ഈ ചിത്രങ്ങള്‍ മുഴുവന്‍ അസാം പ്രളയത്തിന്‍റേതാണോ?

സാമൂഹികം

വിവരണം

കഴിഞ്ഞ വർഷം ഈ സമയത്ത് നമ്മൾ അനുഭവിച്ച അതേ വേദന ?

ഇപ്പോൾ #ആസാം അനുഭവിക്കുന്നു?

അവർക്ക് വേണ്ടി പ്രാർത്ഥിക്കാം, ??

ഈ തലക്കെട്ട് നല്‍കി നിരവധി ചിത്രങ്ങള്‍ അസാം പ്രളയത്തിന്‍റെ പേരില്‍ ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ അജി പുന്തല എന്ന വ്യക്തി നാല് ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. പ്രളയക്കെടുതിയില്‍ അകപ്പെട്ട ജനങ്ങളുടെ ചിത്രമാണിത്. 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഈ നാല് ചിത്രങ്ങള്‍ അസാം പ്രളയത്തിന്‍റേത് തന്നെയാണോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

Archived Link

വസ്‌തുത വിശകലനം

ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്ന 4 ചിത്രങ്ങളും ഗൂഗിള്‍ റിവേ‌ഴ്‌സ് ഇമേജ് സെര്‍ച്ചില്‍ പരിശോധിച്ചപ്പോള്‍ രണ്ടെണ്ണം ഇപ്പോഴത്തെ അസാമിലെ പ്രളയത്തിന്‍റേതും മറ്റ് രണ്ടെണ്ണം പഴയ ചിത്രങ്ങളുമാണ് പഴയ ചിത്രങ്ങളാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞു. 2017ലെ അസാം വെള്ളപ്പൊക്കത്തിന്‍റെയും ത്രിപുരയിലെ പ്രളയത്തിന്‍റെയും ഒക്കെ ചിത്രങ്ങളാണ് ആ ച്രിത്രങ്ങള്‍. ഓരോ ചിത്രങ്ങളും പരിശോധിക്കാം-

ചിത്രം 1

ചിത്രം 2

ചിത്രം 3

ചിത്രം 4

 ചിത്രങ്ങള്‍ – The News Mill , Financial Express , Aljazeera , Indian Express

Archived LinkArchived LinkArchived LinkArchived Link

നിഗമനം

നാലില്‍ രണ്ടെണ്ണം ഇപ്പോഴത്തെ പ്രളയത്തിന്‍റെ ചിത്രവും മറ്റുള്ള രണ്ട് ചിത്രങ്ങള്‍ വിവിധ സ്ഥലങ്ങളിലെയും വിവിധ വര്‍ഷങ്ങളിലെയും ആണെന്ന് ഇതോടെ തെളിഞ്ഞിട്ടുണ്ട്.അതുകൊണ്ട് തന്നെ ചിത്രങ്ങളുടെ പിന്നിലെ വസ്‌തുത സമിശ്രമാണെന്ന് അനുമാനിക്കാം.

Avatar

Title: ഈ ചിത്രങ്ങള്‍ മുഴുവന്‍ അസാം പ്രളയത്തിന്‍റേതാണോ?

Fact Check By: Dewin Carlos 

Result: Mixture

  •  
  •  
  •  
  •  
  •  
  •  
  •  
  •