കുട്ടികളോടൊപ്പം ക്രൂരതയുടെ പഴയ ചിത്രം തെറ്റായ രീതിയില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു…

സാമുഹികം

ദളിത്‌ കൂട്ടികള്‍ അമ്പലത്തില്‍ പ്രസാദം കഴിക്കാന്‍  പ്രവേശിച്ചപ്പോള്‍ മേല്‍ജാതിക്കാര്‍ അവരുടെ തല വടിച്ച് കൈകള്‍ കെട്ടി ക്രൂരത കാണിച്ചു എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഈ സംഭവം സ്വതന്ത്രദിനത്തിന്‍റെ തലേദിവസം അതായത് ഈ 14 ഓഗസ്റ്റിനാണ് സംഭവിച്ചത് എന്നാണ് പോസ്റ്റിലെ വാദം. ഈ പോസ്റ്റിന് ലഭിച്ചിരിക്കുന്നത് 800ഓളം ഷെയറുകളാണ്. ഈ വൈറല്‍ പോസ്റ്റിന്‍റെ സത്യാവസ്ഥ എന്താന്നെന്ന്‍ അറിയാന്‍ ഞങ്ങള്‍ അന്വേഷണം നടത്തിയപ്പോള്‍ പോസ്റ്റില്‍ വാദിക്കുന്നത് പൂര്‍ണമായി വ്യാജമാണെന്ന്‍ കണ്ടെത്തി. ഇന്റര്‍നെറ്റില്‍ നിന്ന് ഒരു പഴയ ചിത്രം ഉപയോഗിച്ച് തെറ്റായ വര്‍ഗീയ പ്രചാരണമാണ് സാമുഹ്യ മാധ്യമങ്ങളില്‍ നടക്കുന്നത് എന്ന് അറിയാന്‍ സാധിച്ചു. പ്രചാരണത്തിന്‍റെ വിശദാംശങ്ങളിലേക്ക് കടക്കാം.

പ്രചരണം

FacebookArchived Link

പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “ഇനിയും സ്വതന്ത്രരാവാത്തവർ..!

ഇത് നടന്നത് ഇന്നലെയാണ്. സ്വാതന്ത്ര്യ വാർഷികാഘോഷത്തിന്റെ തലേദിവസം. വിശന്നു വലഞ്ഞു പശിയടക്കാൻ ബാക്കിയാവുന്ന ഇത്തിരി അന്നത്തിനു കൈനീട്ടി ക്ഷേത്രത്തിന്റെ പടിയിൽ ഇരുന്ന ഈ മക്കളുടെ കൈകൾ കൂട്ടിബന്ധിച്ച് അവരുടെ മുടി ഭാഗികമായി മുണ്ഡനം ചെയ്തു വികൃതമാക്കി. അവർക്കറിയില്ലായിരുന്നു ആ ദൈവം അവർക്കുള്ളതല്ലെന്ന്. അതൊക്കെ ബ്രാഹ്മണ്യത്തിന്‍റെതാണെന്നു, അവർ ദളിതരാണെന്ന്. അറിയാമെങ്കിൽ തന്നെ ജഠരാഗ്നി അതിലും ശക്തമായിരുന്നു. ആ കണ്ണുകളിൽ കാണുന്ന ദൈന്യം, രോഷം, ഉയർത്തുന്ന ചോദ്യങ്ങൾ അതിനൊക്കെ ഉത്തരം നൽകേണ്ടവർ ഡി പി മാറ്റിയിട്ട് സ്വാതന്ത്ര്യത്തെപ്പറ്റി വാചാലരാകുന്നുണ്ടാവാം ! പക്ഷേ അത്‌ ചൂണ്ടിക്കാട്ടിയാൽ നമ്മൾ ദേശദ്രോഹികളാവും, വേട്ടയാടപ്പെടും ! ?

