ഈ ചിത്രം വാവ സുരേഷിന്‍റെ ഇപ്പോഴത്തെ ചിത്രമല്ല; സത്യാവസ്ഥ ഇങ്ങനെ…

രാഷ്ട്രീയം

Pic Credit: Suresh Vava Facebook Page

വാവ സുരേഷ് സുഖം പ്രാപിച്ച് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയി പോക്കുന്നത്തിന്‍റെ ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ചിത്രം പഴയതാണെന്ന് കണ്ടെത്തി. എന്താണ് ചിത്രത്തിന്‍റെ യഥാര്‍ത്ഥ വിവരങ്ങള്‍ നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് വാവസുരേഷിന്‍റെ ചിത്രം കാണാം ചിത്രത്തിനെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്: 

“#വാവ സുരേഷ് ആശുപത്രി വിട്ടു ‘ വീടുകളിൽ പാമ്പ് കയറിയാൽ പഴയപോലെ തന്നെ പാഞ്ഞെത്തും ‘ജീവിതാവസാനം വരെ പാമ്പ് പിടിത്തം തുടരുമെന്ന് വാവ സുരേഷ്

ചങ്കല്ല ചങ്കിടിപ്പാണ് വാവ സുരേഷ് ️🥰🥰

എന്താണ് ഈ ചിത്രത്തിന്‍റെ സത്യാവസ്ഥ നമുക്ക് പരിശോധിക്കാം.

വസ്തുത അന്വേഷണം

ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് വാവ സുരേഷ് തന്‍റെ ഔദ്യോഗിക ഫെസ്ബൂക്ക് അക്കൗണ്ടില്‍ ഈ ചിത്രം പ്രസിദ്ധികരിച്ചതായി കണ്ടെത്തി.

FacebookArchived Link

ഈ ചിത്രം അദ്ദേഹം 2015ലാണ് തന്‍റെ അക്കൗണ്ടില്‍ പങ്ക് വെച്ചത്.  ഇതോടെ ഈ ചിത്രം ഇപ്പൊഴത്തെതല്ല എന്ന് വ്യക്തമാകുന്നു. പക്ഷെ വാവ സുരേഷ് ആശുപത്രിയില്‍ നിന്ന് സുഖം പ്രാപിച്ച് വീട്ടില്‍ എത്തി എന്ന വാര്‍ത്ത‍യും സത്യമാണ്. ഫെബ്രുവരി 8നാണ് അദ്ദേഹത്തിന് ഡിസ്ചാര്‍ജ് ലഭിച്ചത്. മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ ‘ഇത് എന്‍റെ രണ്ടാം ജന്മമാണ് എന്ന് അദ്ദേഹം പറഞ്ഞു.

ഈ സമയത്ത് അദ്ദേഹത്തെ ചികിത്സിച്ച എല്ലാ ഡോക്റ്റരമാരെയും ആരോഗ്യ പ്രവര്‍ത്തകരെയും അദ്ദേഹം നന്ദി അറിയിച്ചു എന്ന് വാര്‍ത്തകള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. 


Also Read | വാര്‍‍ഡിലേക്ക് മാറ്റിയ ശേഷമുള്ള വാവ സുരേഷിന്‍റെ ഏറ്റവും പുതിയ ചിത്രമാണോ ഇത്? വസ്‌തുത അറിയാം..


നിഗമനം

വാവ സുരേഷിന്‍റെ സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന ചിത്രം പഴയതാണ്. 2015ല്‍ വാവ സുരേഷ് തന്‍റെ ഫെസ്ബൂക്ക് അക്കൗണ്ടില്‍ പ്രസിദ്ധികരിച്ച ചിത്രമാണ് അദ്ദേഹം ആശുപത്രിയില്‍ നിന്ന് സുഖം പ്രാപിച്ച് വിട്ടിലേക്ക് തിരിച്ച് പോകുന്നതിന്‍റെ ചിത്രം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത്.

Avatar

Title:ഈ ചിത്രം വാവ സുരേഷിന്‍റെ ഇപ്പോഴത്തെ ചിത്രമല്ല; സത്യാവസ്ഥ ഇങ്ങനെ…

Fact Check By: Mukundan K 

Result: Missing Context

  •  
  •  
  •  
  •  
  •  
  •  
  •  
  •