
വിവരണം
പ്രളയം ബാധിച്ച സ്ഥലങ്ങളിലെത്തി നേരിട്ട് രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കുമ്മനം രാജേട്ടന്‍ എന്ന പേരില്‍ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വെള്ളത്തില്‍ ഇറങ്ങി നില്‍ക്കുന്ന ചിത്രം കഴിഞ്ഞ ദിവസങ്ങളിലായി ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. ഓഗസ്റ്റ് 14ന് ശ്രീജിത്ത് പന്തളം എന്ന പേരിലുള്ള പേജില്‍ നിന്നും അപ്‌ലോഡ് ചെയ്തിരിക്കുന്ന ചിത്രത്തിന് ഇതുവരെ 50ല്‍ അധികം ഷെയറുകളും 132ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്.

Archived Link |
എന്നാല്‍ പ്രളയമുണ്ടായപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ കുമ്മനം രാജശേഖരന്‍റെ ചിത്രം തന്നെയാണോ ഇത്? വസ്‌തുത എന്താണെന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
2019ലെ ലോക്‌സ്ഭ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം തെരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ ഭാഗമായി തിരുവനന്തപുരം ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന കുമ്മനം രാജശേഖരന്‍ കലാവസ്ഥ ദിനത്തോട് അനുബന്ധിച്ച് മരുതംകുഴി ക്ഷേത്രത്തിനു സമീപം ചിറ്റാന്‍കര കോട്ടൂര്‍ കോണം കുളം വൃത്തിയാക്കുന്നതിന്‍റെ ചിത്രമാണിതെന്ന് അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞു. അദ്ദേഹത്തിന്‍റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ മാര്‍ച്ച് 23ന് ഈ ചിത്രം ഉള്‍പ്പടെ ശുചീകരണ പ്രവര്‍ത്തനത്തിന്‍റെ നിരവധി ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. മാത്രമല്ല മനോരമ ന്യൂസില്‍ കുമ്മനത്തിന്‍റെ വ്യത്യസ്ഥമായ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനമെന്ന പേരില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസിന്‍റെ യൂട്യൂബ് ചാനലില്‍ വീഡിയോ വാര്‍ത്തയും അപ്‌ലോഡ് ചെയ്തിതിട്ടുണ്ട്.
കുമ്മനം രാജശേഖരന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്-
മനോരമ ന്യൂസ് വാര്‍ത്ത റിപ്പോര്‍ട്ട്-

ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബ് ചാനലിലെ വീഡിയോ വാര്‍ത്ത-
Archived Link | Archived Link |
നിഗമനം
മാര്‍ച്ചില്‍ നടന്ന കലാവസ്ഥ ദിനാചരണത്തിന്‍റെ ഭാഗമായി കുമ്മനം നടത്തിയ കുളം ശുചീകരണത്തിന്‍റെ ചിത്രമാണ് ഓഗസ്റ്റില്‍ പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന കുമ്മനം രാജശേഖരനെന്ന പേരില്‍ പ്രചരിപ്പിച്ചിരിക്കുന്നതെന്ന് ഇതോടെ വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പൂര്‍ണമായി വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Title:പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന കുമ്മനം രാജശേഖരന്‍റെ ചിത്രമാണോ ഇത്?
Fact Check By: Dewin CarlosResult: False
