വയനാട്ടില്‍ പ്രിയങ്കയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ കേരള മുസ്‌ലിം ജമാഅത്ത് നബിവചന പോസ്റ്റര്‍ പതിപ്പിച്ചുവെന്ന് വ്യാജ പ്രചരണം…

രാഷ്ട്രീയം | Politics

രാഹുല്‍ ഗാന്ധി വിജയിച്ച ശേഷം ഒഴിഞ്ഞ വയനാട് സീറ്റില്‍ മല്‍സരിക്കാന്‍ എത്തുന്നത് പ്രിയങ്ക ഗാന്ധിയാണ്. കേരളത്തിലെ എല്ലാ രാഷ്ട്രീയ കക്ഷികള്‍ക്ക് ഇടയിലും ഈ വാര്‍ത്ത ചര്‍ച്ചാ വിഷയമാണ്. പ്രിയങ്ക ഗാന്ധി വയനാട്ടില്‍ മല്‍സരിക്കുന്നതിനെതിരെ മുസ്ലിം ജമാഅത്ത് വയനാട്ടില്‍ പോസ്റ്റര്‍ പതിപ്പിച്ചു എന്നവകാശപ്പെട്ട് ചില പോസ്റ്റുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.

പ്രചരണം 

“തിരുനബി അനുപമ വ്യക്തിത്വം

സ്ത്രീകളെ അധികാരം ഏൽപിച്ച ഒരു ജനതയും വിജയിച്ചിട്ടില്ല

മുഹമ്മദ് നബി (സ)

കേരള മുസ്‌ലിം ജമാഅത്ത്, SYS,SSF അൽ മദീന സുന്നി മദ്റസ, ചക്കരക്കൽ” എന്ന വാചകങ്ങള്‍ എഴുതിയ പോസ്റ്ററാണ് പ്രചരിക്കുന്നത്. ഇക്കഴിഞ്ഞ ദിവസം വയനാട്ടില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററാണിത് എന്നു സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “വയനാട്ടിലുള്ളവർ ഇനി എന്ത് സെയ്യും മലയ്യ 🤔 സ്വയം തൊടുത്തുവിട്ട അ സ്ത്രം തിരിഞ്ഞ് സ്വന്തം മൂട്ടിൽ കൊണ്ടതായി തോന്നുന്നുണ്ടോ,ആവോ😄

FB postarchived link

എന്നാല്‍ മൂന്ന് വര്‍ഷത്തിലധികം പഴക്കമുള്ള പോസ്റ്ററാണിതെന്നും വയനാടുമായി യാതൊരു ബന്ധവുമില്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. 

വസ്തുത ഇതാണ് 

ഞങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരണത്തെ കുറിച്ച് കൂടുതല്‍ തിരഞ്ഞപ്പോള്‍ 2020 മുതല്‍ പോസ്റ്റര്‍ പ്രചരിക്കുന്നുണ്ട് എന്ന് വ്യക്തമായി. 

അതായത് പോസ്റ്റര്‍ അടുത്തകാലത്തെതല്ല എന്ന് വ്യക്തം. കൂടാതെ, കേരള മുസ്‌ലിം ജമാഅത്ത്, SYS,SSF അൽ മദീന സുന്നി മദ്രസ, ചക്കരക്കൽ എന്ന് പോസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കണ്ണൂർ ജില്ലയിയാണ് ചക്കരക്കല്‍.  

പോസ്റ്റർ കണ്ണൂർ ജില്ലയിലെ ചക്കരക്കലില്‍ പതിച്ചതാകാം എന്ന അനുമാനത്തെ തുടര്‍ന്ന്  ഞങ്ങള്‍ മലപ്പുറത്തുള്ള മുസ്ലിം ജമാ അത്ത് ഓഫീസുമായി ബന്ധപ്പെട്ടു. അവിടെ നിന്നും ലഭിച്ച വിശദീകരണം ഇങ്ങനെ: “ഏകദേശം നാലു വര്‍ഷം മുമ്പ് 2020 ല്‍ കണ്ണൂര്‍ ചക്കരക്കലില്‍  നബിദിനത്തോട് അനുബന്ധിച്ച് ‘നബി (സ്വ) അനുപമ വ്യക്തിത്വം’ എന്ന പ്രമേയത്തെ ആസ്പദമാക്കി നടത്തിയ റാലിയില്‍ പ്രദര്‍ശിപ്പിച്ച പോസ്റ്റര്‍ ആണിത്. ഇതുകൂടാതെ നബി വചനങ്ങളുടെ മറ്റ് വ്യത്യസ്ത പോസ്റ്ററുകളുമുണ്ടായിരുന്നു. റാലിക്ക് ശേഷം ഈ പോസ്റ്ററുകളെല്ലാം അവിടെ വിവിധയിടങ്ങളില്‍ റോഡരുകിലെ വൃക്ഷങ്ങളിലും തൂണുകളിലുമെല്ലാം സ്ഥാപിച്ചു. പ്രചരിക്കുന്ന പോസ്റ്ററും ആ വിഭാഗത്തിലുള്ളതാണ്. പ്രിയങ്ക ഗാന്ധി വയനാട് മല്‍സരിക്കുന്നു എന്ന വാര്‍ത്ത വന്നശേഷം മുസ്ലിം ജമാ അത്ത് സംഘടനയെ കുറിച്ച് അവമതിപ്പ് ഉണ്ടാക്കാനായി ഈ പോസ്റ്റര്‍ മാത്രമെടുത്ത് ദുഷ്പ്രചാരണം നടത്തുകയാണ്. വയനാടുമായോ അവിടെ നടക്കാനിരിക്കുന്ന തെരെഞ്ഞെടുപ്പുമായോ ഈ പോസ്റ്ററിന് യാതൊരു ബന്ധവുമില്ല.” 

അതായത് വയനാട് പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വവുമായി പ്രസ്തുത പോസ്റ്ററിന് യാതൊരു ബന്ധവുമില്ല. 

നിഗമനം 

പോസ്റ്റിലെ പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്. നബിവചനം എഴുതിയ പോസ്റ്റര്‍ വയനാട്ടിലെതല്ല, കണ്ണൂര്‍ ചക്കരക്കലില്‍ 2020 ലെ നബിദിന റാലിയില്‍ പ്രദര്‍ശിപ്പിച്ച നബിവചന പോസ്റ്ററുകളില്‍ ഒന്നാണിത്. റാലിക്ക് ശേഷം നാട്ടിലെ പ്രധാന കവലകളില്‍ സ്ഥാപിച്ച പോസ്റ്ററിന്‍റെ ചിത്രം ഇപ്പോള്‍ വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെടുത്തി ദുഷ്പ്രചരണം നടത്തുകയാണ്. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:വയനാട്ടില്‍ പ്രിയങ്കയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ കേരള മുസ്‌ലിം ജമാഅത്ത് നബിവചന പോസ്റ്റര്‍ പതിപ്പിച്ചുവെന്ന് വ്യാജ പ്രചരണം…

Written By: Vasuki S 

Result: False