
പെട്രോള്‍ വില വര്‍ദ്ധനയെ മറികടക്കാന്‍ നേപ്പാള്‍ അതിര്‍ത്തി കടന്നു പെട്രോള്‍ നിറയ്ക്കാന്‍ പോകുന്ന ഇന്ത്യകാരുടെ കാഴ്ച എന്ന തരത്തില്‍ രണ്ട് ചിത്രങ്ങള്‍ സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഈ ചിത്രങ്ങളെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രങ്ങള്‍ പഴയതാണ് കൂടാതെ ഇന്ത്യയില്‍ നിന്ന് നേപ്പാളില്‍ പെട്രോള്‍ നിറയ്ക്കാന്‍ പോകുന്ന അഥവാ പെട്രോള്‍ കടത്തി കൊണ്ട് വരുന്ന ഇന്ത്യക്കാരുടെ ചിത്രങ്ങളല്ല എന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രങ്ങളുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.
പ്രചരണം
Screenshot: Tweet claiming the two images are of Indians purchasing cheap petrol from Nepal.
മുകളില്‍ നല്‍കിയ ട്വീറ്റില്‍ നമുക്ക് രണ്ട് ചിത്രങ്ങള്‍ കാണാം. ആദ്യത്തെ ചിത്ര൦ പോലീസുകാരുടെ ഇടയില്‍ നിന്ന് ഇരുചക്ര വാഹങ്ങള്‍ വേഗത്തില്‍ തിരക്ക് കൂട്ടി പോകുന്നതിന്‍റെ ചിത്രമാണ്, രണ്ടാമത്തെ ചിത്രം വലിയ ക്യാനുകളില്‍ ഒരു പെട്രോള്‍ പമ്പ് ജീവനക്കാരന്‍ ഡീസല്‍ നിറക്കുന്നത്തിന്‍റെ ചിത്രമാണ്. ഈ രണ്ട് ചിത്രങ്ങള്‍ നിലവില്‍ ഇന്ത്യയില്‍ ഇന്ധന വില വര്‍ദ്ധനയെ തുടര്‍ന്ന്‍ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ വസിക്കുന്ന ഇന്ത്യക്കാര്‍ നേപ്പാളില്‍ നിന്ന് ഇന്ധനം വാങ്ങുന്നതിന്‍റെ കാഴ്ചകളാണ് എന്ന് വാദിച്ച് ട്വീറ്റില്‍ എഴുതിയത് ഇങ്ങനെയാണ്:
“ഒരു മഹാരാജ്യത്തിനു ഇതിൽ പരം എന്ത് നാണക്കേട് ആണ് വരാൻ ഉള്ളത്!
പെട്രോളിന് 69, ഡീസലിന് 58; കന്നാസുകളുമായി നേപ്പാളിലേയ്ക്ക് വണ്ടിക്കയറി ഇന്ത്യക്കാര്‍, അതിര്‍ത്തിയില്‍ ഇന്ധനകടത്തും വ്യാപകം
രാജ്യത്തു ഒരു ലിറ്റര്‍ പെട്രോളിന് 100രൂപ കടന്നിരിക്കുകയാണ്. ഇതോടെ ജനങ്ങളും പൊറുതിമുട്ടി. ഈ സാഹചര്യത്തില്‍ വലിയ കന്നാസുകളുമായി നേപ്പാളിലേയ്ക്ക് വണ്ടി കയറുകയാണ് ഇന്ത്യക്കാര്‍. പെട്രോളിന് 69 രൂപയും ഡീസലിന് 58 രൂപയാണ് നേപ്പാളില്‍ വില.
#looting
#ModiAgainstPeople”
ഇതേ അടിക്കുറിപ്പോടെ ഈ പ്രചരണം ഫെസ്ബൂക്കിലും വ്യാപകമായി നടക്കുന്നുണ്ട്. ഈ കാര്യം താഴെ നല്‍കിയ ചിത്രങ്ങളില്‍ നിന്ന് വ്യക്തമാകുന്നു.
Screenshot: Facebook post sharing the photos with the same claim as above tweet.
Screenshot: Facebook Search Showing Similar Posts.
വസ്തുത അന്വേഷണം
ഈ ചിത്രങ്ങളെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണത്തിന് വിധേയരാക്കിയപ്പോള്‍ ലഭിച്ച ഫലങ്ങളില്‍ നിന്ന് ഈ ചിത്രങ്ങള്‍ പഴയതാണ് കൂടാതെ ഈ ചിത്രങ്ങള്‍ക്ക് നിലവിലെ ഇന്ധന വില വര്‍ദ്ധനയായും നേപ്പാള്‍ അതിര്‍ത്തി കടന്ന്‍ പെട്രോള്‍ വാങ്ങുന്ന ഇന്ത്യകാരുമായോ യാതൊരു ബന്ധവുമില്ല എന്ന് വ്യക്തമായി. ഈ ചിത്രങ്ങളുടെ സത്യാവസ്ഥ നമുക്ക് അറിയാം.
ആദ്യത്തെ ചിത്രം
Screenshot: THT article; dated 24 Sept 2015; titled: NOC dispatches fuel exceeding daily demand.:
ലേഖനം വായിക്കാന്‍-The Himalayan Times | Archived Link
ഈ ചിത്രം 2015ല്‍ നടന്ന സംഭവത്തിന്‍റെതാണ്. ഇന്ത്യയും നേപ്പാളും തമ്മിലുള്ള വിവാദത്തിനെ തുടര്‍ന്ന്‍ ഇന്ത്യ 2015ല്‍ നേപ്പാള്‍ അതിര്‍ത്തി അടച്ചിരുന്നു. തീരപ്രദേശം ഇല്ലാത്ത നേപ്പാള്‍ ഇന്ധനത്തിന് വേണ്ടി ഇന്ത്യയുടെ മുകളില്‍ ആശ്രയിക്കുന്നതാണ്. അതിര്‍ത്തി അടിച്ചപ്പോള്‍ പെട്രോള്‍ വില കൂടും എന്ന ഭയംകൊണ്ട് നേപ്പാള്‍ ആര്‍മി നടത്തുന്ന ഒരു പെട്രോള്‍ പമ്പില്‍ നേപ്പാളി പൌരന്മാര്‍ തിരക്ക് കൂട്ടുന്നതിന്‍റെ കാഴ്ചയാണ് നാം ചിത്രത്തില്‍ കാണുന്നത്. ഈ കാര്യം ദി ഹിമാലയന്‍ ടൈംസിന്‍റെ 2015ലെ റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാകുന്നു.
രണ്ടാമത്തെ ചിത്രം
A worker fills jerrycans with diesel at a fuel station in Kolkata – | Adobe Stock
ഈ ചിത്രം 2010ല്‍ കൊല്‍ക്കത്തയിലെ ഒരു പെട്രോള്‍ പമ്പില്‍ എടുത്ത ചിത്രമാണ്. റോയിറ്റേഴ്സിന് വേണ്ടി രൂപക്ക് ദേ ചൌധരി എന്ന ഫോട്ടോഗ്രഫരാണ് ഈ ചിത്രം പകര്‍ത്തിയത്. ഇതിനെ മുമ്പേയും പഴയ അസംബന്ധിത ചിത്രങ്ങള്‍ നേപ്പാളില്‍ നിന്ന് ഇന്ത്യന്‍ പൌരന്മാര്‍ ഇന്ധനം കടത്തി കൊണ്ട് വരുന്നതിന്‍റെതാണ് എന്ന് തരത്തില്‍ പ്രച്ചരിക്കുകെയുണ്ടായിട്ടുണ്ട്. ഇത്തരത്തില്‍ ഒരു ചിത്രത്തിന്‍റെ ഞങ്ങള്‍ ചെയ്ത ഫാക്റ്റ് ചെക്ക് താഴെ നല്‍കിയ ലിങ്ക് ഉപയോഗിച്ച് വായിക്കാം.
നിഗമനം
നേപ്പാള്‍ അതിര്‍ത്തി കടന്നു പെട്രോള്‍ വാങ്ങാന്‍ പോകുന്ന ഇന്ത്യക്കാരുടെ ചിത്രങ്ങള്‍ എന്ന തരത്തില്‍ പ്രചരിക്കുന്ന ഈ രണ്ട് ചിത്രങ്ങളു൦ പഴയതാണ്. കുടാതെ നിലവിലെ ഇന്ധന വില വര്‍ദ്ധയുമായോ നേപ്പാള്‍ അതിര്‍ത്തിയില്‍ നടക്കുന്ന പെട്രോള്‍ ഇടപാടുമായോ ഈ ചിത്രങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല.

Title:പഴയ ചിത്രങ്ങള്‍ നേപ്പാളില്‍ നിന്ന് പെട്രോള്‍ നിറയ്ക്കുന്ന ഇന്ത്യക്കാര്‍ എന്ന തരത്തില്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നു…
Fact Check By: Mukundan KResult: False
