പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായ ശേഷം ഇമ്രാന്‍ ഖാനോടൊപ്പം ശശി തരൂര്‍ എംപി സെല്‍ഫിയെടുത്തോ?

രാഷ്ട്രീയം

വിവരണം

വോട്ട് ചെയ്‌ത് വിജയിപ്പിച്ചവര്‍ക്ക് നടുവിരല്‍ നമസ്‌കാരം എന്ന തലക്കെട്ട് നല്‍കി തിരുവനന്തപുരം എംപിയായി തെരഞ്ഞെടുക്കപ്പെട്ട ശശി തരൂര്‍ ഇപ്പോഴത്തെ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോടൊപ്പം നില്‍ക്കുന്ന ചിത്രം ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. ദീപു ചന്ദ്രന്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും ജൂണ്‍ 15ന് അപ്‌ലോ‍ഡ് ചെയ്തിരിക്കുന്ന പോസ്റ്റിന് ഇതുവരെ 520 ഷെയറുകളും 88ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്.

Archived Link

എന്നാല്‍ ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്ന ഈ സെല്‍ഫി ശശി തരൂര്‍ നിലവില്‍ എംപിയായി തെരഞ്ഞെടുക്കപ്പെട്ട സമയത്തുള്ളതാണോ? ശശി തരൂര്‍ ഇമ്രാന്‍ ഖാനോടൊപ്പം ഈ സെല്‍ഫി എടുത്ത കാലത്ത് ഇമ്രാന്‍ ഖാന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രിയായിരുന്നോ? വസ്‌തുത എന്താണെന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ജയിച്ച് വീണ്ടും എംപിയായ ശേഷം ശശി തരൂര്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോടൊപ്പം എടുത്ത സെല്‍ഫിയല്ല ഇതെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും കണ്ടെത്താന്‍ കഴിഞ്ഞു. തന്‍റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ ശശി തരൂര്‍ സെല്‍ഫി പങ്കുവച്ചിരിക്കുന്നത് 2017 മാര്‍ച്ച് 16നാണ്. തന്‍റെ ഇന്‍ഗ്ലോറിയസ് എംപയര്‍, ആന്‍ ഇറ ഓഫ് ഡാര്‍ക്ക്‌നെസ് എന്നീ പുസ്‌തകങ്ങള്‍ നല്‍കുന്ന സന്ദേശങ്ങളെ ഏറ്റവും അധികം പിന്തുണയ്ക്കുന്ന വ്യക്തി എന്ന തലക്കെട്ട് നല്‍കിയാണ് ഇമ്രാന്‍ ഖാനോടൊപ്പം നില്‍ക്കുന്ന സെല്‍ഫി തരൂര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Archived Link

മാത്രമല്ല സെല്‍ഫിയെടുത്ത 2017ല്‍ ഇമ്രാന്‍ ഖാന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായിട്ടില്ലെന്നതാണ് മറ്റൊരു വസ്‌തുത. 2018 ഓഗസ്റ്റ് 18നാണ് ഇമ്രാന്‍ ഖാന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തത്. അതുകൊണ്ട് തന്നെ അന്നത്തെ സാഹചര്യവും ഇന്ന് ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയായി സാഹചര്യവും തമ്മില്‍ ഒരിക്കലും താരതമ്യപ്പെടുത്താന്‍ കഴിയുന്നതല്ല. പാക്കിസ്ഥാനും ഇന്ത്യയും പരസ്‌പരം മുഖാമുഖം ഏറ്റുമുട്ടുന്ന സാഹചര്യം പില്‍ക്കാലത്ത് മാത്രമാണ് സംജാതമായത്.

നിഗമനം

രാഷ്ട്രീയപരമായി യാതൊരു വിവാദങ്ങളും നിലനില്‍ക്കുന്ന സാഹചര്യത്തിലായിരുന്നില്ല ഇമ്രാന്‍ ഖാനോടൊപ്പം ശശി തരൂര്‍ എടുത്ത സെല്‍ഫി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതെന്ന് കണ്ടെത്തി കഴിഞ്ഞു. മാത്രമല്ല തരൂരിന്‍റെ പുസ്‌തകവുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ് മാത്രമാണിത്. ദുര്‍വ്യാഖ്യാനം നല്‍കി തെറ്റിദ്ധരിപ്പിക്കുന്ന വിധമാണ് പോസ്റ്റ് ഫെയ്‌സ്ബുക്കില്‍ വീണ്ടും പ്രചരിപ്പിച്ചിരിക്കുന്നതെന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് പോസ്റ്റിന്‍റെ ഉള്ളടക്കം വ്യാജമാണെന്നും തെറ്റദ്ധരിപ്പിക്കുന്നതാണെന്നും അനുമാനിക്കാം.

Avatar

Title:പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായ ശേഷം ഇമ്രാന്‍ ഖാനോടൊപ്പം ശശി തരൂര്‍ എംപി സെല്‍ഫിയെടുത്തോ?

Fact Check By: Harishankar Prasad 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •