ഹനുമാന്‍ സേന സമ്മേളനം കെ. സുധാകരന്‍ ഉല്‍ഘാടനം ചെയ്യുമെന്ന പോസ്റ്റര്‍ ഒരു കൊല്ലം പഴയതാണ്, പരിപാടിയില്‍ അദ്ദേഹം പങ്കെടുത്തില്ല…

രാഷ്ട്രീയം | Politics

സിപിഎം പാർട്ടി സമ്മേളനത്തിൽ ശശി തരൂർ പങ്കെടുക്കുന്നതിനെ ചൊല്ലി  പല ചർച്ചകളും നടന്നിരുന്നു. പങ്കെടുക്കേണ്ട എന്ന് ഹൈ കമാന്‍റ് നിര്‍ദ്ദേശം നല്‍കിയതായി വാര്‍ത്തകളുണ്ട്. കെപിസിസി അദ്ധ്യക്ഷന്‍ കെ. സുധാകരനാണ് സിപിഎം ക്ഷണം സ്വീകരിക്കേണ്ടതില്ലെന്ന് ആദ്യം തന്നെ പറഞ്ഞത്.  ഇതിനുശേഷം  സാമൂഹ്യമാധ്യമങ്ങളിൽ അദ്ദേഹത്തിനെതിരെ മറ്റൊരു പ്രചരണം വൈറൽ ആകുന്നുണ്ട് 

 പ്രചരണം 

കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, ഹനുമാൻ സേനയുടെ സമ്മേളനത്തിന്‍റെ ഉദ്ഘാടകനായി പങ്കെടുക്കുന്നു എന്ന ഒരു പോസ്റ്റർ ആണ് പ്രചരിക്കുന്നത്. ഹനുമാൻ സേന സംസ്ഥാന കൺവെൻഷൻ പ്രതിനിധിസമ്മേളനം ഉദ്ഘാടനം മാര്‍ച്ച് 26 വെള്ളിയാഴ്ച കോഴിക്കോട് ടൌണ്‍ ഹാളില്‍ നടക്കുമെന്നാണ് പോസ്റ്റര്‍ അറിയിക്കുന്നത്. സമ്മേളനത്തിൽ പങ്കെടുക്കുന്ന മറ്റുള്ളവരുടെ പേരുവിവരങ്ങളും പോസ്റ്ററിൽ ഉണ്ട്.

തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഉൾപ്പടെ പങ്കെടുക്കുന്ന സിപിഐഎം പാർട്ടി കോൺഗ്രസ് അനുബന്ധ പരിപാടിയിൽ കോൺഗ്രസ് നേതാക്കൾക്ക് വിലക്കേർപ്പെടുത്തിയ കെ.സുധാകരൻ സംഘികളുടെ സംസ്ഥാന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുന്നു…

സംഘികളുടെ തിണ്ണ നിരങ്ങി നടക്കുന്ന ഈ ഗുണ്ടയാണ് ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം നടത്തി CongRssനെ രക്ഷിക്കുമെന്ന് കൊങ്ങികളും ഏണികളും വിശ്വസിക്കുന്നത്… ഒരു രക്ഷിക്കലുമില്ല…

അയാൾ അവശിഷ്ട കോൺഗ്രസിനെ ഇറച്ചിവിലയ്ക്ക് സംഘി പാളയത്തിൽ വിൽക്കാൻ അച്ചാരം വാങ്ങിയവനാണ് .. എന്ന വിവരണത്തോടെയാണ് പോസ്റ്റർ പ്രചരിപ്പിക്കുന്നത്. 

archived linkFB post

എന്നാൽ ഇത് പൂർണ്ണമായും തെറ്റായ പ്രചരണമാണ് എന്ന് ഞങ്ങൾ കണ്ടെത്തി 

വസ്തുത ഇങ്ങനെ 

പോസ്റ്ററിനെ കുറിച്ച് ഫേസ്ബുക്കിൽ അന്വേഷിച്ചപ്പോൾ ഇത് 2021 മാർച്ച് മുതൽ പ്രചരിക്കുന്നുണ്ട് എന്ന് വ്യക്തമായി. 2021 മാര്‍ച്ച് 26 വെള്ളിയാഴ്ച യാണ് സമ്മേളനം കോഴിക്കോട് ടൌണ്‍ ഹാളില്‍ നിശ്ചയിച്ചിരുന്നത്. 2022 മാര്‍ച്ച് 26 വരുന്നത് ശനിയാഴ്ചയാണ്. തുടർന്ന് മാധ്യമങ്ങളിൽ വാർത്തയുടെ കീ വേര്‍ഡ്സ് ഉപയോഗിച്ച് തിരഞ്ഞപ്പോൾ വണ്‍ ഇന്ത്യ എന്ന മാധ്യമത്തിൽ വന്ന ഒരു വാർത്ത ലഭിച്ചു.  പോസ്റ്ററിൽ പറയുന്ന ഹനുമാൻ സേന സംസ്ഥാന സമ്മേളനത്തിന് പങ്കെടുക്കാൻ പോകുന്നു എന്ന പ്രചരണം വ്യാജമാണെന്ന് സുധാകരൻ വരൻ വാർത്താസമ്മേളനം നടത്തി അറിയിച്ചു എന്നാണ് വാർത്ത. 

കൂടുതൽ വിവരങ്ങൾക്കായി ഞങ്ങൾ കെ സുധാകരനെ ഓഫീസുമായി ബന്ധപ്പെട്ടിരുന്നു അദ്ദേത്തിന്‍റെ പേഴ്സണല്‍ സ്റ്റാഫ് അംഗം ജയന്ത് അറിയിച്ചത് ഇങ്ങനെയാണ് : “ഹനുമാൻ സേനയുടെ പരിപാടിയിൽ പങ്കെടുക്കാൻ ക്ഷണമുണ്ടായിരുന്നു എന്നാൽ ആലോചിച്ചിട്ട് മറുപടി പറയാം എന്നുമാണ് അന്ന് അവരെ അറിയിച്ചത്.  എന്നാൽ അനുകൂലമായ മറുപടി പറയാതെ പരിപാടിയിൽ പേര് ചേർത്ത് പോസ്റ്റര്‍ അടിച്ചു.  അതിനെതിരെ അന്ന് കേസ് ഫയൽ ചെയ്തിരുന്നു.  ഇപ്പോഴൊന്നും നടന്ന സംഭവമല്ല.  ഒരു വർഷം പഴക്കമുള്ളതാണ്.  ഈ പരിപാടിയിൽ അദ്ദേഹം പങ്കെടുത്തിട്ടില്ല.” 

പോസ്റ്റിൽ നൽകിയിരിക്കുന്ന പോസ്റ്റര്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ് എന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട് 

നിഗമനം 

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. ഹനുമാൻ സേന പ്രതിനിധി സമ്മേളനത്തിന്‍റെ ഈ പോസ്റ്റര്‍ 2021 മാർച്ചിലേതാണ്. കെ സുധാകരന്‍റെ പേര് അദ്ദേഹത്തിന്‍റെ അനുവാദമില്ലാതെ സംഘാടകർ പോസ്റ്ററിൽ ഉൾപ്പെടുത്തിയതാണ്.  ഈ പരിപാടിയിൽ അദ്ദേഹം പങ്കെടുത്തിരുന്നില്ല.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ഹനുമാന്‍ സേന സമ്മേളനം കെ. സുധാകരന്‍ ഉല്‍ഘാടനം ചെയ്യുമെന്ന പോസ്റ്റര്‍ ഒരു കൊല്ലം പഴയതാണ്, പരിപാടിയില്‍ അദ്ദേഹം പങ്കെടുത്തില്ല…

Fact Check By: Vasuki S 

Result: False