FACT CHECK: മന്ത്രി റിയാസിന്‍റെ കിഴിലുള്ള റോഡിന്‍റെ മോശമായ അവസ്ഥ കാണിക്കുന്ന തരത്തില്‍ പ്രച്ചരിപ്പിക്കുന്ന ചിത്രം 7 കൊല്ലം പഴയതാണ്…

രാഷ്ട്രീയം

സംസ്ഥാന  പൊതുമരാമത്ത് മന്ത്രിയായ മുഹമ്മദ്‌ റിയാസ് കേരളത്തിലെ റോഡുകലോഡ് കാണിക്കുന്ന അനാസ്ഥ കാണിക്കുന്ന ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

പക്ഷെ റോഡിന്‍റെ വൈറല്‍ ചിത്രം  എല്‍.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത്തിനെ മുമ്പേ എടുത്ത ചിത്രമാണ് എന്ന് അന്വേഷണത്തില്‍ കണ്ടെത്തി. എന്താണ് ചിത്രത്തിന്‍റെ സത്യാവസ്ഥ നമുക്ക് അറിയാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്ററില്‍ നമുക്ക് മന്ത്രി മുഹമ്മദ്‌ റിയാസിന്‍റെ റസ്റ്റ്‌ ഹൌസില്‍ സന്ദര്‍ശനം നടത്തി സുചികരണം നടത്തുന്നതിന്‍റെ ചിത്രവും കുഴി നറഞ്ഞ ഒരു റോഡിന്‍റെ ചിത്രവും തമ്മില്‍ താരതമ്യം കാണാം. പോസ്റ്റില്‍ ‘റിയാസ് ഷോ!’ എന്ന ശീര്‍ഷകം നല്‍കി പറയുന്നത് “റസ്റ്റ്‌ ഹൌസില്‍ എത്തി മദ്യക്കുപ്പികള്‍ പെറുക്കിയെടുത്ത് മന്ത്രി മുഹമ്മദ്‌ റിയാസ്… സ്വന്തം വകുപ്പിന് കീഴിലുള്ള അനാസ്ഥ കാണാതെ വകുപ്പ് മന്ത്രി…വടകര റസ്റ്റ് ഹൌസില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി പൊതുമരാമത്ത് വകുപ്പ് മന്ത്രി…ഷോ കാണിക്കരുതെന്നും റോഡിലെ കുഴി അടക്കണം ഉപദേശിച്ച് സോഷ്യല്‍ മീഡിയ.”

പോസ്റ്ററില്‍ കൊടുത്തിരിക്കുന്ന ചിത്രത്തില്‍ അതി മോശമായി കിടക്കുന്ന റോഡിന്‍റെ ചിത്രം നിലവിലെതാണ് എന്ന് പോസ്റ്റ൪ കണ്ടാല്‍ തോന്നും. എന്നാല്‍ ഈ ഫോട്ടോ ഇപ്പോഴത്തെതാണ് എന്ന് നമുക്ക് നോക്കാം.

 വസ്തുത അന്വേഷണം

ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് 2014ലെ ഈ ട്വീറ്റ് ലഭിച്ചു.

Archived Link

ബിജുര്‍ വാല്‍ എന്നൊരു ട്വിട്ടര്‍ യുസര്‍ ആണ് ഈ ട്വീറ്റ് ചെയ്തത്. ഈ ട്വീറ്റ് ചെയ്തത് സെപ്റ്റംബര്‍ 5, 2014നാണ്. അന്ന് കേരളത്തില്‍ യു.ഡി.എഫ്. ഭരണമായിരുന്നു. ഫെസ്ബൂക്കിലും ഈ ഫോട്ടോ 2014 മുതല്‍ പ്രചരിപ്പിക്കുന്നുണ്ട്. ഈ ചിത്രം പ്രചരിപ്പിക്കുന്ന ഒരു ഫെസ്ബൂക്ക് പോസ്റ്റ്‌ നമുക്ക് താഴെ കാണാം.

FacebookArchived Link

നിഗമനം

കുഴികള്‍ നിറഞ്ഞ റോഡിന്‍റെ ചിത്രം 7 കൊല്ലം മുതല്‍ ഇന്‍റ൪നെറ്റില്‍ പ്രച്ചരിപ്പിക്കുകെയാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാണ്. ഈ ചിത്രത്തിനെ കുറിച്ച് കൂടതല്‍ വിവരങ്ങള്‍ ലഭിച്ചില്ല പക്ഷെ ഈ ചിത്രം നിലവിലെതല്ല എന്ന് മാത്രം വ്യക്തമാണ്.

Avatar

Title:മന്ത്രി റിയാസിന്‍റെ കിഴിലുള്ള റോഡിന്‍റെ മോശമായ അവസ്ഥ കാണിക്കുന്ന തരത്തില്‍ പ്രച്ചരിപ്പിക്കുന്ന ചിത്രം 7 കൊല്ലം പഴയതാണ്…

Fact Check By: Mukundan K 

Result: Misleading

  •  
  •  
  •  
  •  
  •  
  •  
  •  
  •