യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം അടിവസ്ത്രം പോലെ…  ജൂഹി ചൗളയുടെ ട്വീറ്റിന്‍റെ യാഥാര്‍ഥ്യം അറിയൂ…

ദേശീയം രാഷ്ട്രീയം

ഭരണകൂടത്തിനെതിരെയോ അല്ലെങ്കില്‍ അനുകൂലമായോ സെലിബ്രിറ്റികള്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ വാര്‍ത്തകളില്‍ ഇടംനേടാറുണ്ട്. സര്‍ക്കാരിനെ പരിഹസിച്ചു കൊണ്ട് ഹിന്ദി ചലച്ചിത്രതാരം ജൂഹി ചൌളയുടെ ഒരു ട്വീറ്റ്   ഈയിടെ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നുണ്ട്. 

പ്രചരണം 

ജൂഹി ചൌളയുടെ ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ട് ആണ് പ്രചരിക്കുന്നത്. “അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നത് തന്‍റെ അടിവസ്ത്രം പോലെയാണെന്ന് നടി ജൂഹി ചൗള വിമർശിച്ച് ട്വീറ്റ് ചെയ്തു എന്നാണ് പോസ്റ്റിലൂടെ അറിയിക്കുന്നത്. എന്റെ അടിവസ്ത്രത്തിന്‍റെ പേര് ഡോളര്‍ എന്നാണ്. രൂപ എന്നായിരുന്നുവെങ്കില്‍ എപ്പോഴും ഊര്‍ന്ന് താഴെ പോയേനെ… എന്ന വാചകങ്ങളാണ് ട്വീറ്റില്‍ കാണാന്‍ സാധിക്കുന്നത്.  

കേന്ദ്ര സര്‍ക്കാരിനെതിരെ ജൂഹി ചൌള ഇത്തരത്തില്‍ പരാമര്‍ശം നടത്തിയെന്ന് സൂചിപ്പിച്ച് പലരും ഫേസ്‌ബുക്ക്, ട്വിറ്റർ, വാട്ട്സ് അപ്പ്  തുടങ്ങിയവയിൽ ഈ സ്ക്രീന്‍ഷോട്ട് പങ്കുവയ്ക്കുന്നുണ്ട്. 

എന്നാല്‍ വര്‍ഷങ്ങള്‍ പഴയ ട്വീറ്റ് ഉപയോഗിച്ച് ഇപ്പോള്‍ ദുഷ്പ്രചരണം നടത്തുകയാണ് എന്നു അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി 

വസ്തുത ഇതാണ് 

ബിജെപി അനുകൂല പ്രസ്താവനകളുടെ പേരിൽ സോഷ്യൽ മീഡിയയിൽ ഏറ്റവുമധികം വിമർശിക്കപ്പെട്ട വ്യക്തികളിൽ ഒരാളാണ് ബോളിവുഡ് നടി ജൂഹി ചൗള. ജൂഹി ഇങ്ങനെയൊരു ട്വീറ്റ് ചെയ്തിട്ടുണ്ടോ,  എങ്കില്‍ എപ്പോഴാണ് എന്ന് അന്വേഷിച്ചപ്പോള്‍ 2013 ഓഗസ്റ്റ് 21 ന്, ജൂഹി ചൗള മുകളിൽ പറഞ്ഞ ട്വീറ്റ് പോസ്റ്റ് ചെയ്തിരുന്നു എന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. വർഷങ്ങളായി വീണ്ടും ഷെയർ ചെയ്തതിനെ തുടർന്ന് ജൂഹി തന്നെ ട്വീറ്റ് ഡിലീറ്റ് ചെയ്തു. ജൂഹി ചൌള പ്രസ്തുത പരാമര്‍ശം ട്വീറ്റ് ചെയ്ത സമയത്ത് കേന്ദ്രം ഭരിച്ചത് കോണ്‍ഗ്രസ്സ് നേതൃത്വത്തിലുള്ള മന്ത്രിസഭ ആയിരുന്നു. മന്‍മോഹന്‍ സിംഗ് ആയിരുന്നു പ്രധാനമന്ത്രി. അതായത് ജൂഹി ചൌള ബിജെപി സര്‍ക്കാരിനെ ലക്ഷ്യം വെച്ചല്ല ട്വീറ്റ് പ്രസിദ്ധീകരിച്ചത്. 2013മുതൽ ജൂഹിയുടെ ട്വീറ്റുമായി ബന്ധപ്പെട്ട് നിരവധി മെമെകൾ പുറത്തുവന്നിട്ടുണ്ട്.

അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഈയിടെയായി എക്കാലത്തെയും താഴ്ന്ന നിലവാരത്തിലാണ് (1 ഡോളർ = 77.76 രൂപ). ഈ വിഷയത്തില്‍ ജൂഹി ബിജെപി സർക്കാരിനെ വിമർശിച്ചു എന്നാണ് പോസ്റ്റില്‍ ആരോപിക്കുന്നത്.  ഈ പോസ്റ്റ് ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളത്തിലും മാത്രമല്ല,  മറ്റ് ഭാഷകളിലും ആവർത്തിച്ച് സാമൂഹ്യ മാധ്യമ ഉപയോക്താക്കള്‍  പങ്കിടുകയാണ്. മറ്റ് കറൻസികളുമായി താരതമ്യപ്പെടുത്തുമ്പോൾ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം മികച്ച രീതിയിൽ ഉയർന്നതായി ധനമന്ത്രി നിർമ്മല സീതാരാമൻ ഈയിടെ പ്രസ്താവിച്ചിരുന്നു

ജൂഹി ചൌള 2013, ഓഗസ്റ്റ് 21ന് അതായത് ഇപ്പോള്‍ വൈറലായ പരാമര്‍ശം ട്വീറ്റ്  ചെയ്ത അതേ ദിവസം തന്നെ മറ്റൊരു ട്വീറ്റും പുറത്തിറക്കിയിരുന്നു. അത് ഡിലീറ്റ് ചെയ്യാതെ അതേപടി ഇപ്പൊഴും ലഭ്യമാണ്. 

archived link

2013ല്‍ അന്നത്തെ കോൺഗ്രസ് സർക്കാരിനെ വിമർശിച്ച് ജൂഹി ചൗള പ്രസിദ്ധീകരിച്ച ട്വീറ്റ് ഉപയോഗിച്ച് പലരും ഇപ്പോൾ ബിജെപി സര്‍ക്കാരിനെതിരെ പുതിയതായി പങ്കിടുകയാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. 

ഇതേ ഫാക്റ്റ് ചെക്ക് ഞങ്ങളുടെ തമിഴ് ടീം ചെയ്തിട്ടുണ്ട്.

அமெரிக்க டாலருக்கு எதிரான ரூபாய் மதிப்பு; உள்ளாடை போல சரிகிறது என்று ஜூஹி சாவ்லா கூறினாரா?

നിഗമനം 

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. ജൂഹി ചൌള 2013 ല്‍ അന്നത്തെ കോണ്‍ഗ്രസ്സ് സര്‍ക്കാരിനെതിരെ പ്രസിദ്ധീകരിച്ച ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ട് ഇപ്പോള്‍ ബിജെപി സര്‍ക്കാരിനെതിരെ ദുഷ്പ്രചാരണം നടത്താന്‍ ഉപയോഗിക്കുകയാണ് എന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം അടിവസ്ത്രം പോലെ… ജൂഹി ചൗളയുടെ ട്വീറ്റിന്‍റെ യാഥാര്‍ഥ്യം അറിയൂ…

Fact Check By: Vasuki S 

Result: Misleading

  •  
  •  
  •  
  •  
  •  
  •  
  •  
  •