കടപ്പാട്: Muraleedharan Pillai”

വസ്തുത അന്വേഷണം

ചിത്രത്തിനെ കുറിച്ച് കൂടതല്‍ അറിയാന്‍ ഞങ്ങള്‍ ഗൂഗിളില്‍ ചിത്രത്തിനെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് താഴെ നല്‍കിയ വാര്‍ത്ത‍യുടെ ലിങ്ക് ലഭിച്ചു.

ONIArchived Link

മുകളില്‍ കാണുന്നത് 2016ല്‍ ഓടിഷ ന്യൂസ്‌ ഇന്‍സൈറ്റ് എന്ന മാധ്യമ വെബ്സൈറ്റ് നടത്തിയ വസ്തുത അന്വേഷണ റിപ്പോര്‍ട്ട്‌ ആണ്. ഇവരുടെ നിഗമനം പ്രകാരം ചിത്രം ബംഗ്ലാദേശിലെതാണ്. തെളിവായി ഒരു സ്ക്രീന്‍ഷോട്ടും ഒപ്പം നല്‍കിട്ടുണ്ട്. സ്ക്രീന്‍ഷോട്ട് ഒരു ഫെസ്ബൂക്ക് പോസ്റ്റിന്‍റെതാണ്. ഈ പോസ്റ്റ്‌ പ്രകാരം ചിത്രം ബംഗ്ലാദേശിലെ സില്‍ഹത്തിലേതാണ്. ഭക്ഷണം മോഷ്ടിക്കാന്‍ ശ്രമിച്ച കൂട്ടികളെ ആള്‍ക്കാര്‍ ഇങ്ങനെ ക്രൂരമായി ശിക്ഷിച്ചു എന്നാണ് പോസ്റ്റില്‍ നിന്ന് മനസിലാവുന്നത്. ഈ പോസ്റ്റ്‌ ഹരിയാനയില്‍ ദളിതര്‍ക്ക് നേരെയുണ്ടായ ആക്രമണം എന്ന തരത്തിലാണ് അന്ന് പ്രചരിപ്പിച്ചിരുന്നത്.

Screenshot of Pravir K. Roy’s post; courtesy: Odisha News Insight

പക്ഷെ ഞങ്ങള്‍ ഇങ്ങനെയൊരു സംഭവത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് യാതൊരു തെളിവ് ലഭിച്ചില്ല. അതിനാല്‍ ഈ സംഭവം എവിടെയാണ് സംഭവിച്ചത് എങ്ങനെയാണ് സംഭവിച്ചത് എന്നത്തിനെ കുറിച്ച് പറയാനാകില്ല. എന്നാലും ചിത്രം 2016 മുതല്‍ ഇന്‍റര്‍നെറ്റില്‍ ലഭ്യമാണ് എന്നാണ് യഥാര്‍ത്ഥ്യം. ഞങ്ങള്‍ ഫെസ്ബൂക്കില്‍ അന്വേഷിച്ചപ്പോള്‍ ജാതീയ ആരോപണം ഉന്നയിക്കുന്ന ഈ പോസ്റ്റ്‌ ഞങ്ങള്‍ക്ക് ലഭിച്ചു. ഈ പോസ്റ്റും 2016ല്‍ പ്രസിദ്ധികരിച്ചതാണ്.

FacebookArchived Link

നിഗമനം

2016 മുതല്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു ചിത്രം ഉപയോഗിച്ച് തെറ്റായ രിതിയില്‍ പ്രചരിക്കുകയാണ്. ചിത്രത്തില്‍ കാണുന്ന സംഭവം ഈ കൊല്ലത്തെ സ്വതന്ത്രദിനത്തിന്‍റെ തലേദിവസം നടന്നതല്ല. സംശയം തോന്നുന്ന പോസ്റ്റുകള്‍ നിങ്ങള്‍ക്ക് പരിശോധനക്കായി ഈ നമ്പറിലേക്ക് വാട്സാപ്പ് ചെയ്യാം: 9049053770.

Avatar

Title:കുട്ടികളോടൊപ്പം ക്രൂരതയുടെ പഴയ ചിത്രം തെറ്റായ രീതിയില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു…

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •