
ഫെബ്രുവരി 20ന് പഞ്ചാബില്‍ നടന്ന തെരഞ്ഞെടുപ്പിനിടെ ഒരു കോണ്‍ഗ്രസ് ബൂത്തിന്റെ ചിത്രം എന്ന തരത്തില്‍ സാമുഹ മാധ്യമങ്ങളില്‍ ഒരു ചിത്രം പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ചിത്രം പഴയതാണ് എന്ന് കണ്ടെത്തി. നിലവിലെ പഞ്ചാബ് തെരഞ്ഞെടുപ്പുമായി ഈ ചിത്രത്തിന് യാതൊരു ബന്ധവുമില്ല.
പ്രചരണം

മുകളില്‍ നല്കിയ പോസ്റ്റില്‍ നമുക്ക് ഒരു കോണ്‍ഗ്രസ് പ്രവര്ത്തകന് തെരഞ്ഞെടുപ്പ് കേന്ദ്രത്തിന്റെ മുന്നിലെ ബൂത്തില്‍ എകനായി മേശമേല്‍ തല ചായ്ച്ച് ഉറങ്ങുന്നതായി കാണാം. ചിത്രത്തിനെ കുറിച്ച് പോസ്റ്റിന്റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്:
“ആങ്ങളയും പെങ്ങളും കൂടി എല്ലാം ശരിയാക്കി
പഞ്ചബിലെ കോൺഗ്രസ്സ് ബൂത്ത്”
ഈ ഫോട്ടോ ചിലര്‍ ഉത്തര്‍പ്രദേശിന്റെ പേരിലും പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരത്തില്‍ ഒരു പോസ്റ്റ് നമുക്ക് താഴെ കാണാം.

എന്നാല്‍ എന്താണ് ഈ ചിത്രത്തിന്റെ സത്യാവസ്ഥ നമുക്ക് പരിശോധിക്കാം.
വസ്തുത അന്വേഷണം
ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് താഴെ നല്കിയ ഈ ട്വീറ്റ് ലഭിച്ചു.

ഈ ട്വീറ്റ് ഏപ്രില്‍ 2019നാണ് ചെയ്തിരിക്കുന്നത്. അങ്ങനെ മുന്ന് കൊല്ലം മുമ്പ് മുതല്‍ ഈ ചിത്രം സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഞങ്ങള്‍ക്ക് അന്വേഷണത്തില്‍ 2019ല്‍ തന്നെ ഈ ചിത്രം പ്രസിദ്ധികരിച്ച ഒരു ഫെസ്ബൂക്ക് പോസ്റ്റും ലഭിച്ചു.

അങ്ങനെ ഈ ചിത്രം ഇപ്പോഴത്തെതല്ല എന്ന് വ്യക്തമാണ്. ഉത്തര്‍പ്രദേശും പഞ്ചാബൂം അടക്കം ഇന്ത്യയിലെ 5 സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുകയാണ്. മാര്‍ച്ച് 10നാണ് തെരെഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ പ്രഖ്യാപിക്കാന്‍ പോക്കുന്നത്. ഈ ചിത്രം എപ്പോഴത്തെതാണ് എവിടുത്തെതാണ് എന്ന് ഞങ്ങള്‍ക്ക് കണ്ടെത്താന്‍ സാധിച്ചില്ല. പക്ഷെ ചിത്രം ഇപ്പൊഴത്തെതല്ല എന്ന് മാത്രം വ്യക്തമാണ്.
നിഗമനം
സാമുഹ മാധ്യമങ്ങളില്‍ കോണ്‍ഗ്രസ് ബൂത്തില്‍ ആളുകളില്ല എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ഈ ചിത്രം 2019 മുതല്‍ പ്രചരിപ്പിക്കുകയാണ്. നിലവില്‍ 5 സംസ്ഥാനങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പുമായി ഈ ചിത്രത്തിന് യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | WhatsApp (9049053770)

Title:State Elections | കോണ്‍ഗ്രസ് ബൂത്തില്‍ പ്രവര്ത്തകന് മേശമേല്‍ തലചായ്ച്ച് ഉറങ്ങുന്ന ഈ ചിത്രം പഴയതാണ്…
Fact Check By: Mukundan KResult: Misleading
