഴ്വര ഇന്ത്യയും ചൈനയും തമ്മിലുള്ള എല്‍.എ.സി അതായത് ലൈന്‍ ഓഫ് ആക്ച്വല്‍ കണ്ട്രോളിലുള്ള ഒരു ബഫ്ഫര്‍ സോണാണ്. ബഫ്ഫര്‍ സോണില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള കരാര്‍ പ്രകാരം ഇരുവരുടെ സൈന്യം ഉണ്ടാവാന്‍ പാടില്ല. പക്ഷെ കുറിച്ച് ദിവസമായി ഇവടെ രണ്ട് സൈന്യങ്ങള്‍ നേര്‍ക്കുനേര്‍ വന്നിരുന്നു. പിന്നിട് രണ്ടു സൈന്യങ്ങള്‍ ഈ ഭാഗത്തിന് പിന്മാറാന്‍ തിരുമാനിച്ചു. പക്ഷെ 15 ജൂണ്‍ രാത്രിയില്‍ ചൈനീസ് സൈന്യവും ഇന്ത്യന്‍ സൈന്യവും തമ്മില്‍ സംഘര്‍ഷമുണ്ടായി ഈ സംഘര്‍ഷത്തില്‍ നമ്മുടെ രാജ്യത്തിന്‍റെ 20 ജവാന്മാര്‍ നമുക്ക് നഷ്ടപെട്ടു.

Indian ExpressEconomic TimesNY Times

നിഗമനം

സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയ ജവാന്മാരുടെ ഈ ചിത്രം ലഡാക്കില്‍ ഇന്ത്യ-ചൈന അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തില്‍ വീരമൃത്യുവരിച്ച സൈനികരുടെതല്ല. ചിത്രം മെയ്‌ മാസത്തില്‍ ജമ്മു കാശ്മീരില്‍ ഭിക്രരുമായ ഒരു ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച അഞ്ച് ഇന്ത്യന്‍ സൈനികരുടെതാണ്.

Avatar

Title:ലഡാക്കില്‍ ഇന്ത്യ-ചൈന അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ ചിത്രമല്ല ഇത്…

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •