പ്രവാചക നിന്ദ ആരോപണത്തിന് പിന്നാലെ ഗള്‍ഫില്‍ നിന്ന് ഇന്ത്യക്കാരെ  തിരിച്ചയക്കുന്നുവെന്ന് അവകാശപ്പെടുന്ന വീഡിയോ പഴയതാണ്…

രാഷ്ട്രീയം

മുഹമ്മദ് നബിയെ കുറിച്ച് ബിജെപി വക്താവ് നൂപുർ ശർമ നടത്തിയ പരാമർശത്തിൽ ഇസ്ലാമിക രാജ്യങ്ങൾ അതൃപ്തി പ്രകടിപ്പിച്ച സാഹചര്യത്തിൽ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

പ്രചരണം 

ജോലിക്കായി കുടിയേറിയ ഇന്ത്യൻ ജീവനക്കാരെ ഗൾഫ് കമ്പനികൾ തിരിച്ചയക്കുകയാണെന്ന് ഉപയോക്താക്കൾ അവകാശപ്പെടുന്നു. നൂപുർ ശർമ്മയുടെ പരാമർശത്തിൽ പ്രതിഷേധിച്ച് ഗൾഫ് രാജ്യങ്ങൾ ഇന്ത്യൻ ജീവനക്കാരെ പിരിച്ചുവിടുകയാണെന്നും പോസ്റ്റിൽ പറയുന്നു.

ഇത് സൂചിപ്പിച്ച് വീഡിയോയ്ക്ക് നൽകിയിട്ടുള്ള അടിക്കുറിപ്പ് ഇങ്ങനെയാണ്: “പ്രവാചക നിന്ദയെ തുടർന്ന് വിദേശത്ത് ജോലി ചെയ്തിരുന്ന 7000 ത്തില്‍ കൂടുതൽ ഇന്ത്യക്കാരെ ആരെ കമ്പനി പിരിച്ചുവിട്ടു” 

archived link

എന്നാല്‍ തെറ്റായ പ്രചരണമാണ് പഴയ വീഡിയോ ഉപയോഗിച്ച് നടത്തുന്നതെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. 

വസ്തുത ഇങ്ങനെ 

ഗൂഗിളില്‍ കീവേഡ് ഉപയോഗിച്ചും കൂടാതെ റിവേഴ്‌സ് ഇമേജ് അന്വേഷണം നടത്തിയും നോക്കിയപ്പോള്‍ ഞങ്ങള്‍ക്ക് ഒരു യുട്യൂബ് വീഡിയോ ലഭിച്ചു. റെഡ്കോ ഇന്‍റർനാഷണൽ കമ്പനി അവരുടെ ജീവനക്കാർക്ക് ടിക്കറ്റ് നൽകുന്നത് ഈ വീഡിയോയില്‍ കാണാം. ഖത്തറിലെ റെഡ്കോ ഇന്‍റർനാഷണൽ കമ്പനി തൊഴിലാളികൾക്ക് ക്രിക്കറ്റ് നൽകുന്നു എന്നാണ് അടിക്കുറിപ്പ്. 2022 മാർച്ച് 29-നാണ് വീഡിയോ പ്രസിദ്ധീകരിച്ചത്. 

വീഡിയോയില്‍ നിന്നുള്ള സൂചനകള്‍ ഉപയോഗിച്ച്  ഞങ്ങൾ വീണ്ടും തിരഞ്ഞപ്പോള്‍ ഒരു ഫേസ്ബുക്ക് പോസ്റ്റ് ലഭിച്ചു. ഇത് ഖത്തറിൽ നിന്നുള്ള 3 മാസം പഴക്കമുള്ള വീഡിയോയാണെന്ന് പരാമർശിചിട്ടുണ്ട്. കമ്പനി നഷ്ടത്തിലായതിനാൽ ജീവനക്കാർ കമ്പനി വിടുകയാണെന്ന് ഉപയോക്താവ് പരാമർശിക്കുന്നു. 

“Redco International Company Qatar today news #Qatar 23/03/2022” എന്ന വിവരണവുമായി ഇതേ വീഡിയോ 2022 മാർച്ച് 23-ന് യുട്യൂബില്‍  ലഭ്യമാണ്. 

വീഡിയോയുടെ വിവരണത്തിൽ പറയുന്നത്, ‘റെഡ്‌കോ ഇന്‍റർനാഷണൽ കമ്പനി തൊഴിലാളികൾക്ക് ശമ്പളം നൽകുന്നതിൽ പ്രശ്‌നങ്ങളുണ്ടായിരുന്നു. അതുകൊണ്ടാണ് അവർ 3 മാസമായി സമരത്തിലായിരുന്നു. ഖത്തറിലെ അൽ റയ്യാൻ ഇൻഡസ്ട്രിയൽ ഏരിയ 47ൽ നിന്നാണ് സംഭവം.

ഞങ്ങളുടെ അന്വേഷണത്തിൽ റെഡ്‌കോ ഇന്‍റർനാഷണൽ കമ്പനിയിലെ തൊഴിലാളികൾ തങ്ങളുടെ കമ്പനി നഷ്ടത്തിലായതിനാലും അവർക്ക് ശമ്പളം ലഭിക്കാത്തതിനാലും സമരത്തിലാണെന്ന് കണ്ടെത്തി. കമ്പനി അവരുടെ തൊഴിലാളികൾക്ക് അവരവരുടെ രാജ്യങ്ങളിലേക്ക് മടങ്ങാനുള്ള ടിക്കറ്റ് നൽകി.

നൂപുർ ശർമ്മയുടെ വിവാദ പരാമർശങ്ങളോട് വിയോജിക്കുന്നതിന്‍റെ ഭാഗമായി  ഗൾഫ് രാജ്യങ്ങള്‍ ഇന്ത്യൻ ജീവനക്കാരെ തിരിച്ചയക്കുന്നതായി ഇതുവരെ വാര്‍ത്തകള്‍ ഒന്നുമില്ല. 

ഇതേ ഫാക്ട് ചെക്ക് ഇംഗ്ലിഷില്‍ വായിക്കാം: 

Unrelated Video Viral As Gulf Countries Sending Back Indian Employees After Nupur Sharma’s Comment

നിഗമനം 

പോസ്റ്റിലെ വീഡിയോ പഴയതാണ്. വീഡിയോയ്‌ക്കൊപ്പം നടത്തിയ അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണ്. 2022 മെയ് അവസാനത്തിലാണ് നൂപൂർ ശർമ്മ വിവാദ പരാമർശം നടത്തിയത്. എന്നിരുന്നാലും, വൈറലായ വീഡിയോ 2022 മാർച്ച് മുതൽ ഇന്‍റർനെറ്റിൽ ലഭ്യമാണ്. ഇത് വൈറൽ വീഡിയോ മൊഹമ്മദ് പ്രവാചകനെക്കുറിച്ചുള്ള നൂപുറിന്‍റെ അഭിപ്രായത്തോടുള്ള വിയോജിപ്പിന്‍റെ ഭാഗമായി ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ജീവനക്കാരെ പിരിച്ചു വിടുന്നതിന്‍റെ ഭാഗമാണ് എന്ന അവകാശവാദം തെറ്റാണ്.  

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:പ്രവാചക നിന്ദ ആരോപണത്തിന് പിന്നാലെ ഗള്‍ഫില്‍ നിന്ന് ഇന്ത്യക്കാരെ തിരിച്ചയക്കുന്നുവെന്ന് അവകാശപ്പെടുന്ന വീഡിയോ പഴയതാണ്…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published.