
സനാതന ധര്‍മ്മത്തിനെ കുറിച്ച് തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമാകുന്നതിനിടെ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍റെ ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.
ചിത്രത്തില്‍ സ്റ്റാലിന്‍ ഗ്ലവ്സ് ധരിച്ച് ഒരു കുഞ്ഞിനെ കയ്യില്‍ പിടിച്ച് നില്‍ക്കുന്നതായി കാണാം. സനാതന ധര്‍മ്മത്തിനെ ജാതി വിവേചനത്തിന്‍റെ പേരില്‍ വിമര്‍ശിക്കുന്ന സ്റ്റാലിന്‍ തൊട്ടുകൂടായ്മ ആചരിക്കുന്നു എന്നാണ് ആരോപണം. പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ചിത്രം കോവിഡ് കാലത്ത് എടുത്തതാണെന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിന്‍റെ സത്യാവസ്ഥ നമുക്ക് നോക്കാം.
പ്രചരണം

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനെ കാണാം. കയ്യില്‍ ഗ്ലവ്സ് ധരിച്ച് ഒരു കുഞ്ഞിനെ പിടിച്ച് നില്‍ക്കുന്നതായി കാണാം. ഈ ചിത്രത്തിന്‍റെ താഴെ തമിഴ്നാട് ബിജെപി അധ്യക്ഷന്‍ കെ. അണ്ണാമലൈയുടെയും ചില ചിത്രങ്ങള്‍ നല്‍കിയിട്ടുണ്ട്. ഈ ചിത്രങ്ങളില്‍ അണ്ണാമലൈ ഒരു കുഞ്ഞിനെ പിടിച്ച് നില്‍കുന്നതായി നമുക്ക് കാണാം. ഈ ചിത്രങ്ങളെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “സനാതന ധർമ്മത്തെ എതിർക്കുന്നവരും മുറുകെപ്പിടിച്ച് ജീവിക്കുന്നവരും തമ്മിലുള്ള വ്യത്യാസം…👇👇👇”
എന്നാല്‍ എന്താണ് ഈ ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ചിത്രത്തിനെ കുറിച്ച് അറിയാന്‍ ഞങ്ങള്‍ ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. പരിശോധനയില്‍ ലഭിച്ച ഫലങ്ങളില്‍ നിന്ന് മനസിലായത് ഈ ചിത്രം ഫെബ്രുവരി 2021ല്‍ എടുത്താണ്. അന്ന് കോവിഡ് കാലമായിരുന്നു. കോവിഡ് പകരാതിരിക്കാന്‍ സര്‍ക്കാര്‍ പല നിയന്ത്രണങ്ങളും അന്ന് ഏര്‍പ്പെടുത്തിയിരുന്നു. ഈ നിയന്ത്രണങ്ങളില്‍ മാസ്ക്, സാനിറ്റിസര്‍, ഗ്ലവ്സ് എന്നിവ ഉപയോഗിക്കാനുള്ള നിര്‍ദേശങ്ങളുമുണ്ടായിരുന്നു. ഈ കാരണംകൊണ്ടാണ് സ്റ്റാലിന്‍ ചിത്രത്തില്‍ ഗ്ലവ്സ് ധരിച്ചിരിക്കുന്നത്.
2021ല്‍ ഇന്ത്യയില്‍ കൊറോണയുടെ ഡെല്‍റ്റ വേറിയന്‍റ വ്യാപകമായി പകരുന്നത്. ഈ തരംഗത്തില്‍ ലക്ഷം കണക്കിന് ജനങ്ങളാണ് മരിച്ചത്. ഇതേ സമയത്ത് ഇന്ത്യയില്‍ സംസ്ഥാന തെരഞ്ഞെടുപ്പുകളും നടന്നിരുന്നു. ഈ തെരെഞ്ഞെടുപ്പിന്‍റെ പ്രചാരണങ്ങളില്‍ സ്റ്റാലിന്‍ ഗ്ലവ്സ് ധരിച്ചിട്ടാണ് എല്ലാവരെയും സന്ദര്‍ശിച്ചത്. ഇതിന്‍റെ ഒരു ഉദാഹരണം താഴെ നല്‍കിയ വാര്‍ത്തയില്‍ കാണാം.

വാര്‍ത്ത വായിക്കാന്‍ – TOI | Archived Link
ഈ നിയന്ത്രണങ്ങള്‍ ഇല്ലാത്ത സമയങ്ങളില്‍ സ്റ്റാലിന്‍ ഗ്ലവ്സ് ധരിക്കാതെ ജനങ്ങളെ കൈകൊടുക്കുന്നതും കുഞ്ഞുങ്ങളെ ലാളിക്കുന്നതും നമുക്ക് കാണാം. കഴിഞ്ഞ മാസം പ്രഭാതഭക്ഷണം പദ്ധതിയുടെ ഉത്ഘാടന ചടങ്ങില്‍ അദ്ദേഹം പങ്കെടുക്കുന്നത് നമുക്ക് താഴെ കാണാം.
Read this Fact-Check in Tamil : குழந்தையைக் கையுறையுடன் தொட்ட மு.க.ஸ்டாலின் புகைப்படம் எப்போது எடுக்கப்பட்டது தெரியுமா?
നിഗമനം
സമൂഹ മാധ്യമങ്ങളില്‍ തെറ്റായിട്ടാണ് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനിന്‍റെ ചിത്രം പ്രചരിപ്പിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ഗ്ലവ്സ് ധരിച്ച് കുഞ്ഞിനെ പിടിച്ച് നില്‍ക്കുന്ന സ്റ്റാലിന്‍റെ ഫോട്ടോയാണ് അദ്ദേഹം തൊട്ടുകൂടായ്മ ആചരിക്കുന്നു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:Facebook | Twitter | Instagram | WhatsApp (9049053770)

Title:തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ തോട്ടികുടായമ ആചരിക്കുന്നു എന്ന തരത്തില്‍ തെറ്റായി പ്രചരിപ്പിക്കുന്നത് കോവിഡ് കാലത്തെ ചിത്രം
Written By: K. MukundanResult: Misleading
