പ്രധാനമന്ത്രി മോദിയുടെ പഴയ ചിത്രം ഉപയോഗിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ തെറ്റായ പ്രചരണം…

രാഷ്ട്രീയം

രാജ്യം മുഴുവന്‍ കോവിഡ്‌ മഹാമാരിയെ നേരിടുകയാണ്. കേരളത്തിലും പല സംസ്ഥാനങ്ങളിലും പല ഇടതും കോവിഡ്‌ വ്യാപനം നിര്‍ത്താന്‍ ലോക്ക്ഡൌണ്‍ പോലെയുള്ള കര്‍ശന നിലപാടുകള്‍ ഏര്‍പെടുത്തിയിരിക്കുകയാണ്. ഇതിന്‍റെ ഇടയില്‍ പ്രധാനമന്ത്രി മോദി മയിലിന്‍റെ ഒപ്പമുള്ള തന്‍റെ ചില ചിത്രങ്ങള്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. പലരും സാമുഹ്യ മാധ്യമങ്ങളില്‍ രാജ്യം മഹാമാരി നേരിടുന്ന കാലത്തില്‍ പ്രധാനമന്ത്രി ഫോട്ടോഷൂട്ട്‌ നടത്തുന്നത് ശരിയല്ല എന്ന വിമര്‍ശനവുമായി രംഗതെത്തി. ഈ വിമര്‍ശനങ്ങളില്‍ ചിലതില്‍ പ്രധാനമന്ത്രിയുടെ മറ്റൊരു ചിത്രം ഉപയോഗിക്കുകയുണ്ടായി. ഈ ചിത്രത്തില്‍ പ്രധാനമന്ത്രി ഹംസങ്ങളെ തന്‍റെ ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിക്കുകയാണ്. പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ചിത്രം പഴയതാണ് എന്ന് മനസിലായി. എന്താണ് സാമുഹ്യ മാധ്യമങ്ങളിലെ വൈറല്‍ പ്രചാരണവും ചിത്രത്തിന്‍റെ സത്യാവസ്ഥയും നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “മഹാമാരിയിൽ ഓരോദിവസവും ആയിരങ്ങൾ മരിച്ചു വീഴുന്ന ഇന്ത്യയിൽ ഇത്തിരി ബോധമുള്ളവനൊന്നും ഇമ്മാതിരി പോക്കിരി തരം കാണിക്കില്ല 😡😡😡”

വസ്തുത അന്വേഷണം

ഞങ്ങള്‍ ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ 2012 ജനുവരിയില്‍ പ്രസിദ്ധികരിച്ച ഈ ബ്ലോഗ്‌ ഞങ്ങള്‍ക്ക് ലഭിച്ചു.

M.D. Nalapat BlogArchived Link

ഈ ബ്ലോഗില്‍ മാധവ നല്‍പത് സണ്‍‌ഡേ ഗാര്‍ഡിയന്‍ എന്ന പത്രത്തില്‍ എഴുത്തിയ ലേഖനമാണ് നല്‍കിയിരിക്കുന്നത്. ലേഖനത്തിന്‍റെ ഒപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിന്‍റെ മുഖ്യമന്ത്രിയായിരിക്കുന്ന കാലത്തില്‍ എടുത്ത ചില ചിത്രങ്ങളും നല്‍കിട്ടുണ്ട്. ഈ ചിത്രങ്ങളില്‍ പ്രസ്തുത പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന ചിത്രവുമുണ്ട്. ഈ ചിത്രം നിലവിലെ മഹാമാരിയുടെ കാലഘട്ടത്തില്‍ എടുത്തതല്ല. താഴെ നല്‍കിയ ലേഖനത്തിന്‍റെ സ്ക്രീന്‍ഷോട്ടില്‍ ചിത്രം കാണാം.

ഇതിനെ മുമ്പേ ഞങ്ങളുടെ തമിഴ് ടീമും ഈ ചിത്രത്തിനെ കുറിച്ച് അന്വേഷണം നടത്തിയിട്ടുണ്ട്. തമിഴില്‍ വസ്തുത അന്വേഷണം വായിക്കാന്‍ താഴെ നല്‍കിയ ലിങ്ക് ക്ലിക്ക് ചെയുക.

கொரோனா காலத்தில் போட்டோஷூட் நடத்திய மோடி என்று பகிரப்படும் பழைய படம்!

നിഗമനം

പോസ്റ്റില്‍ മഹാമാരി കാലത്തില്‍ എടുത്ത പ്രധാനമന്ത്രിയുടെ ഫോട്ടോ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ഫോട്ടോ ഒരുപ്പാട് കൊല്ലം പഴയതാണ്. നിലവിലെ മഹാമാരിയുമായി ഫോട്ടോക്ക് യാതൊരു ബന്ധവുമില്ല. പ്രധാനമന്ത്രി മോദി ഗുജറാത്ത്‌ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ എടുത്ത ചിത്രമാണ് ഇത്.

Avatar

Title:പ്രധാനമന്ത്രി മോദിയുടെ പഴയ ചിത്രം ഉപയോഗിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ തെറ്റായ പ്രചരണം…

Fact Check By: Mukundan K 

Result: Misleading

  •  
  •  
  •  
  •  
  •  
  •  
  •  
  •